Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'താൻ പ്രസംഗിച്ചാൽ മതി..... കവിതചൊല്ലരുത് ട്ടാ..... കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; പിന്നെ കണ്ടപ്പോൾ പറഞ്ഞത് ' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ...ഹ...ഹ...' എന്നും; ആരായിരുന്നു ഇന്നസെന്റ്? ആ കഥ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുമ്പോൾ

'താൻ പ്രസംഗിച്ചാൽ മതി..... കവിതചൊല്ലരുത് ട്ടാ..... കവിത ചൊല്ലിയാൽ ഞാൻ തോൽക്കും'; പിന്നെ കണ്ടപ്പോൾ പറഞ്ഞത് ' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ...ഹ...ഹ...' എന്നും; ആരായിരുന്നു ഇന്നസെന്റ്? ആ കഥ ബാലചന്ദ്രൻ ചുള്ളിക്കാട് പറയുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ.ഹ.ഹ.'-ഞങ്ങളുടെ ചിരി അവസാനിക്കുന്നില്ല... ഇന്നസെന്റിനെ കുറിച്ച് പ്രശസ്ത കവി ബാലചന്ദ്രചുള്ളിക്കാടിന് പറയാനുള്ളത് ഈ ഓർമ്മ തമാശയാണ്. തിരഞ്ഞെടുപ്പ് കാലത്തെ ഇന്നസെന്റിന്റെ ഫോൺ വിളിയുടെ തുടർച്ചയായുള്ള സംഭാഷങ്ങൾ അവസാനിക്കുന്നത് ചിരിയുടെ മാലപ്പടക്കത്തിലാണ്.

ഇന്നസെന്റുമായുള്ള ഓർമ്മയിൽ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പ് ചുവടെ

ഇന്നസെന്റ് -ഒരോർമ്മ-ബാലചന്ദ്രൻ ചുള്ളിക്കാട്

തിരഞ്ഞെടുപ്പുകാലത്ത് ഇന്നസെന്റ് വിളിച്ചു:
'കാര്യങ്ങളൊക്കെ അറിഞ്ഞില്ലേ ബാലാ'

'പിന്നില്ലേ. സന്തോഷം.
വിജയാശംസകൾ'.
ഞാൻ പറഞ്ഞു.

' അതു പോര. താൻ വന്നു മണ്ഡലംമുഴുവൻ പ്രസംഗിക്കണം.
ആ ഇടിവെട്ട് ശബ്ദത്തിൽ എന്നെ പൊക്കി അടിക്കണം.'

'ഏറ്റു ചേട്ടാ'
ഞാൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

'പിന്നേയ്, ഒരപേക്ഷീണ്ട്.'
ദയനീയശബ്ദത്തിൽ ഇന്നസെന്റ് പറഞ്ഞു.

'എന്താ'
ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

ഇന്നസെന്റ് പറഞ്ഞു:
' താൻ പ്രസംഗിച്ചാൽ മതി. കവിതചൊല്ലരുത് ട്ടാ. കവിതചൊല്ലിയാൽ ഞാൻ തോൽക്കും.'

ഞാൻ പൊട്ടിച്ചിരിച്ചു :
'അയ്യോ, അതെനിക്കറിയാം ചേട്ടാ. കവിത ചൊല്ലില്ല.' ഞാൻ ഉറപ്പു കൊടുത്തു.

തിരഞ്ഞെടുപ്പിൽ ജയിച്ചു കഴിഞ്ഞ് ഒരു ദിവസം ഇന്നസെന്റിന്റെ വിളി വന്നു. തിരഞ്ഞെടുപ്പുപ്രചാരണത്തിൽ പങ്കെടുത്തതിനു നന്ദി പ്രകടിപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞു.

'അതേയ്, ഞാൻ അവിടത്തെ കളക്ടറേറ്റിലേക്ക് വരുന്നുണ്ട്. താനവിടെ കാണ്വോ?'

'കാണും.' ഞാൻ പറഞ്ഞു.  ഫോൺ വെയ്ക്കുംമുമ്പ് ഇന്നസെന്റ് പറഞ്ഞു:
'തനിക്ക് എന്നോട് ഇത്രേം സ്‌നേഹമുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല.'

'അതെന്താ'
ഞാൻ ചോദിച്ചു.

' തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ കവിത ചൊല്ലാതെ പിടിച്ചുനിന്നതുകൊണ്ടല്ലേ ഞാൻ ജയിച്ചത്. ഹ.ഹ.ഹ.'

ഞങ്ങളുടെ ചിരി അവസാനിക്കുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP