Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടികൾ ഉയർത്തി; ശ്രീകുരുംബക്കാവിൽ ഭരണി ഉത്സവത്തിന് സമാപ്തി: ദർശനത്തിനെത്തിയത് ഭക്തലക്ഷങ്ങൾ

ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടികൾ ഉയർത്തി; ശ്രീകുരുംബക്കാവിൽ ഭരണി ഉത്സവത്തിന് സമാപ്തി: ദർശനത്തിനെത്തിയത് ഭക്തലക്ഷങ്ങൾ

സ്വന്തം ലേഖകൻ

കൊടുങ്ങല്ലൂർ: മീനഭരണി ദിനത്തിൽ ശ്രീകുരുംബയെ കണ്ട് ദർശന പുണ്യം നേടാനെത്തിയത് ഭക്തലക്ഷങ്ങൾ. ക്ഷേത്രകലാരൂപങ്ങളും തെയ്യങ്ങളും നിറഞ്ഞാടിയ ശ്രീകുരുംബക്കാവ് ഭക്തിസാന്ദ്രമായി. ആചാരപ്പഴമയുടെ നിറവിൽ ഭഗവതിക്ക് വരിയരിപ്പായസം നിവേദിച്ച് വെന്നിക്കൊടികൾ ഉയർത്തി. മീനമാസത്തിലെ ഭരണി നാളായ ശനിയാഴ്ച പുലർച്ചെ മൂന്നുമണിയോടെ കിഴക്കേനട തുറന്ന് അടികൾമാർ അകത്തുകയറിയാണ് വരിയരിപ്പായസം തയ്യാറാക്കി നിവേദിച്ചത്. പ്രത്യേക കൂട്ടുകളോടെ തയ്യാറാക്കുന്ന വരിയരിപ്പായസം ഏറെ ഔഷധഗുണമുള്ളതാണ്.

ദാരികവധം കഴിഞ്ഞ് തൃച്ചന്ദനമാടി വിശ്രമിക്കുന്ന ഭഗവതി ആദ്യമായി ഭക്ഷണം കഴിക്കുന്നതിനെ അനുസ്മരിച്ചാണ് വരിയരിപ്പായസം നിവേദിക്കുന്നത്. തുടർന്ന് കിണ്ടിയിൽ ഉടയാടയും വാൽക്കണ്ണാടിയും വെച്ച് നെറ്റിപ്പട്ടം വിരിച്ച് കിഴക്കോട്ട് ദർശനമായി നിലവിളക്ക് തെളിയിച്ച് ഭഗവതിയെ സങ്കൽപ്പിച്ചിരുത്തി. വടക്കേനടയിൽ വെന്നിക്കൊടികൾ ഉയർത്തി. ഇതോടൊപ്പം പടിഞ്ഞാറേനടയിൽ പട്ടാര്യസമുദായം കൂശ്മാണ്ഡബലിയും നടത്തിയതോടെ ഭരണിയുത്സവത്തിന് സമാപ്തിയായി.

ഭരണി നാളിൽ സൂര്യോദയത്തിനു മുമ്പായി ക്ഷേത്രസങ്കേതത്തിൽ വിവിധ സമുദായക്കാരുടെ ആചാരപരമായ ചടങ്ങുകൾ അരങ്ങേറി. തീരദേശത്തുനിന്ന് നൂറുകണക്കിന് ഭക്തർ പങ്കെടുത്ത താലംവരവും തെയ്യങ്ങളും ക്ഷേത്രകലാരൂപങ്ങളും ഉണ്ടായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP