Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ശുചിമുറിയിൽ ഒളികാമറ വെച്ച് കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; 40കാരൻ അറസ്റ്റിൽ: മൊബൈൽ കാമറ വെച്ച ശേഷം പതുങ്ങി നിന്നയാളെ പൊലീസിലേൽപിച്ച് വീട്ടുകാർ

ശുചിമുറിയിൽ ഒളികാമറ വെച്ച് കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമം; 40കാരൻ അറസ്റ്റിൽ: മൊബൈൽ കാമറ വെച്ച ശേഷം പതുങ്ങി നിന്നയാളെ പൊലീസിലേൽപിച്ച് വീട്ടുകാർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ മൊബൈൽ ഫോൺ വഴി പകർത്താൻ ശ്രമിച്ച 40കാരൻ അറസ്റ്റിൽ. കന്യാകുമാരി കിള്ളിയൂർ നെടുവിളാം തട്ടുവിള വീട്ടിൽ മെർസിൽ ജോസിനെയാണ് മ്യൂസിയം പൊലീസ് അറസ്റ്റു ചെയ്തത്. ശുചിമുറിയിൽ ഒളികാമറ വെച്ച ശേഷം മതിലിന് പുറത്ത് പതുങ്ങി നിന്ന ഇയാളെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുക ആയിരുന്നു.

ചൊവ്വാഴ്ച രാത്രി 11ന് വെള്ളയമ്പലം ആൽത്തറ ജംക്ഷന് സമീപത്തെ വീട്ടിലാണ് സംഭവം. ഈ വീടിന് അടുത്ത് കെട്ടിട നിർമ്മാണത്തിനായി എത്തിയ മെർസിൽ താമസിച്ചിരുന്ന വീടിന് തൊട്ടടുത്തുള്ള വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിലാണ് മൊബൈൽ കാമറ വച്ചത്. തുടർന്ന് മതിലിന് സമീപത്ത് പതുങ്ങി നിൽക്കുകയായിരുന്ന മെർസിലിനെ വീട്ടുകാർ തടഞ്ഞുവച്ച് പൊലീസിനെ ഏൽപിക്കുകയായിരുന്നു. ഇയാളുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്തിയതായി മ്യൂസിയം സിഐ പറഞ്ഞു. കോടതി റിമാൻഡ് ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP