സാന്ദ്ര തോമസും വിൽസൺ തോമസും നിർമ്മിച്ചു നവാഗതനായ മർഫി ദേവസ്സി സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് 'നല്ല നിലാവുള്ള രാത്രി '. സംവിധായകനും പ്രഫുൽ സുരേഷും കൂടെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സിനിമ ഒരുങ്ങുന്നത്.ഒരു വൻ തിരിച്ചു വരവാണ് ' നല്ല നിലാവുള്ള രാത്രി ' എന്ന സിനിമയിലൂടെ സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് ലക്ഷ്യമിടുന്നത്.ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്.

പ്രശസ്തമായ നാടൻ പാട്ടിന്റെ താളത്തിൽ ' താനാരോ തന്നാരോ ' എന്ന് തുടങ്ങുന്ന പാട്ട് വളരെ പെട്ടന്നു തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുകയാണ്.സിനിമയുടെ പേരിലെ കൗതുകം അതുപോലെ കൊണ്ടുവരാൻ പാട്ടിനും കഴിഞ്ഞിട്ടുണ്ട്.യുവാക്കൾ ഏറ്റെടുത്തു ആഘോഷമാക്കാൻ തക്കവണ്ണമുള്ള ' താനാരോ തന്നാരോ'യുടെ ഏറെ രസകരമായ വരികളും ഗാനത്തിന്റെ സ്വീകാര്യതക്ക് കാരണങ്ങളിൽ ഒന്നാണ്. 'അടുത്ത സുഹൃത്തുക്കളായ ചിലർ ഒരു ആവശ്യത്തിനായി ഷിമോഗയിൽ എത്തിച്ചേരുന്നതും അവിടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം

ബാബുരാജ്,ബിനു പപ്പു, ചെമ്പൻ വിനോദ്,ജിനു ജോസഫ്, ഗണപതി, റോണി ഡേവിഡ്,സജിൻ ചെറുകയിൽ, നിതിൻ ജോർജ് എന്നുവരാണ് പ്രധാന വേഷങ്ങളിൽ.അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിന്റെ ചായാഗ്രാഹകൻ.കൈലാസ് ആണ് സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത്.പ്രൊഡക്ഷൻ ഡിസൈനെർ - ത്യാഗു തനവൂർ. ക്രീയേറ്റീവ് ഡയറെക്ടർ - ഗോപിക റാണി,ഓഡിയോഗ്രഫി -വിഷ്ണു ഗോവിന്ദ്,ആക്ഷൻ - രാജശേഖർ,പ്രൊഡക്ഷൻ കണ്ട്രോളർ - ഡേവിസണ് സി ജെ,സ്റ്റിൽസ് - റിഷാൾ ഉണ്ണികൃഷ്ണൻ,ഡി ഐ - ലിജു പ്രഭാകർ,വി എഫ് എക്‌സ് ആൻഡ് ടൈറ്റിൽ അനിമേഷൻ - കോക്കന്നട്ട് ബഞ്ച് ക്രീയേഷൻസ്. പബ്ലിസിറ്റി - യെല്ലോ ടൂത്ത്, പി ആർ ഒ & മാർക്കറ്റിങ് - വൈശാഖ് സി വടക്കേവീട്