Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തന്നെ വീട്ടിലിലേക്ക് വിളിച്ചു വരുത്തിയത് ഇർഫാൻ ; തങ്ങൾ പോയത് ഷെയ്ക്ക് കുടിക്കാൻ; മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിക്കാതെ സുഹൃത്ത് ഫൈസലിന്റെ മൊഴി; മരണകാരണം അമിതമായ അളവിൽ ലഹരി ഉള്ളിൽച്ചെന്നതെന്ന് നിഗമനം; സ്ഥിരീകരണത്തിനായി ഇൻഫാന്റെ ആന്തരീകാവയവങ്ങൾ പരിശോധനയ്ക്ക് അയക്കാൻ പൊലീസ്

തന്നെ വീട്ടിലിലേക്ക് വിളിച്ചു വരുത്തിയത് ഇർഫാൻ ; തങ്ങൾ പോയത് ഷെയ്ക്ക് കുടിക്കാൻ; മയക്കുമരുന്ന് ഉപയോഗിച്ചതായി സമ്മതിക്കാതെ സുഹൃത്ത് ഫൈസലിന്റെ മൊഴി; മരണകാരണം അമിതമായ അളവിൽ ലഹരി ഉള്ളിൽച്ചെന്നതെന്ന് നിഗമനം; സ്ഥിരീകരണത്തിനായി ഇൻഫാന്റെ ആന്തരീകാവയവങ്ങൾ പരിശോധനയ്ക്ക് അയക്കാൻ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെരുമാതുറയിലെ 17കാരനായ ഇർഫാന്റെ മരണവുമായി ബന്ധപ്പെട്ട് സൃഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മരിച്ച ഇർഫാനെ വീട്ടിൽ നിന്ന് കൂട്ടികൊണ്ടുപോയ ഫൈസൽ എന്നയാളെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.ഇർഫാനാണ് തന്നെ വിളിച്ചുവരുത്തിയതെന്നും ഷെയ്ക്ക് കുടിക്കാനാണ് തങ്ങൾ പോയതെന്നുമാണ് ഫൈസലിന്റെ മൊഴി.ഫൈസലിനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.എന്നാൽ മയക്കുമരുന്ന് ഉപയോഗിച്ചതായി ഫൈസൽ ഇതുവരെ പൊലീസിനോട് സമ്മതിച്ചിട്ടില്ലെന്നാണ് വിവരം.

പെരുമാതുറ തെരുവിൽ വീട്ടിൽ സുൽഫിക്കർ-റജീല ദമ്പതിമാരുടെ മകൻ ഇർഫാൻ(17) ആണ് ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്.സുഹൃത്തുക്കൾ ഇർഫാനെ വിട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയിയെന്നും ഇവർ നൽകിയ ലഹരിമരുന്ന് ഉപയോഗിച്ചത് കാരണമാണ് മകൻ മരിച്ചതെന്നായിരുന്നു ഇർഫാന്റെ മാതാപിതാക്കളുടെ പരാതി.ഇതിനെത്തുടർന്നാണ് ഇർഫാന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിലെടുത്തത്.

അമിതമായ അളവിൽ ലഹരിമരുന്ന് ഉള്ളിൽച്ചെന്നതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെയും പ്രാഥമിക വിലയിരുത്തൽ. ഇതുസംബന്ധിച്ച വിശദമായ അന്വേഷണം തുടരുകയാണ്. അതേ സമയം ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി ആന്തരികാവയവങ്ങൾ രാസപരിശോധനക്ക് അയക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് ഇർഫാനെ സുഹൃത്തുക്കൾ വീട്ടിൽനിന്നു വിളിച്ചുകൊണ്ടുപോയത്. അവശനായ നിലയിൽ രാത്രി ഏഴുമണിയോടെ വീട്ടിലെത്തിച്ചു. വീട്ടിലെത്തിയ ഇർഫാൻ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയും ഛർദ്ദിക്കുകയും ചെയ്തു. കൂടെയുണ്ടായിരുന്നവർ ലഹരിവസ്തു മണപ്പിക്കാൻ തന്നുവെന്നും അതിനു ശേഷമാണ് അസ്വസ്ഥതയുണ്ടായതെന്നും ഇർഫാൻ പറഞ്ഞതായി റജീല പറയുന്നു.
ഉടൻതന്നെ പെരുമാതുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ലഹരി ഉപയോഗിച്ചതായും അതിന്റെ പ്രത്യാഘാതമാകാമെന്നും ഡോക്ടറും പറഞ്ഞു. മരുന്നു നൽകി വീട്ടിലേക്കയച്ചെങ്കിലും ഇർഫാന്റെ നില രാത്രിയിൽ വഷളായി.പുലർച്ചെ രണ്ടുമണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് മരിച്ചത്.അതേസമയം ഇർഫാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ചൊവ്വാഴ്ച വൈകുന്നേരം പെരുമാതുറ സെൻട്രൽ ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കി. പത്താം ക്ലാസ് പഠനം കഴിഞ്ഞ് വള്ളത്തിലെ ജോലിക്കു പോകുകയായിരുന്നു ഇർഫാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP