ന്യൂയോർക്ക്: തത്സമയ വാർത്ത അവതരണത്തിനിടെ, അവതാരകർക്ക് ഉണ്ടാകുന്ന തെറ്റുകളും നാക്കുപിഴകളുമൊക്കെ അപ്പോൾ തന്നെയോ പിന്നിടോ സമൂഹമാധ്യമത്തിലുൾപ്പടെ വൈറലാകാറുണ്ട്.ചിലപ്പോൾ ചിരിപ്പിക്കുന്ന ഇത്തരം സംഭവങ്ങൾ ചിലപ്പോൾ ഞെട്ടിക്കുന്നതായും മാറാറുണ്ട്.അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്.ലൈവ് വാർത്താ അവതാരണത്തിനിടെ മാധ്യമ പ്രവർത്തക ബോധം കെട്ടുവീഴുന്നതാണ് വീഡിയോ.അമേരിക്കയിലെ മാധ്യമപ്രവർത്തക അലീസ കാൾസണാണ് വാർത്ത അവതരണത്തിനിടെ ബോധം കെട്ട് വീണത്.

രാവിലെയുള്ള കാലാവസ്ഥാ വാർത്ത അവതരിപ്പിക്കുകയായിരുന്നു മാധ്യമപ്രവർത്തകയായ അലീസ കാൾസൺ.മറ്റു സ്റ്റുഡിയോയിലെ മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിൽ അലീസ ബോധം കെട്ടു വീഴുകയായിരുന്നു.42കാരിയായ അലീസ തലചുറ്റി താഴോട്ട് വീഴുന്നത് ദൃശ്യങ്ങളിൽ കൃത്യമായി കാണാം.മറ്റു സ്റ്റുഡിയോയിലിരുന്ന് സംസാരിച്ചിരുന്ന മാധ്യമപ്രവർത്തകരായ നിക്കെല്ല മെഡിയും റേച്ചൽ കിമ്മും അലീസയുമായി സംസാരിക്കുമ്പോഴാണ് സംഭവം. അതേസമയം, പ്രോഗ്രാം പിന്നീട് സംപ്രേഷണം ചെയ്യാനായില്ല. പകരം മറ്റൊരു പരിപാടി സംപ്രേഷണം ചെയ്യുകയായിരുന്നു.

 

രാവിലെ ന്യൂസ്‌കാസ്റ്റിനിടെ ഞങ്ങളുടെ സഹപ്രവർത്തക അലിസ കാൾസൺ അസുഖബാധിതയായിരുന്നു. അലിസയെ രക്ഷിക്കാൻ ഉടനടി നടപടി സ്വീകരിച്ച അവളുടെ സഹപ്രവർത്തകർക്ക് നന്ദി പറയുന്നു. അലിസ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. അവർ ഉടൻ സുഖം പ്രാപിക്കാൻ ഞങ്ങൾ പ്രാർത്ഥിക്കുന്നുവെന്ന് ന്യൂസ് ഡയറക്ടർ മൈക്ക് ഡെല്ലോ പറഞ്ഞു.

2014-ൽ കാലാവസ്ഥാ റിപ്പോർട്ടിനിടെ സെറ്റിൽ വച്ച് ഛർദ്ദിച്ചപ്പോൾ മിസ് ഷ്വാർട്സിന് സമാനമായ അനുഭവം ഉണ്ടായിരുന്നു.അതേസമയം, അസുഖത്തെക്കുറിച്ച് അന്വേഷിച്ചവർക്ക് അലീസ കാൾസൺ നന്ദി പറഞ്ഞു.സമാനമായ സംഭവം പലയിടത്തും നടന്നിട്ടുണ്ട്.