Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം: കുറ്റ്യാടിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം: കുറ്റ്യാടിയിലെ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കുറ്റ്യാടിയിൽ ചികിത്സയ്‌ക്കെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ അറസ്റ്റിലായ ഡോക്ടറെ ആരോഗ്യവകുപ്പ് ഡയറക്ടർ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറായ ഡോ. വിപിൻ വി.ബിയെയാണ് സസ്‌പെന്റ് ചെയ്തതത്.

ഈ മാസം14ന് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ സ്ത്രീകളോട് മദ്യപിച്ച്, അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് ഈ നടപടി. മുൻപ് ഈ ഡോക്ടർ ആശുപത്രി സൂപ്രണ്ടിനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയും ചെയ്തതായി ആരോഗ്യവകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം അത്യാഹിത വിഭാഗത്തിലെ ചികിത്സയിൽ അലംഭാവം കാണിക്കുന്നതായും പരാതി ഉയർന്നിരുന്നു.

ഡോക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ച് പ്രദേശത്തെ രാഷ്ട്രീയ നേതാക്കളെയാണ് സ്ത്രീകൾ അറിയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി, ഡോക്ടർക്കെതിരെ പൊലീസിൽ പരാതി നൽകി. മൂന്ന് യുവതികൾ നൽകിയ പരാതിയിലാണ് ഡോക്ടർക്കെതിരെ കേസെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP