Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കാമ്പസിലെ സമാധാനം ഉറപ്പാക്കി പഠനത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കി നൽകണം; ലോ കോളജിലെ എസ് എഫ് ഐ അതിക്രമത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അദ്ധ്യാപകർ

കാമ്പസിലെ സമാധാനം ഉറപ്പാക്കി പഠനത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കി നൽകണം; ലോ കോളജിലെ എസ് എഫ് ഐ അതിക്രമത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അദ്ധ്യാപകർ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലോ കോളജിലെ എസ് എഫ് ഐ അതിക്രമത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി അദ്ധ്യാപകർ. കാമ്പസിലെ സമാധാനം ഉറപ്പാക്കി പഠനത്തിനാവശ്യമായ അന്തരീക്ഷം ഒരുക്കി നൽകണമെന്ന് ആവശ്യപ്പെട്ടാണ് അദ്ധ്യാപകർ കോടതിയെ സമീപിക്കുന്നത്.

കോളജിലെ എസ്എഫ്‌ഐ പ്രവർത്തകർ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് അസോസിയേറ്റ് പ്രഫസർ വി.കെ. സഞ്ജു കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. എസ്എഫ്‌ഐ നടത്തിയ അദ്ധ്യാപക ഉപരോധത്തിനിടെയായിരുന്നു സംഭവം.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനെ തുടർന്ന് കാന്പസിൽ കെഎസ്‌യു-എസ്എഫ്‌ഐ സംഘർഷം ഉണ്ടായിരുന്നു. തുടർന്ന് കെഎസ്‌യുവിന്റെ കൊടിമരം നശിപ്പിച്ചെന്ന പരാതിയിൽ 24 എസ്എഫ്‌ഐ പ്രവർത്തകരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ഇതിനെതിരേയായിരുന്നു എസ്എഫ്‌ഐ സമരം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP