Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും

അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VTലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ! വി ടി ബൽറാമിനെ ചൊറിഞ്ഞ് രശ്മിത രാമചന്ദ്രന്റെ പോസ്റ്റ്; കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല ശ്രമം; കുണ്ടന്നൂർ പാലത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് ബൽറാമിന്റെ മറുപടിയും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: സൈബറിടങ്ങളിൽ രാഷ്ട്രീയ പോരാട്ടം മുറുകുകയാണ്. നിയമസഭയിൽ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ ചേരിതിരിവാണ് വാക്‌പോരിനും സൈബർ പോരിനും വഴിവെച്ചത്. മന്ത്രി മുഹമ്മദ് റിയാസിനെതിരെ പ്രതിപക്ഷം ആരോപണം കടുപ്പിച്ചപ്പോൾ ആരോപണ - പ്രത്യാരോപണങ്ങളും മുറുകി. ഇന്നലെ കോൺഗ്രസുകാർ കൂട്ടത്തോടെയാണ് റിയാസിനെതിരെ രംഗത്തുവന്നത്. കടുത്ത ഭാഷയിൽ തന്നെയാണ് കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാമും പ്രതികരണവുമായി രംഗത്തുവന്നത്. ഇതോടെ ഇടതു കേന്ദ്രങ്ങളിൽ നിന്നു ബൽറാമിനെതിരെ സൈബർ ആക്രമണവും കടുപ്പിച്ചു.

അതേസമയം ഇതിന്റെ തുടർച്ചയെന്നോണം അഡ്വ. രശ്മിത രാമചന്ദ്രനും വി ടി ബൽറാമും സൈബറിടത്തിൽ തമ്മിൽ കോർത്തു. റിയാസിനെതിരെ ബൽറാം പറഞ്ഞതിനെതിരെ രശ്മിത സൈബറിടത്തിൽ പോസ്റ്റിട്ടു. ഇതിന് ഉരുളക്കുപ്പേരി എന്ന കണക്കിന് ബൽറാമും മറുപടി നൽകി. ഇതാണ് ഇപ്പോൾ സൈബറിടത്തിലെ ഹോട്ട് ടോപ്പിക്. ബൽറാം തോറ്റതിനെ പരാമർശിച്ചു കൊണ്ടാണ് രശ്മിത പോസ്റ്റിട്ടത്.

അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VT-ലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ എന്നു വിശേഷിപ്പിച്ചു കൊണ്ടായിരുന്നു രശമിതയുടെ പോസ്റ്റ്. രശ്മിതയുടെ പോസ്റ്റിന് മറുപടിയായി ബൽറാമും രംഗത്തു വന്നിരുന്നു. കുണ്ടന്നൂർ മേൽപാലത്തിത്തിന്റെ പടം പോസ്റ്റു ചെയ്തുകൊണ്ടാണ് ബൽറാം ശക്തമായ ഭാഷയിൽ മറുപടി നൽകിയത്. എം സ്വരാജ് തൃപ്പൂണിത്തുറയിൽ തോറ്റതാണ് ബൽറാം ഉദ്ദേശിച്ചുതും. ഇതോടെ കമന്റ് ബോക്‌സിൽ ചർച്ചയായത് സ്വരാജാണ്. ഈ മറുപടിയുടെ പേരിലും രണ്ടു കൂട്ടരും തമ്മിൽ സൈബറിടത്തിൽ പോരാട്ടം തുടരുകയാണ്. 

രശ്മിത രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ:

അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിട്ടും മറ്റു പണി ഒന്നും ഇല്ലാതെ VT-ലിരുന്നു പോയ ഒരു ചെറുപ്പക്കാരൻ ( നാട്ടുകാർ VT- ൽ ഇരുത്തി എന്നാണ് ശരിക്കും ശരി )!
ഒപ്പം പഠിച്ചവർ, എതാണ്ട് ഒരേ പ്രായം ഉള്ളവർ ഒക്കെ നല്ല നിലയിലായി! തന്നെ തോല്പിച്ചവൻ state car- ൽ കൺമുന്നിൽ! ഇതൊന്നും കാണാൻ സഹിക്കാതെ വിക്കറ്റ് എണ്ണി നിൽക്കാം എന്ന് കരുതിയാൽ പോകുന്നത് ഒക്കെ സ്വന്തം ടീം- ന്റെ!
അപ്പൊ പിന്നെ, വേറെന്തു time pass! തലയ്ക്ക് വെളിവ് ഇല്ലാത്ത മനുഷ്യർ നാട്ടിലെ മാന്യ മനുഷ്യരെ പുലഭ്യം പറയുന്നത് ആസ്വദിക്കാം, വിജയിച്ച മനുഷ്യർ ഒക്കെ management കോട്ട ഒപ്പിച്ചു എന്ന് പറയാം, എണ്ണം പറഞ്ഞ എഴുത്തുകാരെ കൊഞ്ഞനം കാണിക്കാം.........
just for the ഹൊറർ ഓഫ് it guys.....#തൃത്താലthings

വിടി ബൽറാമിന്റെ മറുപടി:

തെരഞ്ഞെടുപ്പിൽ തോറ്റാലുടൻ VTൽ കുത്തിയിരിക്കുന്നവരല്ല ഞങ്ങളാരും. ലോകത്തിലാദ്യമായി തെരഞ്ഞെടുപ്പിൽ തോൽക്കുന്നതും ഞങ്ങളല്ല എന്ന് സാമാന്യം ചരിത്രബോധമുള്ളവർക്കറിയാം. ഇ.കെ നായനാരും വി എസ്. അച്ചുതാനന്ദനുമടക്കമുള്ള വലിയ വിപ്ലവകാരികൾ തൊട്ട് ഇന്നത്തെ ക്യാബിനറ്റിലെ 21 മന്ത്രിമാരിൽ 16 ആളുകളും ഓരോ ഘട്ടത്തിൽ തെരഞ്ഞെടുപ്പിൽ തോറ്റവർ തന്നെയാണ്. അവരെയൊക്കെ അതത് കാലത്ത് ജനങ്ങൾ VTൽ ഇരുത്തിയതാണെന്നാണ് വാദമെങ്കിൽ പിന്നൊന്നും പറയാനില്ല.

ഏതായാലും ഞങ്ങളിൽപ്പലരും മത്സരിച്ചതും ?വിജയിച്ചതും പരാജയപ്പെട്ടതും ഏത് കുറ്റിച്ചൂലുകളെ നിർത്തിയാലും ജയിപ്പിക്കാൻ സ്വന്തം പാർട്ടിക്ക് കരുത്തുള്ള മണ്ഡലങ്ങളിലല്ല, പതിറ്റാണ്ടുകളോളം എതിരാളികളുടെ കയ്യിലിരുന്ന സീറ്റുകൾ പിടിച്ചെടുത്തിട്ടാണ് മുന്നോട്ടുവന്നത്. കിട്ടിയ പദവികൾ എന്നെന്നേക്കും നിലനിർത്താൻ വേണ്ടി 'നല്ലകുട്ടി' ചമയാനല്ല, സ്വന്തം രാഷ്ട്രീയത്തെ നിർഭയമായി മുന്നോട്ടുവച്ചുള്ള പോരാട്ടങ്ങൾ തുടരാൻ തന്നെയാണ് തെരഞ്ഞെടുപ്പിന് മുൻപും ശേഷവും ശ്രമിച്ചിട്ടുള്ളത്.

ഏതായാലും, സ്വന്തം പാർട്ടിക്ക് വലിയ മുൻതൂക്കമുള്ള കോർപ്പറേഷൻ വാർഡ് മുതൽ പാർലമെന്റ് സീറ്റ് വരെയുള്ള എല്ലാ മത്സരങ്ങളിലും തോറ്റ് തുന്നം പാടി അവസാനം പാർട്ടിക്ക് ഒരിക്കലും തോൽക്കാൻ കഴിയാത്ത മണ്ഡലത്തിൽ മാനേജ്‌മെന്റ് ക്വാട്ട വഴി സീറ്റ് തരപ്പെടുത്തിയൊന്നുമല്ല ഞങ്ങളൊന്നും ജീവിതത്തിൽ ആദ്യമായി ഒരു തെരഞ്ഞെടുപ്പ് വിജയം നേടുന്നത്. അതുകൊണ്ട് തന്നെ ആരുടേയെങ്കിലും ആദ്യ വിജയത്തിന്റെ നെഗളിപ്പിലോ മന്ത്രിക്കാറുകളുടെ ചീറിപ്പായലിലോ കണ്ണു തള്ളുന്നവരല്ല ഞങ്ങളാരും.

(NB: ഫോട്ടോ പ്രതീകാത്മകം മാത്രമാണ്. എറണാകുളത്തെ കുണ്ടന്നൂർ പാലമാണെന്ന് തോന്നുന്നു).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP