Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ബിഎംഡബ്ല്യുവിന്റെ ഒഴുകുന്ന കൊട്ടാരം സ്വന്തമാക്കി ആസിഫ് അലി; താരം വാങ്ങിയത് സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്വൽ എം സ്‌പോട്ട് എഡിഷൻ

ബിഎംഡബ്ല്യുവിന്റെ ഒഴുകുന്ന കൊട്ടാരം സ്വന്തമാക്കി ആസിഫ് അലി; താരം വാങ്ങിയത് സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്വൽ എം സ്‌പോട്ട് എഡിഷൻ

സ്വന്തം ലേഖകൻ

ബിഎംഡബ്ല്യു സെവൻ സീരിസ് സ്വന്തമാക്കി ആസിഫ് അലി. ഭാര്യയ്ക്കും മക്കൾക്കും ഒപ്പം എത്തിയാണ് താരം പുതിയ കാർ വാങ്ങിയത്. സെവൻ സീരിസിന്റെ 730 എൽഡി ഇൻഡിവിജ്വൽ എം സ്‌പോട്ട് എഡിഷനാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ കാർ. ഏകദേശം 1.35 കോടി രൂപയാണ് ഈ കാറിന്റെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ വർഷം അവസാനം ലാൻഡ് റോവർ ഡിഫൻഡർ വാങ്ങിയിരുന്നു.

സീരിസിലെ ഉയർന്ന മോഡലുകളിലൊന്നാണ് 730 എൽഡി ഇൻഡിവിജ്വൽ എം സ്‌പോട്ട് എഡിഷൻ. നേരത്തെ പൃഥ്വിരാജും ടോവിനോയും സെവൻ സീരിസിന്റെ വാങ്ങിയിട്ടുണ്ട്. മൂന്നു ലീറ്റർ ഡീസൽ എൻജിൻ ഉപയോഗിക്കുന്ന കാറിന് 265 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കുമുണ്ട്. വേഗം നൂറു കടക്കാൻ 6.2 സെക്കൻഡ് മാത്രം മതി ഈ കരുത്തന്.

ഇന്റീരിയർ ട്രിമ്മിലേയും സെന്റർ കൺസോൾ കവറിലേയും ബാഡ്ജിങ്, പേർസണലൈസിഡ് റീയർ സീറ്റ് ഹെഡ്‌റെസ്റ്റ്, ബാക് റെസ്റ്റ്, നാപ്പ ലെതർ അപ്‌ഹോൾസറി തുടങ്ങി നിരവധി സവിശേഷതകൾ 730 എൽഡി ഇൻഡിവിജ്വൽ എം സ്‌പോട് എഡിഷനിലുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP