- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
49 രൂപ ക്വാട്ട് ചെയ്ത കമ്പനിയെ ഒഴിവാക്കി ക്വട്ടേഷൻ നൽകാത്ത കമ്പനികളിൽ നിന്നും 52-53 രൂപയ്ക്ക് പേപ്പർ വാങ്ങി; 2023-24ൽ 75 രൂപയ്ക്ക് ലഭിക്കാവുന്ന പേപ്പർ 103 രൂപയ്ക്ക്; നടന്നത് 200 കോടിയുടെ തിരിമറി; രേഖകൾ ഞെട്ടിപ്പിക്കുന്നത്; മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കലവറയോ? പാഠപുസ്തകത്തിൽ പിണറായിയെ പാഠം പഠിപ്പിക്കാൻ ബി ഗോപാലകൃഷ്ണൻ
കൊച്ചി: പാഠപുസ്തക അച്ചടിയിൽ 200 കോടി രൂപയുടെ അഴിമതി നടന്നെന്ന് ആരോപണം. ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണനാണ് തെളിവുകൾ പുറത്തു വിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനുൾപ്പെടെ അഴിമതിയിൽ പങ്കാളിത്തമുണ്ട്. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളാണ് പുറത്തു വരുന്നത്. കേന്ദ്ര ഏജൻസികൾക്ക് പരാതി നൽകാനാണ് ഗോപാലകൃഷ്ണന്റെ തീരുമാനം.
അഴിമതി സംബന്ധിച്ച രേഖകളും ഗോപാലകൃഷ്ണൻ പുറത്തു വിട്ടു. 2016-17 കാലത്ത് പേപ്പർ വാങ്ങുന്നതിനുള്ള ടെൻഡറിൽ എട്ട് കമ്പനികളാണ് പങ്കെടുത്തത്. അതിൽ മൂന്ന് പേരിൽ നിന്നും പേപ്പർ വാങ്ങി. എന്നാൽ ക്വട്ടേഷൻ വയ്ക്കാത്ത മറ്റ് രണ്ട് കമ്പനികളിൽ നിന്നും കൂടിയ തുകയ്ക്ക് പേപ്പർ വാങ്ങിയെന്നാണ് ആരോപണം. കാക്കനാട്ടെ സർക്കാർ അച്ചടി സ്ഥാപനമായ കെബിപിഎസിന്റെ ഒത്താശയോടെയാണ് അഴിമതിയെന്ന് ഗോപാലകൃഷ്ണൻ പറയുന്നു. സിബിഐയെ കാര്യങ്ങൾ ബോധ്യപ്പെടുത്താനാണ് നീക്കം.
49 രൂപ ക്വാട്ട് ചെയ്ത കമ്പനിയെ ഒഴിവാക്കി ക്വട്ടേഷൻ നൽകാത്ത കമ്പനികളിൽ നിന്നും 52, 53 രൂപയ്ക്ക് പേപ്പർ വാങ്ങി. സൗജന്യമായി എത്തിക്കേണ്ട പേപ്പറിന് ലോറി വാടകയായി പത്ത് കോടിയും നൽകി. 2019-20 കാലത്ത് ടെൻഡർ പോലുമില്ല. ഒരു കിലോയ്ക്ക് 76.60 രൂപ നിരക്കിൽ 83. 63 കോടിയുടെ പേപ്പറാണ് വാങ്ങിയത്. അതേ സമയം ഈ കമ്പനിയോട് മറ്റൊരു പേരിൽ ക്വട്ടേഷൻ ചോദിച്ചപ്പോൾ ഇതേ പേപ്പറിന് കിലോയ്ക്ക് 54 രൂപയാണ് രേഖപ്പെടുത്തിയത്. കൂടിയ നിരക്കിൽ വാങ്ങിയതോടെ 24 കോടിയുടെ തട്ടിപ്പാണ് നടന്നത്.
2023-24ൽ സാമ്പത്തിക വർഷം 75 രൂപയ്ക്ക് ലഭിക്കാവുന്ന പേപ്പർ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് 103 രൂപയ്ക്ക് വാങ്ങാൻ കരാർ നൽകിയതിലും വലിയ അഴിമതിയാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് അഴിമതിയുടെ കലവറയാണെന്നും ഗോപാലകൃഷ്ണൻ ആരോപിക്കുന്നു. വിവരാവകാശ പ്രവർത്തകൻ എം രതീഷും തെളിവുകൾ ശേഖരിക്കുന്നതിൽ നിർണ്ണായകമായി.

2016 മുതൽ 2023 വരെയുള്ള കാലയളവിലാണ് കെ.ബി.പി.എസിന്റെ നേതൃത്വത്തിൽ 200 കോടിയുടെ അഴിമതി നടന്നത്. ഇതിന് മുഖ്യമന്ത്രിയും കൂട്ടുനിന്നതായി വിവരാവകാശ രേഖകളിൽ വ്യക്തമാണെന്ന് ഗോപാലകൃഷ്ണൻ ആരോപിക്കുന്നു. കുട്ടികൾക്ക് പാഠപുസ്തകമെന്ന പേരിൽ കോവിഡ് കാലത്തുപോലും കോടികൾ അടിച്ചുമാറ്റി. 2016-17 കാലയളവിൽ ഒരു കിലോയ്ക്ക് 49 രൂപ നിരക്കിൽ പേപ്പർ ലഭ്യമാകുമെന്നിരിക്കേ 53 രൂപയ്ക്കാണ് പേപ്പർ വാങ്ങിയിരിക്കുന്നത്. ലോറി വാടകയിനത്തിലും പണം തട്ടിപ്പ് നടന്നു.

2017-18 ൽ കെ.ബി.പി.എസിന് പുസ്തകം വാങ്ങാൻ 75 കോടി രൂപ സർക്കാർ നൽകി. 2019-20 ൽ ടെൻഡറില്ലാതെ പേപ്പർ വാങ്ങി. ഒരു കിലോയ്ക്ക് 76.60 രൂപ എന്ന കണക്കിലാണ് പേപ്പർ വാങ്ങിയത്. കിലോയ്ക്ക് 54 രൂപ നിരക്കിൽ പേപ്പർ ലഭ്യമാകുമെന്നിരിക്കേയാണിത്. 2020-21 ലും ടെൻഡറില്ലാതെ പേപ്പർ മേടിച്ചു. മുഖ്യമന്ത്രിയുടെ ഇടപെടലും ഇതിൽ വ്യക്തമാണെന്ന് ഗോപാലകൃഷ്ണൻ ആരോപിച്ചു.

സർക്കാർ തന്നെ ജി.എസ്.ടി. തട്ടിപ്പ് നടത്തിയിരിക്കുകയാണ്. വിവരങ്ങൾ അന്വേഷണ സംഘങ്ങൾക്ക് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സാഹര്യത്തിലാണ് കേന്ദ്ര ഏജൻസിക്ക് തെളിവുകൾ കൈമാറുന്നത്.





