Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഇന്ത്യൻ ക്രിക്കറ്റ് താരം അക്‌സർ പട്ടേൽ വിവാഹിതനായി; വധു മേഹ പട്ടേൽ; ചിത്രങ്ങൾ വൈറൽ

ഇന്ത്യൻ ക്രിക്കറ്റ് താരം അക്‌സർ പട്ടേൽ വിവാഹിതനായി; വധു മേഹ പട്ടേൽ; ചിത്രങ്ങൾ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

വഡോദര: ഇന്ത്യൻ ക്രിക്കറ്റ് താരം അക്‌സർ പട്ടേൽ വിവാഹിതനായി. വ്യാഴാഴ്ച ഗുജറാത്തിലെ വഡോദരയിൽവച്ചാണു വിവാഹച്ചടങ്ങുകൾ നടത്തിയത്. മേഹ പട്ടേലാണു വധു. വിവാഹത്തിനു മുന്നോടിയായി ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ താരം കളിച്ചിരുന്നില്ല.

താരം സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളൊന്നും പങ്കുവച്ചിട്ടില്ലെങ്കിലും അക്‌സറിന്റെ ആരാധകർ വിവാഹ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്യുന്നുണ്ട്. പരമ്പരാഗത ഗുജറാത്തി രീതിയിൽ നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

സംഗീത്, ഹൽദി ചടങ്ങളുകളിൽ നിന്നുള്ള വിഡിയോകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്. ഗുജറാത്ത് സ്വദേശിയായ മേഹ ഡയറ്റീഷനും ന്യൂട്രിഷനിസ്റ്റാണ്. ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസർ കൂടിയാണ് മേഹ. ആരോഗ്യകരമായ ഭക്ഷണത്തേക്കുറിച്ചും മറ്റും ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്.



ക്രിക്കറ്റതാരം കെഎൽ രാഹുലും ബോളിവുഡ് സൂപ്പർതാരം സുനിൽഷെട്ടിയുടെ മകളുമായ ആദിയ ഷെട്ടിയുമായുള്ള വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. അതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തെ മറ്റൊരു താരംകൂടി വിവാഹിതനാകുന്നത്. വിവാഹത്തെ തുടർന്ന് ഇരുവർക്കും ന്യൂസീലൻഡിനെതിരായ ക്രിക്കറ്റ് മത്സരത്തിൽ നിന്ന് അവധി അനുവദിച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയിൽ ഇരുവരും തിരിച്ചെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP