Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമേരിക്കയിൽ എത്തി 10-ാം ദിവസം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

അമേരിക്കയിൽ എത്തി 10-ാം ദിവസം ഇന്ത്യൻ വിദ്യാർത്ഥി വെടിയേറ്റു മരിച്ചു

പി പി ചെറിയാൻ

ചിക്കാഗൊ: ഷിക്കാഗോ പ്രിസിങ്ടൺ പാർക്കിൽ ജനുവരി 22ന് നടന്ന വെടിവെപ്പിൽ ആന്ധ്രപ്രദേശിൽ നിന്നുള്ള ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും, തെലുങ്കാനയിൽ നിന്നുള്ള മറ്റൊരു വിദ്യാർത്ഥി പരിക്കേൽക്കുകയും ചെയ്തു.

വിജയവാഡയിൽ നിന്നുള്ള നന്ദപ്പു ഡിവാൻഷ് 23 ആണ് കൊല്ലപ്പെട്ടത്. കൊപ്പള സായ് സരൺ എന്ന ഹൈദരാബാദിൽ നിന്നുള്ള വിദ്യാർത്ഥിക്ക് വെടിയേൽക്കുകയും ചെയ്തു. ഇവരുടെ കൂടെയുണ്ടായിരുന്ന ലക്ഷ്മൺ എന്ന വിദ്യാർത്ഥി പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

ഈ മൂന്ന് വിദ്യാർത്ഥികളും ഷിക്കാഗോ ഗവർണേഴ്സ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ പഠനത്തിനായി ഇന്ത്യയിൽ നിന്നും പത്തുദിവസം മുമ്പാണ് എത്തിചേർന്നത്. മൂന്നുപേരും അപ്പാർട്ട്മെന്റിൽ ഒരുമിച്ചു താമസിക്കുകയായിരുന്നു. മൂന്നുപേരും ചേർന്ന് ഇന്റർനെറ്റ് കണക്ഷൻ ലഭിക്കുന്നതിന് പുറത്തിറങ്ങിയതായിരുന്നു. വഴിയിൽ വെച്ചു ആയുധധാരികളായ രണ്ടുപേർ ഇവരെ തടഞ്ഞു നിർത്തി ഇവരുടെ മൊബൈൽ ഫോണും, ഫോണിന്റെ പാസ് വേർഡും ആവശ്യപ്പെട്ടു. തുടർന്ന് ഇവരുടെ കൈവശം ഉണ്ടായിരുന്ന പണവും ഇവർ കവർച്ച ചെയ്തു.

കവർച്ചക്ക് ശേഷം മടങ്ങിപോകുമ്പോൾ ആയുധധാരികൾ ഇവർക്കെതിരെ നിറയൊഴിക്കുകയായിരുന്നു. വെടിയേൽക്കാതിരുന്ന വിദ്യാർത്ഥി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസ് എത്തി വെടിയേറ്റ് രണ്ടുപേരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നന്ദപ്പുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ബിരുദാനന്ദരബിരുദ പഠനത്തിനാണ് നന്ദപ്പു ജനുവരി 13ന് ഇവിടെ എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP