Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടതികളിൽ നിന്ന് തിരിച്ചടികൾ കിട്ടിയിട്ടും പഠിക്കാതെ പിണറായി സർക്കാർ; പിഎസ് സി അംഗീകരിച്ച പ്രിൻസിപ്പൽമാരുടെ റാങ്ക് പട്ടികയിൽ സിപിഎം അദ്ധ്യാപക സംഘടനാ നേതാക്കളെ കൂടി തിരുകി കയറ്റാൻ പുതിയ തന്ത്രം; യുജിസി യോഗ്യത ഇല്ലാത്തവർക്കും അവസരം നൽകി പിഎസ് സി പട്ടിക അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം

കോടതികളിൽ നിന്ന് തിരിച്ചടികൾ കിട്ടിയിട്ടും പഠിക്കാതെ പിണറായി സർക്കാർ; പിഎസ് സി അംഗീകരിച്ച പ്രിൻസിപ്പൽമാരുടെ റാങ്ക് പട്ടികയിൽ സിപിഎം അദ്ധ്യാപക സംഘടനാ നേതാക്കളെ കൂടി തിരുകി കയറ്റാൻ പുതിയ തന്ത്രം; യുജിസി യോഗ്യത ഇല്ലാത്തവർക്കും അവസരം നൽകി പിഎസ് സി പട്ടിക അട്ടിമറിക്കാൻ നീക്കമെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: പിഎസ്‌സി അംഗീകരിച്ച കോളേജ് പ്രിൻസിപ്പൽമാരുടെ നിയമന പട്ടിക സർക്കാർതലത്തിൽ അട്ടിമറിക്കാൻ നീക്കം. പിഎസ്‌സി അംഗീകരിച്ച റാങ്ക് പട്ടികയിൽ പരാതി ബോധിപ്പിക്കാൻ നിയമനം ലഭിക്കാത്ത യോഗ്യതയില്ലാത്തവർക്ക് അവസരം നൽകിക്കൊണ്ട് സർക്കാർ തന്നെ ഉത്തരവ് പുറപ്പെടുവിക്കുന്നത് ആദ്യമായാണ്. യോഗ്യതയില്ലാത്ത സീനിയർ അദ്ധ്യാപകർക്ക്കൂടി പ്രിൻസിപ്പൽ നിയമനം നൽകാനാണ് പുതിയ ഉത്തരവെന്നാണ് ആക്ഷേപം.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ വിദഗ്ധസമിതി ഇന്റർവ്യൂ നടത്തിയാണ് 110 അപേക്ഷകരിൽ നിന്ന് 43 പേരുടെ റാങ്ക് പട്ടിക പിഎസ്‌സിക്ക് ശുപാർശ ചെയ്തത്. പി എസ് സി യുടെ ഡിപിസി യോഗം ചേർന്ന് ശുപാർശ അംഗീകരിക്കുകയായിരുന്നു. എന്നാൽ യുജിസി ചട്ട പ്രകാരം അയോഗ്യരാക്കപ്പെട്ട സിപിഎം അദ്ധ്യാപക സംഘടന നേതാക്കളെ കൂടി റാങ്ക് പട്ടികയിൽ ഉൾക്കൊള്ളുന്നതിനാണ് ഇപ്പോൾ പരാതി സ്വീകരിച്ചുകൊണ്ടുള്ള പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

യുജിസി ചട്ടപ്രകാരം പ്രിൻസിപ്പലിന് 15 വർഷത്തെ അദ്ധ്യാപന പരിചയം നിർബന്ധമാണ്. പ്രിൻസിപ്പൽ നിയമനത്തിന് അദ്ധ്യാപകേതര തസ്തികയിലെ ഡെപ്യൂട്ടേഷൻ കാലയളവ് കൂടി അദ്ധ്യാപന പരിചയമായി കണക്കാക്കാനും, ഗവേഷണ പ്രബന്ധങ്ങൾ യുജിസിയുടെ അംഗീകൃത ജേർണലുകൾക്ക് പകരം ഗുണനിലവാരം പരിശോധിക്കപെടാത്ത കോളേജുകളിലെ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളവകൂടി പരിഗണിക്കാനുമാണ് സർക്കാർ പുതുതായി ഉത്തരവിട്ടിരിക്കുന്നത്. ഇത് യുജിസി റെഗുലേഷന് വിരുദ്ധമാണ്. യുജിസി റെഗുലേഷനിൽ ഭേദഗതി വരുത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ല.

യുജിസി ചട്ടങ്ങൾ കർശനമായി പാലിക്കണമെന്ന കോടതിയുടെയും കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെയും വിധികളെ മറികടന്നാണ് സർക്കാരിന്റെ പുതിയ ഉത്തരവ്. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായി നിയമിച്ച 12 ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽമാരുടെയും നാല് ലോ കോളേജ് പ്രിൻസിപ്പൽമാരുടേയും നിയമനങ്ങൾ അസാധു വാക്കികൊണ്ടുള്ള വിധികൾ നിലനിൽക്കവേയാണ് വീണ്ടും യുജിസി ചട്ടങ്ങൾക്കു വിരുദ്ധമായി പ്രിൻസിപ്പൽ പ്രമോഷനുകൾ നൽകാനുള്ള നീക്കം.

ട്രിബൂണൽ അസാധുവാക്കിയ പ്രിൻസിപ്പൽമാരിൽ രണ്ടുപേർ ഇപ്പോൾ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാരായി തുടരുകയുമാണ്. ഒരാൾ സിപിഎം അദ്ധ്യാപക സംഘടന നേതാവും. യുജിസി ചട്ട പ്രകാരം പിഎസ്‌സി അംഗീകരിച്ച 43 പ്രിൻസിപ്പൽമാരെ സർക്കാർ കോളേജിൽ അടിയന്തരമായി നിയമിക്കണമെന്നും യുജിസി ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP