Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏകീകൃത സിവിൽ കോഡിനെതിരെ ആഞ്ഞടിച്ചു; മുസ്ലിംകളെ പാർശ്വവൽക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവർ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവർ; ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കും; സമസ്തയുടെ സംഘശക്തിക്ക് തെളിവായി കോഴിക്കോട് സമ്മേളനം

ഏകീകൃത സിവിൽ കോഡിനെതിരെ ആഞ്ഞടിച്ചു; മുസ്ലിംകളെ പാർശ്വവൽക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവർ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവർ; ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കും; സമസ്തയുടെ സംഘശക്തിക്ക് തെളിവായി കോഴിക്കോട് സമ്മേളനം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സംഘശക്തിക്ക് തെളിവായി കോഴിക്കോട് സമ്മേളനം. പരിഷ്‌കാരമെന്ന പേരിൽ നവീനവാദികൾ മുസ്ലിം ഉമ്മത്തിന്റെ സംഘശക്തിയെ ചോദ്യം ചെയ്തപ്പോഴെല്ലാം പ്രതിരോധത്തിന്റെ പ്രകമ്പനം തീർത്ത് സമസ്തയുടെ പടയണി പ്രയാണം തുടരുന്നുവെന്നതാണ് വസ്തുത. ഭിന്നതയുടെ കനലുകളുമായി മുസ് ലിം സമുദായത്തിൽ വിഷവിത്ത് വിതച്ചവർക്ക് വൻ താക്കീതായി സമസ്ത ആദർശ മഹാസമ്മേളനം മാറിയെന്നാണ് സംഘടന പറയുന്നത്.

കോഴിക്കോട് കടപ്പുറത്ത് സമസ്ത ആദർശ സമ്മേളനം വിശ്വാസിസമൂഹത്തെ സാക്ഷിനിർത്തി പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതനിരപേക്ഷ സ്വഭാവം നിലനിർത്തുന്നതിലും സമസ്ത വഹിച്ച പങ്ക് നിസ്തുലമാണെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളെ പാർശ്വവൽക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവർ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കുമെന്നും
മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ സമസ്തയ്‌ക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെയും ജിഫ്രി മുത്തുക്കോയ തങ്ങൾ മറുപടി നൽകി. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി പ്രഫ.ആലിക്കുട്ടി മുസല്യാർ അധ്യക്ഷത വഹിച്ചു.

സമസ്ത ആദർശ സമ്മേളനത്തിൽ പങ്കെടുക്കാൻ ജനസഞ്ചയം ഒഴുകിയെത്തിയ കോഴിക്കോട് കടപ്പുറത്തേക്ക് കടലിലൂടെ സഞ്ചരിച്ചും പ്രവർത്തകരെത്തി. വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടിയിൽ നിന്നാണ് സമസ്ത പ്രവർത്തകർ കോഴിക്കോട് കടപ്പുറത്ത് രണ്ടു ബോട്ടുകളിലായി എത്തിയത്. നങ്ങാടിയിൽനിന്ന് വൈകീട്ട് മൂന്ന് മണിക്ക് തുടങ്ങിയ യാത്ര 25 കിലോമീറ്ററോളം ദൂരം കടലിലൂടെ സഞ്ചരിച്ച് വൈകീട്ട് അഞ്ചോടെ വെള്ളയിൽ ഹാർബറിലെത്തി. സഫർ, അൽഅബ്റാർ എന്നീ ബോട്ടുകളിലായാണ് സംഘം യാത്രതിരിച്ചത്. ഇരുനൂറോളം പ്രവർത്തകർ സംഘത്തിലുണ്ടായിരുന്നു. അങ്ങനെ എല്ലാ അർത്ഥത്തിലും പ്രവർത്തക ആവേശം യോഗത്തിൽ നിറച്ചു.

മുസ് ലിം ഉമ്മത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനും വിശ്വാസ സംരക്ഷണത്തിനും എക്കാലത്തും നിലകൊണ്ട പ്രസ്ഥാനമാണ് സമസ്ത. മതധാർമിക മൂല്യങ്ങളെയും സാമൂഹിക ചുറ്റുപാടുകളെയും പരിഗണിക്കാതെ ലിബറൽ ചിന്താഗതിക്കാർ മുന്നോട്ടുവയ്ക്കുന്ന അയുക്തിപരമായ ആശയങ്ങൾക്കെതിരേയും മതനിരാസ യുക്തിവാദ ചിന്തകൾക്കെതിരേയും സമസ്തയെന്ന അജയ്യശക്തി പ്രതിരോധക്കോട്ട തീർക്കുമ്പോൾ ജനാരവം പൊരുതാനുള്ള ഊർജം ആർജിച്ചെടുത്തു. കേരളീയ മുസ് ലിം സംഘശക്തി സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളുടെയും ശൈഖുനാ ആലിക്കുട്ടി മുസ് ലിയാരുടേയും നേതൃത്വത്തിൽ സുഭദ്രമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് കടപ്പുറത്തെത്തിയ ജനസഞ്ചയം.

ഹദീസ് നിഷേധം മതനിരാസത്തിലേക്ക് എത്തിക്കുമെന്നും കേരളത്തിലെ നവീനവാദികളിൽ പലരും ഹദീസ് നിഷേധ ആശയങ്ങളെ പിന്തുടർന്നുവരുന്നുവെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. കേവലം യുക്തിയനുസരിച്ച് മതനിയമങ്ങളെ കണ്ടെത്തുന്നത് ഇസ്ലാമിന്റെ രീതിയല്ല. മതവിധികൾ മനുഷ്യയുക്തി ഉപയോഗിച്ചല്ല കണ്ടത്തേണ്ടതെന്നും ഇസ്ലാമിന്റെ തനിമ നിലനിർത്തുകയാണ് സമസ്ത ഇക്കാലം വരെ ചെയ്തിട്ടുള്ളതെന്നും തങ്ങൾ പറഞ്ഞു.

ഇസ്ലാമിനെ തകർക്കുന്നതിനായി പ്രമാണങ്ങളിൽ കൈവെക്കുക എന്നതായിരുന്നു എല്ലാ മതവിരുദ്ധരും ചെയ്തിരുന്നത്. ഖുർആൻ തന്നിഷ്ടം പോലെ വ്യാഖ്യാനിക്കുന്നതിന് തടസ്സമാവുന്നതിനാൽ ഹദീസിനെതിരെ തിരിയുകയും ചെയ്തു. അത് എളുപ്പമാക്കാൻ സ്വഹാബത്തിനെയും നവീനവാദികൾ തള്ളിപ്പറഞ്ഞു. മുസ്ലിംകളെ പാർശ്വവൽക്കരിക്കുന്നവരുമായി സഹകരണം പ്രഖ്യാപിക്കുന്നവർ രാജ്യത്തെയും രാജ്യപാരമ്പര്യത്തെയും ഒറ്റുകൊടുക്കുന്നവരാണ്. തങ്ങളുടെ വ്യക്തിതാൽപര്യങ്ങൾക്കു വേണ്ടി അത്തരം നീക്കങ്ങൾ നടത്തൽ മുജാഹിദ് വിഭാഗത്തിന്റെ രീതിയാണെന്നും തങ്ങൾ പറഞ്ഞു.

രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കുന്നതിനും മതേതര സ്വഭാവം നിലനിർത്തുന്നതിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വഹിച്ച പങ്ക് നിസ്തുലമാണ്. രാജ്യപുരോഗതിക്ക് മൂല്യാധിഷ്ഠിത പിന്തുണയാണ് പ്രധാനമായും വേണ്ടത്. രാജ്യതാൽപര്യങ്ങൾ സംരക്ഷിക്കാൻ സമസ്ത ഏകദേശം നൂറോളം വർഷങ്ങൾ പ്രയത്നിക്കുകയും പൂർണ പിന്തുണ കൊടുക്കുകയും ചെയ്യുന്നുണ്ടെന്നും തങ്ങൾ പറഞ്ഞു. രാജ്യത്തിന്റെ മതേതരത്വത്തിനും ഐക്യത്തിനും വളർച്ചയ്ക്കും സമസ്ത നൽകിയ പിന്തുണ അനിർവചനീയമാണ്. ഇക്കാലമത്രയും മതസൗഹാർദത്തിനും രാജ്യപുരോഗതിക്കുമെതിരായ ഒരു പ്രവർത്തനവും സമസ്തയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

സമസ്തയെന്ന സംഘശക്തിയെ തകർക്കാൻ ആർക്കുമാവില്ല. മഹാന്മാരായ പൂർവികർ സ്ഥാപിച്ച ഇലാഹിയ്യായ സംഘടനയാണ് സമസ്ത. സ്വഹാബത്തിന്റെയും താബിഉകളുടെയും പാത പിന്തുടർന്നാണ് കഴിഞ്ഞ നൂറോളം വർഷങ്ങൾ സമസ്ത ഇവിടെ ലക്ഷ്യം സാധ്യമാക്കി വരുന്നത്. കേരളീയ മുസ്ലിം സമുദായത്തിൽ അനൈക്യം സൃഷ്ടിച്ച് കടന്നുവന്ന ബിദഈ, നവീനവാദികളെ പ്രതിരോധിക്കാൻ കൂടിയാണ് സമസ്ത രൂപീകൃതമാകുന്നത്. വിശുദ്ധ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ ആശയങ്ങളെ പ്രചരിപ്പിക്കുകയും അതിനെതിരേ വരുന്ന ബിദഈ പ്രസ്ഥാനങ്ങളെ പ്രതിരോധിക്കുകയും ചെയ്തു. അദൃശ്യജ്ഞാനം (ഇൽമുൽ ഗൈബ്), തവസ്സുൽ, ഇസ്തിഗസ്സ, ഖബർ സിയാറത്ത്, ഖുതുബ പരിഭാഷ തുടങ്ങിയവയ്ക്കെതിരായ മുജാഹിദ് വിഭാഗത്തിന്റെ വാദങ്ങൾ തള്ളിക്കളയണം.

സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ തീവ്രവാദത്തെ എതിർക്കാൻ മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് അപലപനീയമാണ്. ഇതിലൂടെ മുസ്ലിംകളെ അവമതിക്കുകയാണ് ചെയ്യുന്നത്. അറബിവേഷം ധരിപ്പിച്ച് ചിത്രീകരിച്ചത് അറബ് നാടുമായുള്ള ബന്ധത്തെ തകരാറിലാക്കുന്നതാണ്. ഇതൊക്കെ ആരുടെ ഭാഗത്തുനിന്നായാലും എതിർക്കപ്പെടേണ്ടതാണ്. ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന മതേതരത്വവും മൗലികവകാശങ്ങളുമാണ് ഓരോ മതസമൂഹങ്ങൾക്കും വ്യത്യസ്തമായ വ്യക്തിനിയമങ്ങൾ രൂപീകരിച്ചിരിക്കുന്നതിന്റെ അടിസ്ഥാനം.

ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മതേതര സങ്കൽപം, എല്ലാ മതങ്ങൾക്കും തുല്യമായ സ്ഥാനം ഉറപ്പുവരുത്തുക എന്നതാണ്. ഈ വ്യത്യസ്ത നിയമങ്ങൾ റദ്ദ് ചെയ്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നത് രാജ്യ പുരോഗതിയെ ബാധിക്കുമെന്നും അതിൽനിന്ന് ബന്ധപ്പെട്ടവർ പിന്തിരിയണമെന്നും തങ്ങൾ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP