Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകൾ; ആർബിഐയുടെ പട്ടിക പുറത്ത്; ഈ ബാങ്കുകൾ നിങ്ങളുടെ അക്കൗണ്ടിലെ ഓരോ രൂപയും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർബിഐ

ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ബാങ്കുകൾ; ആർബിഐയുടെ പട്ടിക പുറത്ത്; ഈ ബാങ്കുകൾ നിങ്ങളുടെ അക്കൗണ്ടിലെ ഓരോ രൂപയും സുരക്ഷിതമായി സൂക്ഷിക്കുമെന്ന് ആർബിഐ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി:ഇന്ത്യയിലെ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ ബാങ്കിങ് സ്ഥാപനങ്ങൾ ഏതെന്ന് ഇന്ത്യയുടെ സെൻട്രൽ ബാങ്കായ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വെളിപ്പെടുത്തി. രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ഒപ്പം ഇന്ത്യൻ സമ്പദ്വ്യവസ്ഥയും ബാങ്കുകളെ വളരെയധികം ആശ്രയിക്കുന്നു. ഉപയോക്താക്കൾക്ക് നഷ്ടം സംഭവിച്ചാൽ രാജ്യത്തിന് മുഴുവനായി തന്നെ അതിന്റെ പ്രത്യാഘാതം അനുഭവപ്പെടും. രണ്ട് വാണിജ്യ ബാങ്കുകളും ഒരു പൊതു ബാങ്കും ആർബിഐയുടെ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ (ഡി-എസ്‌ഐബി) പട്ടികയിലുണ്ട്.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നതനുസരിച്ച്, പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ), സ്വകാര്യമേഖല ബാങ്കുകളായ എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയെല്ലാം ഈ 2022 പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലുതും സ്വാധീനമുള്ളതുമായ ചില ധനകാര്യ സ്ഥാപനങ്ങൾ ആഭ്യന്തര വ്യവസ്ഥാപിത പ്രാധാന്യമുള്ള ബാങ്കുകളുടെ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ സ്ഥാപനങ്ങളെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.

ലിസ്റ്റുചെയ്ത ബാങ്കുകൾക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കർശനമായ സ്‌കെയിൽ ബാധകമാണ്. റെഗുലേറ്ററി ആവശ്യകതകൾ നിറവേറ്റുന്നതിന്, ഈ ധനകാര്യ സ്ഥാപനങ്ങൾ അവരുടെ റിസ്‌ക്-വെയ്റ്റഡ് ആസ്തികളുടെ ഒരു നിശ്ചിത ശതമാനം ടയർ-1 ഇക്വിറ്റിയായി നിലനിർത്തണം. എസ്‌ബിഐ അതിന്റെ റിസർവ്ഡ് ആസ്തിയുടെ 0.60 ശതമാനം ടയർ-1 ഇക്വിറ്റിയായി നീക്കിവെക്കണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിഅഷ്‌കർഷിക്കുന്നു, അതേസമയം എച്ച്ഡിഎഫ്സിയും ഐസിഐസിഐ ബാങ്കും 0.20 ശതമാനം മാത്രം നീക്കിവച്ചാൽ മതി.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 2015 മുതൽ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ബാങ്കുകളുടെ ഒരു ലിസ്റ്റ് പുറത്തിറക്കുകയും സൂക്ഷ്മമായി വിശകലം ചെയ്യുകയും ചെയ്യുന്നു. വർഷം തോറും ഓഗസ്റ്റിൽ, ബാങ്കുകളുടെ പരിധിയെ അടിസ്ഥാനമാക്കി ആർബിഐ ഒരു വിലയിരുത്തൽ നടത്തുന്നു. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ബാങ്കുകളുടെ ഒരു ലിസ്റ്റ് തയ്യാറാക്കുന്നു. ലിസ്റ്റുചെയ്ത ബാങ്കുകൾ പാപ്പരത്തത്തിൽ നിന്ന് സുരക്ഷിതമാണ്, ആവശ്യമെങ്കിൽ അവരെ സഹായിക്കാൻ സർക്കാർ തയ്യാറാണ്.

2022 മാർച്ച് വരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ബാങ്കുകളുടെ ഒരു ലിസ്റ്റ് ആർബിഐ സമാഹരിച്ചു. 2015-ലും 2016-ലും എസ്‌ബിഐയെയും ഐസിഐസിഐ ബാങ്കിനെയും മാത്രമാണ് ആർബിഐ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയത്. 2017 മാർച്ച് വരെയുള്ള ഡാറ്റ നോക്കുമ്പോൾ, എച്ച്ഡിഎഫ്‌സി ബാങ്കിനെ പിന്നീട് ഉൾപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP