- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പാക്കിസ്ഥാനിൽ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലവെട്ടി; കൊല്ലപ്പെട്ടത് വിധവയും അഞ്ച് മക്കളുടെ അമ്മയുമായ സ്ത്രീ: ശക്തമായി പ്രതിഷേധിച്ച് ഇന്ത്യ
ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഹിന്ദു വനിതയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം തലവെട്ടി കൊന്നു. സിന്ധ് പ്രവിശ്യയിലെ സിൻജാരോ നഗരത്തിലാണ് സംഭവം. ഹിന്ദു വനിതയെ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തശേഷം ശിരഛേദം ചെയ്യുകയായിരുന്നുു. സംഭവത്തിൽ ഇന്ത്യ ശക്തമായി പ്രതിഷേധിച്ചു.
ദിയ ഭീൽ (40) എന്ന വനിതയെ ആണ് അതിക്രൂരമായി കൊലപ്പെട്ടതെന്ന് സംഭവസ്ഥലം സന്ദർശിച്ച പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ (പിപിപി) സെനറ്റർ കൃഷ്ണ കുമാരി പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗോതമ്പുപാടത്ത് ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ഭീൽ ഗോത്ര വിഭാഗത്തിൽ പെടുന്ന ദിയ വിധവയും അഞഅച് കുട്ടികളുടെ മാതാവുമാണ്.
രാജ്യത്തെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാക്കിസ്ഥാൻ നിറവേറ്റണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു. സംഭവത്തിന്റെ കൃത്യമായ വിവരങ്ങൾ ലഭിച്ചിട്ടില്ലെന്ന് മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.



