തലയോലപ്പറമ്പ്:തിരിച്ചറിയൽ രേഖയ്ക്കായി ഫോട്ടോയെടുക്കാൻ വന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സ്റ്റുഡിയോ ഉടമ അറസ്റ്റിൽ. തലയോലപ്പറമ്പ് ടൗണിൽ സ്റ്റുഡിയോ നടത്തുന്ന തലയോലപ്പറമ്പ് കിണറ്റുകരയിൽ ജോർജിനെയാണ് (59) യുവതിയുടെ പരാതിയെ തുടർന്ന് തലയോലപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച രണ്ടുമണിയോടെയാണ് സംഭവം.തലയോലപ്പറമ്പിലെ സ്വകാര്യസ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതി തിരിച്ചറിയിൽ കാർഡിനായാണ് ഫോട്ടോ എടുക്കാൻ സ്റ്റുഡിയോയിൽ എത്തിയത്.ഫോട്ടോയെടുക്കുന്നതിനായി കയറിയപ്പോൾ ഇയാൾ യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.സംഭവം ഉണ്ടായ ഉടൻ യുവതി നിലവിളിച്ചുകൊണ്ട് സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടതിനെ തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

എസ്‌ഐ. പി.എസ്.സുധീരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സ്റ്റുഡിയോയിൽ എത്തി ജോർജിനെ പിടികൂടിയത്.പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.