Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റിൻ ദേശീയ ദിനാഘോഷം പതിനാറിന്

ബഹ്റൈൻ കേരളീയ സമാജത്തിന്റെ നേതൃത്വത്തിൽ ബഹ്‌റിൻ ദേശീയ ദിനാഘോഷം പതിനാറിന്

സ്വന്തം ലേഖകൻ

ഹ്റൈൻ കേരളീയ സമാജം ബഹറൈൻ ദേശീയ ദിനം സമുചിതവും വർണ്ണശബളവു മായി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് ബഹറൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധാകൃഷ്ണപിള്ള ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ അറിയിച്ചു.

നാഷണൽ ഡേ ദിനമായ ഡിസംബർ പതിനാറിന് നടക്കുന്ന വിവിധ പരിപാടികളിൽ ബഹറൈൻ ഭരണാധികാരികൾക്ക് ആദരവ് അർപ്പിച്ചുകൊണ്ട് പോപ്പ് ആർട്ട് സംഘടിപ്പിക്കും. രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന പെയിന്റിങ്ങിൽ താൽപ്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. ഹീര ജോസഫ്, ഹരീഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ ആണ് പോപ് ആർട്ട് സംഘടിപ്പിക്കുന്നത്.

ചിത്രകല ക്ലബ് നാഷണൽ ഡേയുമായി ബന്ധപ്പെട്ട ചിത്രരചന മത്സരവും സംഘടിപ്പിക്കുന്നു. ചിത്രരചനയിൽ പത്ത് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് കളറിങ്ങ് മത്സരവും പതിനൊന്ന് മുതൽ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികൾക്ക് ബ്യൂട്ടിഫുൾ ബഹറൈൻ എന്ന വിഷയത്തിലും പതിനെട്ട് വയസ്സിനുമേലുള്ളവർക്ക് ബഹറൈൻ ലൈഫ് എന്ന വിഷയത്തിലുമാണ് മത്സരം. ചിത്രരചന മത്സരവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് വിനു രഞ്ജു( 33088068),റാണി രഞ്ജിത്ത്(39629148) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

പ്രശസ്ത സംവിധായകൻ  അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന മലയാളത്തിലെ ശ്രദ്ധേയമായ ചലച്ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സ്വയംവരം സിനിമയുടെ പ്രദർശനവും അന്നേ ദിവസം വൈകിട്ട് നാല് മണി മുതൽ നടക്കും. 'ഒരു പെണ്ണും മൂന്നാണും'എന്ന പേരിൽ അടൂരിന്റെ നാല് കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട്  അനീഷ് നിർമലൻ സംവിധാനം നിർവഹിക്കുന്ന ദൃശ്യാവിഷ്‌കാര വും നടക്കും. തുടർന്ന് 7.30 മുതൽ നടക്കുന്ന സമ്മേളനത്തിൽ ബി കെ എസ് ഡ്രാമ ക്ലബ്, ഫിലിം ക്ലബ് എന്നിവയുടെ പ്രവർത്തനോദ്ഘാടനവും നടക്കും.

തുടർന്ന് 'അഹ് ലൻ ബഹറൈൻ ' എന്ന പേരിൽ ബഹ്‌റൈനിലെ പ്രമുഖ ഡാൻസ് ഗ്രൂപ്പുകൾ അവതരിപ്പിക്കുന്ന സിനിമാറ്റിക്ക് നൃത്ത പരിപാടികളിൽ നൂറിലധികം കലാകാരന്മാർ പങ്കെടുക്കും. വിനയചന്ദ്രൻ മാവേലിക്കര, മനോജ് യു സദ്ഗമയ എന്നിവർ ആണ് ബി കെ എസ് ഫിലിം ക്ലബിന് വേണ്ടി നൃത്ത പരിപാടികൾ ഏകോപനം നടത്തുന്നത്. സമാജത്തിന്റെ ബഹ്‌റൈൻ ദേശീയ ദിനാഘോഷ പരിപാടികളിലേക്ക് പ്രവേശനം സൗജന്യമാണ്.
വിശദ വിവരങ്ങൾക്ക് മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ (39720030),ഫിലിം ക്ലബ് കൺവീനർ അരുൺ ആർ പിള്ള (34020650), എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP