- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഴിയൂരിൽ പതിമൂന്നുകാരിയെ ഉപയോഗിച്ചുള്ള മയക്കുമരുന്നു കടത്തിന്റെ പ്രഭവകേന്ദ്രം തലശേരിയിലെ ചേച്ചി; തലശേരി മാളിലെ സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ എക്സൈസ് പരിശോധിച്ചു തുടങ്ങി; ഇരട്ടക്കൊലപാതകത്തിനു ശേഷം മയക്കുമരുന്നിന്റെ ഹബായി തലശേരി മാറുമ്പോൾ
കണ്ണൂർ: വടക്കൻ കേരളത്തിലെ മയക്കുമരുന്ന് ഹബ്ബായി മാറിയ തലശേരിയിൽ പൊലിസും എക്സൈസും സംയുക്ത പരിശോധന ശക്തമാക്കി. വടകര അഴിയൂരിലെ മയക്കുമരുന്ന് കടത്ത്്കേന്ദ്രത്തിന്റെ പ്രഭവകേന്ദ്രം തലശേരിയാണെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ തലശേരി നഗരം കേന്ദ്രീകരിച്ചു അന്വേഷണം ശക്തമാക്കിയത്.തലശേരി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരുസ്ത്രീയാണ്് അഴിയൂരിൽ എട്ടാംക്ൽസ് വിദ്യാർത്ഥനിയെ ഉപയോഗിച്ചു മയക്കുമരുന്ന്കടത്തിയതെന്നാണ് എക്സൈസിന് ലഭിച്ചവിവരം. മയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയായ ഇവരെ ചേച്ചിയെന്നാണ് എല്ലാവരും വിളിച്ചിരുന്നത്.
ഈ ചേച്ചിയാണ് 13 കാരിയായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാലിൽ അടയാളമിട്ട് മയക്കുമരുന്നുമായി തലശ്ശേരിയിലേക്കയച്ചതെന്നാണ് കുട്ടിയുടെ മൊഴി. ഇതിനുസമാനമായി പൊലിസിലും ഇതേ മൊഴി തന്നെയാണ് കുട്ടി നൽകിയിട്ടുള്ളത്. ഇതോടെയാണ് തലശേരിക്കാരിയായ ചേച്ചിയെ തേടി പൊലിസ് അന്വേഷണമാരംഭിച്ചത്. നേരത്തെ ലഹരി മാഫിയയുമായി അടുത്ത് ഇടപഴകുന്ന ഒരുമുതിർന്ന സ്ത്രീയാണ് ഇവരെന്നു പ്രാഥമിക വിവരം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇവരെ കണ്ടെത്തിയാൽഅറസ്റ്റു ചെയ്യുമെന്നാണ് പൊലിസ് പറയുന്നത്.
തലശ്ശേരിയിലെ ഒരു മാളിലാണ് കാലിൽ കോഡ് അടയാളമിട്ട് സ്കൂൾ വിദ്യാർത്ഥിനിയെ ഉപയോഗിച്ചു മയക്കുമരുന്ന്കടത്തിയത്. പ്രത്യേക കോഡും കാലിൽ കടത്തുകാരി യുടെതിന് സമാനമായ അടയാളവുമുള്ള മറ്റൊരു സ്ത്രീ ഇത് ഏറ്റു വാങ്ങിയിട്ടുണ്ടെന്നും പിന്നീട് പൊലിസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്. തലശേരിയിലെ ഒ്രുമാൾ കേന്ദ്രീകരിച്ചാണ് ഇടപാടു നടന്നതെന്ന സൂചന ലഭിച്ചതിനാൽ നഗരത്തിലെയും പരിസര പ്രദേശങ്ങളിലും മാളിലെയും സി.സി.ടി.വിക്യാമറാ ദൃശ്യങ്ങൾ എക്സൈസ് ഇന്നു രാവിലെ മുതൽ പരിശോധിച്ചുവരികയാണ്.
വടക്കെ മലബാറിലെ മയക്കുമരുന്ന്കടത്തിന്റെ ആസ്ഥാനമായി മാറിയ തലശേരിയിൽ നിരവധി സംഘങ്ങൾ സൽപ്പിങ് സെല്ലുകളായി പ്രവർത്തിക്കുന്നുണ്ടെന്നാണ് എക്സൈസിനു ലഭിച്ച വിവരം. അത്യന്തം മാരകമായ സിന്തറ്റിക്ക് മയക്കുമരുന്നാണ് ബംഗ്ലൂരിൽ നിന്നും കടത്തി ഇവർ വിപണനം ചെയ്തുവരുന്നത്. ആളൊഴിഞ്ഞ കടൽതീരങ്ങൾ, മാളുകൾ,ബീച്ചുകൾ എന്നിവടങ്ങൾ കേന്ദ്രീകരിച്ചു വിനോദസഞ്ചാരികളും ഷോപ്പിങ് നടത്താനെത്തുന്നവരുമെന്ന വ്യാജെനെയാണ് ആവശ്യക്കാർക്ക് മയക്കുമരുന്ന് എത്തിക്കുന്നത്.കാരിയർമാരായി പ്രവർത്തിക്കുന്നവരിൽസ്ത്രീകളുമുണ്ടെന്നാണ് വിവരം.
രാത്രികാലങ്ങളിൽ ഇത്തരംസ്ഥാപനങ്ങളിലും സ്ഥലങ്ങളിലും പുറത്തു നിന്നും നിരവധി ആഡംബര വാഹനങ്ങൾ എത്തുന്നുണ്ടെന്ന് പൊലിസിന് നേരത്തെ വിവരം ലഭിച്ചിട്ടുണ്ട്. തലശേരിയിലെ ചിലകടൽതീരങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ചും മയക്കുമരുന്ന് വിൽപന നടക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ എക്സൈസിനൊപ്പം പൊലിസും സംയുക്ത റെയഡിനിറങ്ങിയിരിക്കുകയാണ്. രാത്രികാല വാഹന പരിശോധനയും പട്രോളിങും പൊലിസ് ശക്തമാക്കിയിട്ടുണ്ട്. തലശേരി സഹകരണാശുപത്രിക്ക് മുൻവശം വെച്ചു ലഹരിമാഫിയ രണ്ടുപേരെ കുത്തിക്കൊന്ന സംഭവത്തിനു ശേഷം തലശേരിയിൽ ലഹരിവിൽപനയ്ക്കെതിരെ വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും ബോധവൽക്കരണവും പ്രതിരോധവും ശക്തമാക്കിയിട്ടുണ്ട്.
എന്നാൽ ഈ സാഹചര്യത്തിലും തലശേരി കേന്ദ്രീകരിച്ചു മയക്കുമരുന്ന് കടത്തും വിപണനവും നിർബാധം നടന്നുകൊണ്ടിരിക്കുകയാണ്. ഓൺ ലൈനിലുടെ വ്യാജകോഡുകളുണ്ടാക്കി സിന്തറ്റിക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന ഒരു വൻ റാക്കറ്റുകൾ തന്നെ തലശേരിയിൽ പ്രവർത്തിക്കുന്നുണ്ട്. മയക്കുമരുന്നിന് അടിമകളായവരെയാണ് ഇവർ കാരിയർമാരായി ഉപയോഗിക്കുന്നത്.വിദ്യാർതഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ചാണ് വിൽപന നടത്തിവരുന്നത്.




