- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അടുത്ത കേന്ദ്രബജറ്റിൽ 400 വന്ദേഭാരത് തീവണ്ടികൾ പ്രഖ്യാപിച്ചേക്കും; കേരളത്തിനും പ്രതീക്ഷ
ന്യൂഡൽഹി: അടുത്ത കേന്ദ്രബജറ്റിൽ പുതുതായി 300 മുതൽ 400 വരെ അതിവേഗ വന്ദേഭാരത് തീവണ്ടികൾ പ്രഖ്യാപിച്ചേക്കും. കേരളത്തിന് പ്രതീക്ഷനൽകുന്നതാണ് പദ്ധതി. അടുത്ത നാലുവർഷത്തിൽ പുറത്തിറക്കുമെന്ന് മുമ്പേ പ്രഖ്യാപിച്ച 475 വന്ദേഭാരത് തീവണ്ടികൾക്ക് പുറമേയാകുമിത്. അടുത്ത സാമ്പത്തികവർഷത്തിനുള്ളിൽ നൂറോളം വന്ദേഭാരത് തീവണ്ടികൾ രംഗത്തിറക്കിയേക്കും. രാജ്യത്താകെ അഞ്ച് വന്ദേഭാരത് സർവീസുകളാണ് ഇപ്പോഴുള്ളത്. ദക്ഷിണേന്ത്യയിൽ ചെന്നൈ-മൈസൂരു മാത്രം.
അതിവേഗതീവണ്ടികളായ രാജധാനി, ശതാബ്ദി എന്നിവയ്ക്ക് പകരം അർധ അതിവേഗ തീവണ്ടിയായ വന്ദേഭാരതിനെ ഘട്ടംഘട്ടമായി അവതരിപ്പിക്കാനും സർക്കാർ ആലോചിക്കുന്നു. പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള പുതിയ സർവീസുകൾ തുടങ്ങുമ്പോൾ കേരളത്തിലേക്കും വന്ദേഭാരത് തീവണ്ടികൾ വന്നേക്കും. കഴിഞ്ഞദിവസം ധനമന്ത്രിമാരുടെ യോഗത്തിൽ വന്ദേഭാരത് സർവീസുകൾ കേരളം ആവശ്യപ്പെട്ടിരുന്നു.
സംസ്ഥാനത്തിന്റെ സ്വന്തം അതിവേഗ റെയിൽ പദ്ധതിയായ സിൽവർലൈനിനെ ബിജെപി. രാഷ്ട്രീയമായി എതിർക്കുന്ന സാഹചര്യത്തിൽ വന്ദേഭാരത് സർവീസുകൾ നീട്ടാൻ കേന്ദ്രത്തിനും താത്പര്യമുണ്ടാകും.



