Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബഹിരാകാശ വിസ്മയങ്ങൾ നേരിട്ടറിയാൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ; കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ സ്‌പേസ് ക്യാമ്പ്

ബഹിരാകാശ വിസ്മയങ്ങൾ നേരിട്ടറിയാൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ; കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിൽ സ്‌പേസ് ക്യാമ്പ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ബഹിരാകാശത്തെ കൗതുകങ്ങളും രാത്രിയാകാശവും ശാസ്ത്രപ്രചാരണവും എല്ലാം നേരിട്ട് അനുഭവിച്ചറിയാൻ ഹൈസ്‌കൂൾ വിദ്യാർത്ഥികൾ കൊച്ചി ശാസ്ത്ര സാങ്കേതികവിദ്യാ സർവ്വകലാശാലയിലേക്ക്. കോഴിക്കോട് ആസ്ഥാനമായ യുഎൽ സ്‌പേസ് ക്ലബും കൊച്ചിൻ യൂണിവേഴ്‌സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന സ്‌പേസ് ക്യാമ്പിൽ 70 ഹൈസ്‌കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കും. ഇതിൽ 40 കുട്ടികൾ എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ്.

ശനിയാഴ്ച രാവിലെ 10-നു നടക്കുന്ന ചടങ്ങിൽ കൊച്ചിൻ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. മധുസൂദനൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സർവകലാശാലയിൽ ശാസ്ത്രപ്രചാരണത്തിനായി സ്ഥാപിച്ച സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (സി- സിസ്) ഹാളിലാണ് ഉദ്ഘാടനം.

ഉദ്ഘാടനച്ചടങ്ങിൽ ഐഎസ്ആർഒ മുൻ ഡെപ്യൂട്ടി ഡയറക്ടർ കെ. ജയറാം അധ്യക്ഷനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ് മുൻ ഡയറക്ടർ ഡോ. പി. ശ്രീകുമാർ മുഖ്യാതിഥിയുമാകും. സി-സിസ് ഡയറക്ടർ ഡോ. ബി. ചക്രപാണി, ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ.കെ. കുട്ടി, കൊച്ചിൻ സർവകലാശാലയിൽ നിന്ന് ഡോ. അഭിലാഷ് എസ്., ഡോ. അബേഷ് രഘുവരൻ, ഡോ. ഷൈജു പി., എൻഐറ്റി കാലിക്കറ്റിൽനിന്ന് പ്രൊഫ. എം.കെ. രവി വർമ്മ, പ്രൊഫ. സുജിത് എ., യുഎൽ എജ്യൂക്കേഷൻ കോർഡിനേറ്റർ ഡോ. സന്ദേശ് ഇപിഎ, വാഗ്ഭടാനന്ദ എജ്യൂ പ്രോജക്റ്റ് കോർഡിനേറ്റർ ദാമോദരൻ ടി., ജിജിഎച്ച്എസ്എസ് ബാലുശേരിയിലെ അദ്ധ്യാപകനായ ഷാജിൽ യു.കെ., യുഎൽ സ്‌പേസ് ക്ലബ് സ്റ്റുഡന്റ് ഫെലോ ആയ വരുൺ കെ. തുടങ്ങിയവർ സംസാരിക്കും.

ആദ്യദിനത്തിൽ വിവിധ സെഷനുകളിലായി ശാസ്ത്രജ്ഞരുമായുള്ള ആശയവിനിമയം, ബഹിരാകാശമേഖലയിൽ വിദ്യാർത്ഥികൾക്കുള്ള അവസരത്തെക്കുറിച്ച് ചർച്ച, ആസ്‌ട്രോഫൈൽ സ്‌പേസ് ക്വിസിന്റെ ഫൈനൽ എന്നിവ നടക്കും. വൈകിട്ട് ആറരയോടെ അമെച്വർ ആസ്‌ട്രോണമർ സുരേന്ദ്രൻ പുന്നശ്ശേരിയുടെ നേതൃത്വത്തിൽ വാനനിരീക്ഷണം ഉണ്ടായിരിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗത്തിലെ ഡോ. ടൈറ്റസ് മാത്യൂ, ഡോ. ഷാജി എൻ. എന്നിവരുടെ നേതൃത്വത്തിലെ ആസ്ട്രോണമി ക്ലാസും ഉണ്ടായിരിക്കും. സർവകലാശാലയിലെ ടെലസ്‌കോപ്പ് ഉപയോഗിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളിലും വിദ്യാർത്ഥികൾ പങ്കെടുക്കും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP