Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഞാൻ കൗൺസിലിൽ എത്തിയത് 71ൽ; ഇസ്മായിലും അന്ന് നേതൃത്വത്തിൽ വന്നു; അതുകഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞാണ് ദിവാകരൻ കൗൺസിൽ അംഗമായത്; പ്രായം കൊണ്ട് ഞാൻ ജൂനിയർ; പാർട്ടിയിൽ സീനിയറും! പ്രായപരിധി കർശനമായി നടപ്പിലാക്കും; ഇസ്മായിലിനും ദിവാകരനും മറുപടിയുമായി കാനം; സിപിഐ ആരു പിടിക്കും?

ഞാൻ കൗൺസിലിൽ എത്തിയത് 71ൽ; ഇസ്മായിലും അന്ന് നേതൃത്വത്തിൽ വന്നു; അതുകഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞാണ് ദിവാകരൻ കൗൺസിൽ അംഗമായത്; പ്രായം കൊണ്ട് ഞാൻ ജൂനിയർ; പാർട്ടിയിൽ സീനിയറും! പ്രായപരിധി കർശനമായി നടപ്പിലാക്കും; ഇസ്മായിലിനും ദിവാകരനും മറുപടിയുമായി കാനം; സിപിഐ ആരു പിടിക്കും?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധി നടപ്പാക്കാൻ അനുവദിക്കില്ലെന്ന മുതിർന്ന പാർട്ടി നേതാവ് സി ദിവാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇതോടെ സിപിഎം സംസ്ഥാന സമ്മേളനത്തിൽ പൊട്ടിത്തെറി ഉറപ്പായി. ദിവാകരനും കെ ഇ ഇസ്മായിലിനും ശക്തമായ മറുപടിയാണ് കാനം നൽകുന്നത്. സംസ്ഥാന കൗൺസിലിലേക്ക് പ്രായപരിധി നടപ്പാക്കും. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗരേഖയാണ് നടപ്പാക്കുന്നത്. താഴെതട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി നടപ്പിലാക്കി കഴിഞ്ഞു. പ്രായപരിധി നടപ്പിലാക്കിയത് സി ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ലെന്ന് കാനം പറഞ്ഞു.

തിരുവനന്തപുരത്ത് ഒക്ടോബർ ഒന്നിന് പാർട്ടി സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. ഒക്ടോബർ ഒന്നിന് വൈകീട്ട് നാലിന് ടാഗോർ ഹാളിൽ സെമിനാർ നടക്കും. ഇതിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും പങ്കെടുക്കും. ഫെഡറലിസവും കേന്ദ്ര സംസ്ഥാന ബന്ധങ്ങളും എന്ന സെമിനാറിലാണ് ഇരുവരും പങ്കെടുക്കുക. സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ തെരഞ്ഞെടുത്ത 563 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. ഇതിനിടെയാണ് വിവാദങ്ങൾ.

ഇതോടെ സിപിഐ ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാകും. കാനത്തിനെതിരെ മത്സരമുണ്ടാകുമെന്ന് ദിവാകരൻ പറഞ്ഞിരുന്നു. ഇത് സമ്മേളനമാണ് തീരുമാനിക്കേണ്ടതെന്ന് കാനം പറഞ്ഞു. ദിവാകരനേയും ഇസ്മായിലിനേയും പാർട്ടി സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുമെന്നാണ് കാനം നൽകുന്ന സൂചന. പാർട്ടി തീരുമാനിച്ച കാര്യങ്ങൾ നടപ്പാക്കുമെന്നും കാനം പറഞ്ഞു. എല്ലാം ഭരണ ഘടനയിൽ വേണമെന്നും ഇല്ലെന്നും കാനം പറഞ്ഞു. താഴെ തട്ടിൽ നടപ്പാക്കിയത് സംസ്ഥാന സമ്മേളനത്തിലും നടപ്പാക്കുമെന്ന് കാനം വിശദീകരിച്ചു. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കാര്യങ്ങൾ വിശദീകരിക്കുമെന്നും കാനം പറഞ്ഞു.

സംസ്ഥാന നേതൃത്വം മോശമാണെന്ന അഭിപ്രായം ഒരു പാർട്ടി ഘടകവും ഉന്നയിച്ചിട്ടില്ല. പ്രായം കൊണ്ട് എല്ലാവരേക്കാൾ ജൂനിയറാണ്. ഞാൻ 71ലെ ദേശീയ സമ്മേളനത്തിൽ പാർട്ടി കൗൺസിലിൽ എത്തി. അന്ന് ഇസ്മായിലും എത്തി. അതുകഴിഞ്ഞ് എത്രയോ കാലം കഴിഞ്ഞാണ് ദിവാകരൻ കൗൺസിലിൽ എത്തിയത്. പാർട്ടിയിൽ ഞാൻ സിനിയർ പ്രായം കൊണ്ട് ജൂനിയറും. അതാണല്ലോ പ്രശ്‌നം-കാനം വിശദീകരിച്ചു. ദിവാകരന്റേത് തന്നെ അച്ചടക്ക ലംഘനമാണെന്ന സൂചനയും കാനം നൽകി. ഫലത്തിൽ ദിവാകരനേയും ഇസ്മായിലിനേയും പരസ്യമായി വെല്ലുവിളിക്കുകയാണ് കാനം. ബീഹാറിലെ കാര്യങ്ങളൊന്നും കേരളത്തിൽ പറയേണ്ടതില്ലെന്നും കാനം പറഞ്ഞു.

'സിപിഐയുടെ ഭരണഘടനയനുസരിച്ച് പാർട്ടി കോൺഗ്രസിന് മുൻപ് ദേശീയ കൗൺസിലിനും സംസ്ഥാന സമ്മേളനത്തിന് മുൻപ് സംസ്ഥാന കൗൺസിലിനും സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട് മാർഗരേഖ നടപ്പാക്കാനുള്ള അവകാശമുണ്ട്. അതനുസരിച്ച് കഴിഞ്ഞ മാർച്ച് മാസം 11, 12 തീയതികളിൽ ചേർന്ന ദേശീയ എക്സിക്യൂട്ടീവും 13, 14 തീയതികളിൽ ചേർന്ന ദേശീയ കൗൺസിലും നിർദ്ദേശിച്ച മാർഗരേഖയാണ് കേരളത്തിൽ പിന്നീട് ചേർന്ന പാർട്ടി എക്സിക്യൂട്ടീവും കൗൺസിലിലും അംഗീകരിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ മുതലിങ്ങോട്ട് നടത്തിയത്. അന്നൊന്നും ഇല്ലാത്ത അഭിപ്രായം ഇപ്പോൾ എവിടെനിന്നു വന്നുവെന്ന് അറിയില്ല. ഇത് പാർട്ടിയുടെ കുറ്റമല്ല'- കാനം പറഞ്ഞു

'സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് മുൻപും പല പേരുകൾ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. നിർദ്ദേശിക്കപ്പെട്ട ശേഷം അത് പലപ്പോഴും ചർച്ചകൾക്ക് ശേഷം പിൻവലിക്കുകയായിരുന്നു. പികെ വാസുദേവൻനായർ മാറുന്ന സന്ദർഭത്തിൽ കണ്ണൂർ സമ്മേളനത്തിൽ വെളിയം ഭാർഗവന്റെ പേര് നിർദ്ദേശിച്ചപ്പോൾ അതിനെതിരെ മറ്റൊരു പേരും നിർദ്ദേശിച്ചു. അത് സികെ ചന്ദ്രപ്പന്റെതായിരുന്നു. അതിന് ശേഷം നടത്തിയ ചർച്ചയ്ക്ക ശേഷം ചന്ദ്രപ്പൻ പിന്മാറി. അന്ന് ഇലക്ഷൻ നടന്നില്ല. അതുകൊണ്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ഒരു കാലത്തും ഇത്തരം കാര്യങ്ങൾ ഉണ്ടായിട്ടില്ലെന്ന് പറയുന്നതിൽ അർഥമില്ല. ഇനിയിപ്പോ ഇന്നും ഉണ്ടാവുന്നെങ്കിൽ അതൊക്കെ സ്വാഭാവികമായും ഉൾപാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലാണ്' - കാനം പറഞ്ഞു.

'പാർട്ടി സംസ്ഥാന സെക്രട്ടറിക്ക് മൂന്ന് തവണ സെക്രട്ടറിയായി തുടരാമെന്ന് ഭരണഘടന തന്നെ പറയുന്നുണ്ട്. നാലാം തവണ തുടരണമെങ്കിൽ നാലിൽ മൂന്ന് അംഗങ്ങളുടെ പിന്തുണ വേണം. ഇതെല്ലാം പാർട്ടി ഭരണഘടനയിലുള്ളതാണ്'' - കാനം പറഞ്ഞു. സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുതിർന്ന നേതാവ് സി ദിവാകരൻ രംഗത്തെത്തിയിരുന്നു. സ്ഥാനത്ത് തുടരാൻ ചിലർക്ക് ആക്രാന്തമാണ്. ഇതൊന്നും കമ്യൂണിസ്റ്റ് രീതിയല്ല. പ്രായപരിധിയെന്നത് എതോ ഗൂഢസംഘത്തിന്റെ തീരമാനമാണെന്നും സിപിഐയിൽ പ്രായപരിധി നടപ്പാക്കാൻ അനുവദിക്കില്ലെന്നുമായിരുന്നു ദിവാകരന്റെ പ്രതികരണം.

സെക്രട്ടറി സ്ഥാനത്തു തുടരാനാണ് കാനം തീരുമാനിക്കുന്നതെങ്കിൽ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവിനെ തന്നെ മത്സരത്തിന് ഇറക്കാനുള്ള കൊണ്ടു പിടിച്ച നീക്കങ്ങളും നടക്കുന്നുണ്ട്. അതേ സമയം സെക്രട്ടേറിയായി പ്രവർത്തിച്ച രണ്ട് ടേമുകൊണ്ട് മാത്രം പാർട്ടി മെമ്പർഷിപ്പിന്റെ എണ്ണത്തിലുണ്ടായ കുതിച്ച് ചാട്ടം ചൂണ്ടിക്കാട്ടി സംഘടനയുടെ ആകെ പിന്തുണ ഉറപ്പിക്കുകയാണ് കാനം അനുകൂലികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP