Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എലിസബത്ത് രാജ്ഞി അന്തരിച്ചു; അന്ത്യം സ്‌കോട്ട്‌ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിൽ വെച്ച്; വിട പറഞ്ഞത് ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരി; തുടർച്ചയായി 70 വർഷം ബ്രിട്ടീഷ് രാജ്ഞിയായി; ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങൾ മുഴുവൻ നടന്നത് എലിസബത്ത് രാജ്ഞിയുടെ കാലത്ത്

എലിസബത്ത് രാജ്ഞി അന്തരിച്ചു; അന്ത്യം സ്‌കോട്ട്‌ലൻഡിലെ വേനൽക്കാലവസതിയായ ബാൽമോറിൽ വെച്ച്; വിട പറഞ്ഞത് ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരി; തുടർച്ചയായി 70 വർഷം ബ്രിട്ടീഷ് രാജ്ഞിയായി; ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങൾ മുഴുവൻ നടന്നത് എലിസബത്ത് രാജ്ഞിയുടെ കാലത്ത്

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി (97) അന്തരിച്ചു. ബ്രിട്ടീഷ് രാജ്ഞിയുടെ വേനൽക്കാല വസതിയായ സ്‌കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു അന്ത്യം. ആരോഗ്യസ്ഥിതി മോശമായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്ന അവർ. ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ മുതൽ ഡോക്ടർമാരുടെ പരിചരണത്തിലായിരുന്നു രാജ്ഞിയെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ബ്രിട്ടന്റെ ചരിത്രത്തിൽ ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന ഭരണാധികാരിയായിരുന്നു ഇവർ. തുടർച്ചയായി 70 വർഷം ഇവർ അധികാരത്തിലിരുന്നു.

കീരീടാവകാശിയായ ചാൾസ് രാജകുമാരനും ഭാര്യ കാമിലയും രാജ്ഞിയുടെ മകൾ ആനി രാജകുമാരിയും മക്കളായ ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ചെറുമകൻ വില്യം രാജകുമാരൻ എന്നിവരും ബാൽമോർ കൊട്ടാരത്തിൽ ഉണ്ടായിരുന്നു. 1952 ലായിരുന്നു എലിസബത്ത് 2 ന്റെ കിരീടധാരണം. ആധുനിക ബ്രിട്ടനിലെ സാമൂഹ്യ മാറ്റങ്ങൾ മുഴുവൻ നടന്നത് ഇവരുടെ കാലത്തായിരുന്നു.

ബ്രിട്ടൻ യൂറോപ്യൻ യൂണിയന്റെ ഭാഗമായതും അതിൽ നിന്ന് പുറത്ത് പോയതും ഇവരുടെ കീഴിലാണ്. 15 പ്രധാനമന്ത്രിമാർ എലിസബത്ത് രാജ്ഞിയുടെ കാലത്തുണ്ടായി. 1874 ൽ ജനിച്ച വിൻസ്റ്റൻ ചർച്ചിലിനെയും 101 വർഷങ്ങൾക്ക് ശേഷം ജനിച്ച ലിസ് ട്രസ്സിനെയും പ്രധാനമന്ത്രിയായി നിയമിച്ച അപൂർവതയും എലിസബത്ത് രാജ്ഞിക്ക് സ്വന്തമാണ്.

ലോകത്ത് രാജവാഴ്ചയിൽ കൂടുതൽകാലം അധികാരത്തിലിരുന്ന രണ്ടാമത്തെ വ്യക്തിയെന്ന നേട്ടം ജൂണിൽ രാജ്ഞി കരസ്ഥമാക്കിയിരുന്നു. 1926 ഏപ്രിൽ 21-ന് ജോർജ് ആറാമന്റെ (ഡ്യൂക്ക് ഓഫ് യോർക്ക്) യും എലിസബത്ത് രാജ്ഞി (ഡച്ചസ് ഓഫ് യോർക്ക്) യുടെയും മകളായാണ് ജനനം.
എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ എന്നായിരുന്നു പേര്. ജോർജ് ആറാമന്റെ പിതാവും രാജാവുമായിരുന്ന ജോർജ് അഞ്ചാമന്റെ ഭരണകാലത്തായിരുന്നു എലിസബത്തിന്റെ ജനനം.

ബ്രിട്ടീഷ് കിരീടത്തിലേക്കുള്ള പിന്തുടർച്ചാവകാശത്തിൽ അമ്മാവൻ എഡ്വേഡിനും പിതാവിനും പിന്നിൽ മൂന്നാമതായിരുന്നു എലിസബത്തിന്റെ സ്ഥാനം. ജോർജ് അഞ്ചാമന്റെ മരണത്തിന് പിന്നാലെ എഡ്വേഡ് രാജാവ് ആയെങ്കിലും വിവാഹമോചനവും അത് സംബന്ധിച്ച ഭരണഘടനാ പ്രതിസന്ധിക്കും പിന്നാലെ എഡ്വേഡ് രാജിവെച്ചു. തുടർന്ന് എലിസബത്തിന്റെ പിതാവ് ജോർജ് ആറാമൻ ബ്രിട്ടന്റെ സിംഹാസനത്തിലെത്തി. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ മൂത്തമകളായ എലിസബത്ത് അധികാരത്തിലെത്തി.

1952 ഫെബ്രുവരി ആറിനായിരുന്നു എലിസബത്ത് ഭരണത്തിലേറിയത്. 1953 ജൂൺ രണ്ടിന് കിരീടധാരണം നടന്നു. ഗ്രീക്ക് ഡാനിഷ് രാജകുടുംബത്തിൽ ജനിച്ച ഫിലിപ്പ് രാജകുമാരനാണ് എലിസബത്തിന്റെ ഭർത്താവ്. 1947-നാണ് ഇവർ വിവാഹിതരായത്. 2021 ഏപ്രിൽ ഒമ്പതിന് ഫിലിപ്പ് അന്തരിച്ചു. അടുത്ത രാജാവായ ചാൾസ്, ആനി, ആൻഡ്രൂ, എഡ്വാർഡ് എന്നിവരാണ് മക്കൾ. 1997-ൽ കാർ അപകടത്തിൽ മരിച്ച ഡയാന സ്‌പെൻസർ, ചാൾസ് രാജകുമാരന്റെ ആദ്യഭാര്യയായിരുന്നു. പിന്നീട് 2005-ൽ ചാൾസ്, കാമില പാർക്കറെ വിവാഹം ചെയ്തു.

രാജ്ഞിയുടെ ആരോഗ്യസ്ഥിയുടെ പശ്ചാത്തലത്തിൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയുടെ സ്ഥാനാരോഹണച്ചടങ്ങിന് ചരിത്രത്തിലാദ്യമായി സ്‌കോട്ട്‌ലൻഡ് വേദിയായിരുന്നു. ചൊവ്വാഴ്ച സ്‌കോട്ട്‌ലൻഡിലെ ബാൽമൊറൽ കൊട്ടാരത്തിലായിരുന്നു ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായ ലിസ് ട്രസിന്റെ സ്ഥാനാരോഹണ ചടങ്ങ് നടന്നത്. സാധാരണമായി ബക്കിങ്ഹാം കൊട്ടാരത്തിലോ തെക്കുകിഴക്കൻ ഇംഗ്ലണ്ടിലെ വിന്റ്‌സർ കൊട്ടാരത്തിലോ വച്ചാണ് രാജ്ഞി പുതിയ പ്രധാനമന്ത്രിയെ അവരോധിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP