Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ ടെക്‌നിക്കൽ ഓഫീസറായി സാധാരണ നിയമിക്കുന്നത് ശാസ്ത്ര വിഷയങ്ങളിൽ ബിരുദാന്തര ബിരുദമുള്ളവരെ; നേതാവിന്റെ മകന് വേണ്ടി ജൈവ വൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന സ്ഥാപനം ടെക്‌നിക്കൽ ഓഫീസർ തസ്തികയ്ക്ക് വേണ്ടിയുള്ള യോഗ്യത ബിടെക് ബിരുദമാക്കി; സംവരണം കൊണ്ടു വന്നതും തന്ത്രങ്ങളുടെ ഭാഗം; സുരേന്ദ്രന്റെ മകന് വേണ്ടി നടന്നതും ബന്ധു നിയമനം?

ശാസ്ത്ര ഗവേഷണ സ്ഥാപനത്തിൽ ടെക്‌നിക്കൽ ഓഫീസറായി സാധാരണ നിയമിക്കുന്നത് ശാസ്ത്ര വിഷയങ്ങളിൽ ബിരുദാന്തര ബിരുദമുള്ളവരെ; നേതാവിന്റെ മകന് വേണ്ടി ജൈവ വൈവിധ്യത്തെ കുറിച്ച് പഠിക്കുന്ന സ്ഥാപനം ടെക്‌നിക്കൽ ഓഫീസർ തസ്തികയ്ക്ക് വേണ്ടിയുള്ള യോഗ്യത ബിടെക് ബിരുദമാക്കി; സംവരണം കൊണ്ടു വന്നതും തന്ത്രങ്ങളുടെ ഭാഗം; സുരേന്ദ്രന്റെ മകന് വേണ്ടി നടന്നതും ബന്ധു നിയമനം?

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജിയിലെ ടെക്‌നിക്കൽ ഓഫീസർ തസ്തികയിൽ ബന്ധുനിയമനം എന്ന് ആരോപണം ചർച്ചയാകുമ്പോൾ ഉയരുന്നത് നിരവധി സംശയങ്ങൾ. ബിടെക്ക് അടിസ്ഥാന യോഗ്യതയാക്കി പ്രത്യേകം സൃഷ്ടിച്ച് ഒരു ഒഴിവിലേക്ക് നിയമനം നടത്തിയെന്നാണ് ആക്ഷേപം. പരീക്ഷ കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞെങ്കിലും നിയമനം സംബന്ധിച്ച വിവരങ്ങൾ പുറുത്തു വിട്ടില്ല. ഇതിന്റെ പിന്നാമ്പുറം തേടിയിറങ്ങുമ്പോഴാണ് നിയമനം നേടിയത് സുരേന്ദ്രന്റെ മകനാണെന്ന് വ്യക്തമാകുന്നത്.

രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കൾക്ക് വേണ്ടി നിയമങ്ങളും ചട്ടങ്ങളുമെല്ലാം വഴി മാറുന്നത് കേരളത്തിലെ പൊതു കാഴ്ചയാണ്. ഇതിനെതിരെ ശക്തമായി രംഗത്ത് വന്നവർ ബിജെപിക്കാരാണ്. അതുകൊണ്ട് കൂടിയാണ് സുരേന്ദ്രന്റെ മകന്റെ നിയമനത്തിൽ ഞെട്ടൽ കൂടുന്നത്. അടിമുടി അട്ടിമറി ഇക്കാര്യത്തിൽ നടന്നുവെന്ന് വേണം പുറത്തു വന്ന വാർത്തകളിൽ നിന്ന് അനുമാനിക്കാൻ. സംവരണം അടക്കം നിയമനത്തിലേക്ക് കൊണ്ടു വന്നത് ഇതിന് വേണ്ടിയാണ്.

കഴിഞ്ഞ വർഷം ഡിസംബർ എട്ടിനാണ് ടെക്‌നിക്കൽ ഓഫീസർ അടക്കം മൂന്ന് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നത്. ടെക്‌നിക്കൽ ഓഫീസർ തസ്തികയിലേക്ക് മുൻകാലങ്ങളിൽ നിന്ന് വൃതൃസ്തമായി ബിടെക്ക് മെക്കാനിക്കൽ , ഇൻസ്ട്രുമെന്റേഷൻ ബിരുദത്തിൽ 60 ശതമാനം മാർക്കാണ് അടിസ്ഥാനയോഗ്യത നിശ്ചിയിച്ചിരുന്നത്. എംടെക്കുള്ളവർക്ക് ഷോർട്ട്‌ലിസ്റ്റിൽ മുൻഗണന നൽകുമെന്നും വ്യക്തമാക്കിയിരുന്നു. പ്രത്യേക വിഭാഗത്തിനാണ് തസ്തിക സംവരണം ചെയ്തത്. ഇതിനെല്ലാം പിന്നിൽ അഴിമതിയാണെന്നാണ് ആരോപണം. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാർത്ത പുറത്തു വിട്ടത്. നിരവധി സംശയങ്ങൾ പൊതു സമൂഹത്തിൽ ഉയർത്തുന്നതാണ് ഈ ആക്ഷേപം.

മുൻകാലങ്ങളിൽ ശാസ്ത്ര വിഷയങ്ങളിൽ ബിരുദാന്തര ബിരുദമുള്ളവരെ നിയമിച്ചിടത്താണ് ആദ്യമായി ബിടെക്ക് യോഗ്യതയിൽ നിയമനത്തിന് നീക്കം നടത്തിയത്. ബയോ ടെക്‌നോളജി സ്ഥാപനത്തിൽ സാധാരണ അങ്ങനെയാണ് താക്കോൽ പദവികളിൽ നിയമനം നടത്താറുള്ളത്. എന്നാൽ ഇവിടെ കഥമാറി. ബിടെക് മെക്കാനിക്കൽ ബിരുദം ഉള്ളവർക്കായി ആർജിസിബി ഒരു പ്രത്യേക തസ്തിക ഉണ്ടാക്കുകയായിരുന്നു. ഇതെല്ലാം ആരേയോ നിയമനിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ശാസ്ത്ര ഗവേഷണം നടക്കുന്ന സ്ഥാപനത്തിലെ ടെക്‌നിക്കൽ ഓഫീസറായി എന്തിന് ബിടെക്കുകാരനെ നിയമിക്കുന്നത് എന്നതാണ് നിർണ്ണായക ചോദ്യം.

ഏതായാലും അതിവേഗം നടപടികൾ പൂർത്തിയാക്കി എന്നതാണ് വസ്തുത. മൂന്ന് ഘട്ടങ്ങളിലായി പരീക്ഷ നടപടികൾ പൂർത്തിയാക്കി. ആർജിസിബി വെബ്‌സെറ്റിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ആദ്യ ഘട്ടത്തിനായി 48 ഉദ്യോഗാർത്ഥികളെ ക്ഷണിച്ചു. എപ്രിൽ 25ന് രാവിലെ ജനറൽ ഒഎംആർ പരീക്ഷ, പിന്നാലെ അന്ന് ഉച്ചയ്ക്ക് തന്നെ എഴുത്ത് പരീക്ഷ. ഇതിൽ യോഗ്യത നേടിയ നാല് പേരെ ഏപ്രിൽ 26ന് ലാബ് പരീക്ഷയ്ക്കും ക്ഷണിച്ചു. രണ്ട് ദിവസം കൊണ്ട് ധൃതി പിടിച്ച് പരീക്ഷാ നടപടികൾ പൂർത്തിയാക്കി. ലാബ് പരീക്ഷയിൽ പങ്കെടുത്ത നാല് പേരുടെ പട്ടികയിൽ നിയമനം ലഭിച്ചത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ കെ.എസിനും.

റാങ്ക് പട്ടിക സംബന്ധിച്ചോ തുടർനടപടികളെ കുറിച്ചോ പരീക്ഷ എഴുതിയ മറ്റു വിദ്യാർത്ഥികൾ അന്വേഷിച്ചിട്ടും മറുപടിയില്ല. നേരിട്ടും ഇമെയിൽ വഴിയും ബന്ധപ്പെട്ടിട്ടും മറുപടിയില്ല. ഇതാണ് ദുരൂഹത കൂട്ടിയത്. പിന്നാലെ ഹരികൃഷ്ണൻ കെ.എസിന് ജൂൺ മാസത്തിൽ ആർജിസിബി നിയമനം നൽകിയെന്ന വാർത്തയും ചർച്ചയാക്കി. അടിസ്ഥാന ശമ്പളം ഉൾപ്പെടെ എഴുപതിനായിരം രൂപ വരെയാണ് പരിശീലന കാലയളവിൽ ലഭിക്കുന്നത്. ഹരികൃഷ്ണൻ കെ.എസിനെ നിലവിൽ വിദഗ്ധ പരിശീലനത്തിന് ഡൽഹിയിലെ സാങ്കേതിക സ്ഥാപനത്തിലേക്ക് അയച്ചതായാണ് വിവരം.

എല്ലാ ചട്ടങ്ങളും പാലിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് നിയമനം നൽകിയതെന്നാണ് ആർജിസിബിയുടെ വിശദീകരണം. പക്ഷേ നിയമനം നൽകേണ്ട വ്യക്തിയുടെ ജാതിക്കും യോഗ്യതക്കും അനുസരിച്ച് പുതിയ തസ്തിക ഉണ്ടാകുക, ധൃതിപിടിച്ച് പരീക്ഷ പൂർത്തിയാക്കുക, ആരെ നിയമിച്ചെന്ന് മറ്റ് ഉദ്യോഗാർത്ഥികൾ അന്വേഷിക്കുമ്പോൾ മറുപടി നൽകാതെയിരിക്കുക. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മകന് കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ലഭിച്ചത് ബന്ധു നിയമനമാണോ എന്ന് സംശയം ഉയർത്തുന്നതാണ് രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററിന്റെ നടപടികൾ.

ആർജിസിബി കേരളത്തിലെ പ്രധാന കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഗവേഷണ സ്ഥാപനമാണ്. പതിനായിരങ്ങൾ ശമ്പളം നൽകുന്ന പദവികളാണ് ഇവിടെയുള്ളത്. ഒറ്റനോട്ടത്തിൽ തന്നെ സ്വാധീനത്താലാണ് സുരേന്ദ്രന്റെ മകന് ജോലി കിട്ടിയതെന്ന് ആർക്കും വിലയിരുത്താം. ഈ സാഹചര്യത്തിലാണ് വിവാദം ഉണ്ടാകുന്നത്. സുരേന്ദ്രന്റെ മകന്റെ യോഗ്യതയ്ക്ക് അനുസരിച്ച് തസ്തിക ഉണ്ടാക്കുകയും നടപടി ക്രമങ്ങൾ അട്ടിമറിച്ച് ജോലി നൽകിയെന്നുമാണ് ഉയരുന്ന ആക്ഷേപം. കണ്ണൂർ സർവ്വകലാശാലയിലേയും മറ്റും ബന്ധു നിയമന ശ്രമങ്ങൾ ചർച്ചയാകുമ്പോഴാണ് ബിജെപിയേയും പിടിച്ചുലച്ച് പുതിയ വിവാദം എത്തുന്നത്. എല്ലാ നടപടിക്രമങ്ങളും പാലിച്ചുവെന്ന പതിവ് മറുപടി കിട്ടുമ്പോഴും സംശയങ്ങൾ ബാക്കിയായി തുടരും.

പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിനിടെ തിരക്കിട്ട ഓട്ടത്തിൽ നേതാവിന് കൂട്ട് മകൻ തന്നെയാണെന്ന വാർത്തകൾ ചർച്ചായായിരുന്നു. സുരേന്ദ്രന്റെ മകൻ തന്നെ അദ്ദേഹത്തിന്റെ വണ്ടിയിൽ സാരഥിയായി എത്തിയത് വാർത്തയുമായി. സ്‌കൂൾ, കോളജ് പഠനകാലത്തൊന്നും രാഷ്ട്രീയത്തിൽ ഇല്ലാതിരുന്ന ഹരികൃഷ്ണന്റെ പേര് കൊടകര കുഴപ്പണക്കേസിലും ചർച്ചയായിരുന്നു. പക്ഷേ പൊലീസിന് തെളിവൊന്നും ഹരികൃഷ്ണനെതിരെ കിട്ടിയില്ല. മകനെതിരെ കേസെടുക്കാൻ പോലും പിണറായി സർക്കാരിനെ അന്ന് സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നു. എന്നാൽ പൊലീസിന് കേസിൽ ഹരികൃഷ്ണനെ പ്രതിചേർക്കാൻ കഴിഞ്ഞില്ല. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP