Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മദ്യ വിരുദ്ധ ജനകീയ മുന്നണി 26 മുതൽ ജൂലൈ 26 വരെ മദ്യ വിരുദ്ധ - ലഹരി വിരുദ്ധ മാസമായി ആചരിക്കും

സ്വന്തം ലേഖകൻ

തൃപ്പൂണിത്തുറ: മദ്യ വിരുദ്ധ ലഹരി വിരുദ്ധ പ്രസ്ഥാനങ്ങളുടെ കൂട്ടായ്മയായ മദ്യ വിരുദ്ധ ജനകീയ മുന്നണിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ ഒരു മാസക്കാലം മദ്യ വിരുദ്ധ - ലഹരി വിരുദ്ധ മാസമായി ആചരിക്കും.

നാടുനീളെ മദ്യശാലകൾ തുറന്ന് മദ്യം കുത്തിയൊഴുക്കുന്ന എൽഡിഎഫ് സർക്കാരിന്റെ മദ്യനയം സാമൂഹ്യ വിരുദ്ധമാണ്. ലഹരിയുടെ വ്യാപനം സമൂഹത്തെയാകെ ഗ്രസിച്ചിരിക്കുന്നു.മദ്യം ലഭിക്കാതായാൽ ലഹരി വ്യാപിക്കുമെന്ന് പ്രചരിപ്പിച്ചവർക്ക് സ്‌ക്കൂൾ വിദ്യാർത്ഥികൾ പോലും ലഹരിക്ക് അടിമകളാക്കുന്നു ഇന്നത്തെ സാഹചര്യത്തെപറ്റി മിണ്ടാട്ടമില്ല.ആയിരക്കണക്കിന് കുടുംബങ്ങളാണ് ലഹരിയുടെ വിപത്തിൽപ്പെട്ട് തകർന്നുകൊണ്ടിരിക്കുന്നത്. സ്വൈര്യ ജീവിതം എന്നതുതന്നെ അസാധ്യമായിരിക്കുന്നു. മയക്കുമരുന്നു സംഘങ്ങൾ ഗ്രാമീണ മേഖലകളിൽ പോലും പിടിമുറുക്കിയിരിക്കുന്നു.
മദ്യ ലഹരി മാഫിയകളെ അമർച്ച ചെയ്യാൻ ഫലപ്രദമായ യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നില്ല.

ഇത്തരമൊരു സാഹചര്യത്തിലാണ് മദ്യ വിരുദ്ധ ജനകീയ മുന്നണി ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ - പ്രചാരണ - പ്രക്ഷോഭ പരിപാടികൾ ആവിഷ്‌കരിച്ചിരിക്കുന്നത്.
മദ്യത്തിനും ലഹരിക്കും എതിരെ ചിന്തിക്കുന്ന മുഴുവൻ പ്രസ്ഥാനങ്ങളേയും വ്യക്തികളേയും ഒന്നിച്ചണിനിരത്തി ജനകീയ മുന്നേറ്റം സൃഷ്ടിക്കുക എന്നതാണ് സമിതി ലക്ഷ്യം വെക്കുന്നത്. സ്ത്രീ സമൂഹത്തിന് ഈ മുന്നേറ്റത്തിൽ വലിയ പങ്കാണ് വഹിക്കാനുള്ളത്.
വനിതകളുടെ മുൻകയ്യിൽ വിദ്യാർത്ഥികളേയും യുവാക്കളേയും ഒന്നിച്ചണിനിരത്തും.
കക്ഷി രാഷ്ട്രീയ ജാതി മത വേർതിരിവുകൾ ക്ക് ഉപരിയായി ലഹരിക്കെതിരെ എല്ലാ മനുഷ്യരുടേയും കൂട്ടായ്മയാണ് സമിതി സൃഷ്ടിക്കാൻ ശ്രമിക്കുന്നതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

മുന്നണിയുടെ ജില്ലാ കോർഡിനേറ്റർ എൻ.ആർ. മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന ചെയർമാൻ ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്തു. മുന്നണി സംസ്ഥാന കോർഡിനേറ്റർ ഫാദർ ജോൺ അരീക്കൽ, അഡ്വ. ചാർളി പോൾ (കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി) സി.കെ.ശിവദാസൻ (മദ്യ വിരുദ്ധ ജനകീയ സമരസമിതി)
നാസർ മുട്ടത്തിൽ (ലഹരി നിർമ്മാർജന സമിതി), എം.കെ.ഉഷ (അഖിലേന്ത്യാ മഹിളാ സാംസ്‌കാരിക സംഘടന), കുമാരി. എസ്.കൃഷ്ണ (എ.ഐ.ഡി.എസ്.ഒ), സിസ്റ്റർ അന്ന ബിന്ദു(കെ.സി.ബി.സി)സി.എക്‌സ്.ബോണി (കെ.സി.ബി.സി) , ഡോ. ജാക്‌സൺ (മദ്യനിരോധന സമിതി), നവാസ് മുല്ലോത്ത് (എൽ.എൻ.എസ്),സീന യൂനസ്, ഫാസില സൈനുദ്ദീൻ (എൽ.എൻ.എസ്) സി.എൻ.മുകുന്ദൻ (എം വിജെ.എസ്.എസ്) എന്നിവർ പ്രസംഗിച്ചു.
ജില്ലയിലെ എല്ലാ താലൂക്കുകളിലും മുന്നണി കൺവൻഷനുകൾ വിളിച്ചു ചേർക്കും.സമര പരിപാടികളും ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തും. സമിതിയുമായി 9388953121 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP