Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇരിട്ടിയിൽ കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു; നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ

ഇരിട്ടിയിൽ കാട്ടാനക്കൂട്ടം കാർഷിക വിളകൾ നശിപ്പിച്ചു; നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ

സ്വന്തം ലേഖകൻ

ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ തുടിമരത്ത് കാട്ടാനക്കൂട്ടമിറങ്ങി കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു. കഴിഞ്ഞ ദിവസം തുടിമരത്തെ പുതുപ്പറമ്പിൽ ജോസിന്റെ കൃഷിയിടത്തിയത്തിലിറങ്ങിയ കാട്ടാനക്കൂട്ടം അഞ്ഞൂറോളം വാഴകൾ, കശുമാവ്, മാവ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചു.

വീടിനു സമീപം വരെ എത്തിയ കാട്ടാനക്കൂട്ടം വീടിന് നേരെ തിരിയാതെ തിരികെ പോവുകയായിരുന്നു. കർണ്ണാടക വനത്തിൽ നിന്നുമാണ് ആനക്കൂട്ടങ്ങൾ ആണ് അയ്യൻകുന്നിലെ കരിയിൽ, പാറക്കമല, പുല്ലൻപാറത്തട്ട് തുടങ്ങിയ മേഖലകളിലെത്തി നിരന്തരം ശല്യമുണ്ടാക്കുന്നതെന്ന് ജോസ് പറഞ്ഞു. ആറളത്ത് ആന മതിൽ നിർമ്മിക്കുമ്പോൾ ആനകൾ അയ്യങ്കുന്നിലെ കാർഷിക മേഖലകളിൽ താവളമടിക്കാൻ ഇടവരും.

അതിനാൽ അയ്യങ്കുന്നിലെ വനാതിർത്തികളിലും ആന പ്രതിരോധ മാർഗ്ഗങ്ങൾക്കുള്ള നടപടികൾ ഉണ്ടാകണമെന്ന് കാണിച്ച് ആറളത്തെത്തിയ വനം മന്ത്രിക്ക് എം എൽ എ മുഖേന നിവേദനം നൽകിയതായും ജോസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ അടിയന്തിര നടപടികൾ ഉണ്ടാകുമെന്ന് മറുപടിയും ലഭിച്ചിരുന്നു.

മേഖലയിൽ നിരന്തരമുണ്ടാകുന്ന കാട്ടാനശല്യത്തിൽ നിന്നും സംരക്ഷണം നൽകണമെന്നും ആനകൾ നശിപ്പിക്കുന്ന കാർഷിക വിളകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നുമുള്ള ആവശ്യം കർഷകർക്കിടയിൽ ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP