Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊട്ടിയൂർ വെശാഖ മഹോത്സവത്തിൽ വൻഭക്തജന തിരക്ക്; ഞായറാഴ്ച മാത്രം എത്തിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ

കൊട്ടിയൂർ വെശാഖ മഹോത്സവത്തിൽ വൻഭക്തജന തിരക്ക്; ഞായറാഴ്ച മാത്രം എത്തിയത് ഒരു ലക്ഷത്തിലധികം തീർത്ഥാടകർ

അനീഷ് കുമാർ

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിലെ ഏറ്റവും വലിയ ഭക്തജന ഭക്തജനതിരക്കിന് യാഗഭൂമി സാക്ഷ്യം വഹിച്ചു. ഈ വർഷം ഉത്സവം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ ഭക്തജനത്തിരക്കായിരുന്നുഇന്ന് അനുഭവപ്പെട്ടത്. ഞായറാഴ്ച മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ കൊട്ടിയൂരിലെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നുമുള്ള ഭക്തജനങ്ങളായിരുന്നു ഇത്.

സ്‌കൂൾ തുറക്കുന്നതിന് മുമ്പുള്ള അവധി ദിനമായതിനാലാകാം ഇങ്ങിനെ ഭക്തജനങ്ങളുടെ ഒഴുക്കിന് ഇടയാക്കിയത് എന്നാണ് കരുതുന്നത്. അക്കരെ സന്നിധാനത്ത് തിരുവഞ്ചിറയിൽ ഉൾപ്പെടെ കൂടുതൽ സൗകര്യമെരുക്കിയത് ഭക്തർക്ക് അനുഗ്രഹമാകുന്നുണ്ടെങ്കിലും തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതയുള്ള കൊട്ടിയൂരിനായി പ്രത്യേക സൗകര്യമൊരുക്കണമെന്ന ആവശ്യത്തിനായുള്ള മുറവിളിയും ഉയരുന്നുണ്ട്. രണ്ടു വലിയ വാഹനങ്ങൾക്ക് കൂടി കടന്നുപോകാൻ വയ്യാത്തവിധമാണ് പലയിടങ്ങളിലും റോഡിന്റെ അവസ്ഥ. അതുകൊണ്ടുതന്നെ ഗതാഗത തടസ്സം പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ അടിയന്തരമായി ഉണ്ടാകണമെന്ന ആവശ്യം തീർത്ഥാടകർ ഉയർത്തുന്നുണ്ട്.

കൊട്ടിയൂർ പെരുമാളെ തൊഴാനെത്തിയ ഭക്തജനത്തിരക്കിൽ ഞായറാഴ്‌ച്ചകൊട്ടിയൂരും കേളകവും സമീപ പ്രദേശങ്ങളും നിശ്ചലമായത് മണിക്കൂറുകളോളം. കൊട്ടിയൂർ വൈശാഖ മഹോത്സവ ചരിത്രത്തിലെ ഏറ്റവും വലിയ ഭക്തജന തിരക്കിനാണ് ഞായറാഴ്‌ച്ച നാട് സാക്ഷിയായത്. കിലോമീറ്ററുകൾ നീണ്ട ഗതാഗതക്കുരുക്കിൽ പെട്ട് ഭക്തജനങ്ങൾക്ക് ശ്വാസം മുട്ടി. കൊട്ടിയൂർ സമാന്തര റോഡിൽ രൂപപ്പെട്ടത് പത്തു കിലോമീറ്ററിലധികം നീണ്ട ഗതാഗതക്കുരുക്കാണെങ്കിൽ കൊട്ടിയൂർ മാനന്തവാടി റോഡിലും സമാനമായ ഗതാഗതക്കുരുക്കാണ് ഉണ്ടായത്. പുലർച്ചെ മൂന്നു മണിയോടെ ആരംഭിച്ച ഭക്തജനത്തിരക്കിൽ രാവിലെ ഏഴു മണിയോടെ തന്നെ തിരുവൻ ചിറ നിറഞ്ഞു കവിഞ്ഞു. വാഹനങ്ങളുടെ നിലക്കാത്ത പ്രവാഹത്തിൽ കണിച്ചാർ മുതൽ ഗതാഗത തടസവുമുണ്ടായി.

ഇരിട്ടി ഡി വൈ എസ് പി സജേഷ് വാഴാളപ്പിലിന്റെയും, പേരാവൂർ ഡി വൈ എസ് പി എ.വി. ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഗതാഗക്കുരുക്ക് നിയന്ത്രിച്ചത്. കണിച്ചാർ മുതൽ ഗതാഗതം തടസപ്പെട്ടതോടെ ചെറുവാഹനങ്ങൾ നാനാനിപൊയിൽ ഇരട്ടത്തോട് ഭാഗങ്ങളിൽ നിന്നും സമാന്തരപാത വഴിയാണ് തിരിച്ചുവിട്ടത്.

വാഹന പാർക്കിംങ്ങ് ഗ്രൗണ്ടുകളിലെല്ലാം വാഹനങ്ങൾ നിറഞ്ഞതോടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്നിടത്തൊക്കെ വാഹനങ്ങളിട്ട് ഭക്തർ കാൽനടയായും കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. കത്തുന്ന വെയിലിനെ പോലും അവഗണിച്ച് ഭക്തരെത്തിയതോടെ ദേവസ്വം വളണ്ടിയർമാരുടെയും പൊലീസിന്റെയും നിയന്ത്രണം അയഞ്ഞു. കൊട്ടിയൂരിലേക്കുള്ള സകല ഊടുവഴികൾ പോലും വാഹനങ്ങൾ കൊണ്ട് നിറഞ്ഞതോടെ കൊട്ടിയൂരിൽ നിന്ന് തിരിച്ചു പോകാനും ഭക്തർ ഏറെ പ്രയാസപ്പെടേണ്ടി വന്നു.

തിരുവഞ്ചിറയിൽ ഉച്ചശീവേലിക്ക് സൗകര്യമൊരുക്കാൻ പോലും പ്രയാസപ്പെടേണ്ടി വന്നു. ദർശനം ലഭിക്കാൻ പല ഭക്തർക്കും അഞ്ചു മണിക്കൂറിലധികം ക്യൂ നിൽക്കേണ്ടി വന്നു. ഭക്തജനത്തിരക്കേറിയതോടെ അക്കരെ കൊട്ടിയൂരിൽ മൊബൈൽ ഫോൺ ബന്ധം മുറിഞ്ഞുപോവുകയും ആശയ വിനിമയങ്ങൾ ഇടയ്ക്കിടെ താറുമാറാവുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് ഭക്തജന തിരക്കിന് നേരിയ കുറവ് വന്നത്. അക്കരെ സന്നിധാനത്ത് അന്നദാനവും ചുക്കുകാപ്പി വിതരണവുമുൾപ്പെടെയുള്ള സംവിധാനം ഒരുക്കിയതാണ് തീർത്ഥാടകർക്ക് ആശ്വാസമേകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP