Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

രണ്ട് വർഷം മുമ്പ് ഓഫ് റോഡ് ഡ്രൈവിംഗിനിടെ ജീപ്പ് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടത് നടുക്കുന്ന ഓർമ്മ; ലഹരി ഉപയോഗവും കൈമാറ്റവും റെഡിൽ നിറയുന്നുവെന്ന ആരോപണവും ശക്തം; എസ്റ്റേറ്റുകളിൽ ജീപ്പുകളിൽ വിനോദ സഞ്ചാരികളെ കയറ്റിയുള്ള ചുറ്റിക്കറങ്ങളും സജീവം; വാഗമണ്ണിൽ 'ജോജു ജോർജ്ജ്' ചർച്ച തുടരുമ്പോൾ

രണ്ട് വർഷം മുമ്പ് ഓഫ് റോഡ് ഡ്രൈവിംഗിനിടെ ജീപ്പ് മറിഞ്ഞ് ഒരാൾ കൊല്ലപ്പെട്ടത് നടുക്കുന്ന ഓർമ്മ; ലഹരി ഉപയോഗവും കൈമാറ്റവും റെഡിൽ നിറയുന്നുവെന്ന ആരോപണവും ശക്തം; എസ്റ്റേറ്റുകളിൽ ജീപ്പുകളിൽ വിനോദ സഞ്ചാരികളെ കയറ്റിയുള്ള ചുറ്റിക്കറങ്ങളും സജീവം; വാഗമണ്ണിൽ 'ജോജു ജോർജ്ജ്' ചർച്ച തുടരുമ്പോൾ

പ്രകാശ് ചന്ദ്രശേഖർ

തൊടുപുഴ: വാഗമൺ എം എം ജെ പ്ലാന്റേഷനിൽ ഓഫ് റോഡ് റൈഡ് നടക്കുന്നതായി അറിവ് ലഭിച്ചിരുന്നില്ലന്നും ഇത് സംബന്ധിച്ച് സംഘാടകർ വിവരം നൽകുകയോ അനുമതി വാങ്ങുകയോ ചെയ്തിട്ടില്ലന്നും വാഗമൺ പൊലീസ്. വാഗമൺ എം എം ജെ പ്ലാന്റേഷനിൽ ഓഫ് റോഡ് റൈഡ് നടന്നെന്നും ഇത് കുറ്റകരവും നിയമവിരുദ്ധവും ആണെന്നും ഇതിൽ പങ്കെടുത്ത നടൻ ജോജു ജോർജ്ജിനെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു രംഗത്തെത്തിയ സാഹചര്യത്തിലാണ് പൊലീസ് നിലപാട് വ്യക്തമാക്കിയത്.

സംഭവം സംബന്ധിച്ച് ആരും ഇതുവരെ പരാതിയുമായി സമീപിച്ചിട്ടില്ലന്നും വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും നിയമലംഘനം നടന്നതായി ബോദ്ധ്യപ്പെട്ടാൽ നടപടി സ്വീകരിക്കുമെന്നും വാഗമൺ സി ഐ ക്ലീറ്റസ് അറയിച്ചു.
കൃഷിചെയ്യാൻ മാത്രം അനുമതിയുള്ള ഭൂമിയിൽ യാതൊരു സുരക്ഷ മാനദണ്ഡവും പാലിക്കാതെയാണ് ഓഫ് റൈഡ് സംഘടിപ്പിച്ചതെന്നാണ് ടോണിയുടെ പരാതിയിലെ പ്രധാന ആരോപണം.

അതെ സമയം കഴിഞ്ഞ 10 കൊല്ലത്തോളമായി വാഗമണ്ണിൽ എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് ഓഫ് റോഡ് റൈഡുകൾ നടന്നിട്ടുണ്ടെന്നും അന്നൊന്നും പരാതി ഉയർന്നിരുന്നില്ലന്നും കഴിഞ്ഞ ദിവസം എം എം ജെ പ്ലാന്റേഷനിൽ നടന്ന് റൈഡിനെതിരെ പരാതി ഉയർന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം മാത്രമാണ് ഉള്ളതെന്നുമാണ് നാട്ടുകാരിൽ ഒരു വിഭഗത്തിന്റെ വിലയിരുത്തൽ.

രണ്ട് വർഷം മുമ്പ് ഓഫ് റോഡ് ഡ്രൈവിംഗിനിടെ ജീപ്പ് മറിഞ്ഞ് ഇവിടെ ഓരാൾ മരണപ്പെട്ടിരുന്നു. തുടർന്നും സമാന രീതിയിൽ ഓഫ് റോഡ് ഡ്രൈവിങ് ഇവിടെ സജീവമായിരുന്നു. ഇതോടൊപ്പം തന്നെ ജീപ്പുകളിൽ വിനോദ സഞ്ചാരികളെ കയറ്റിയുള്ള ചുറ്റിക്കറങ്ങലും എസ്റ്റേറ്റുകൾ കേന്ദ്രീകരിച്ച് നടന്നിരുന്നു. ജീപ്പുകാർക്കെതിരെ പൊലീസും മോട്ടോർ വഹന വകുപ്പും നടപടിയുമായി മുന്നേറുമ്പോൾ ഓഫ് റോഡ് റൈഡ് സംഘടിപ്പിക്കുന്നവർക്കതിരെ ചെറുവിരലനക്കുന്നില്ലന്നും ഇവിടെ നടപ്പിലാവുന്നത് ഇരട്ട നീതിയാണെന്നുമുള്ള ആക്ഷേപവും ശക്തമാണ്.

ഇതുനും പുറമെ ഓഫ് റോഡ് റൈഡിന്റെ മറവിൽ ലഹരി ഉപയോഗവും കൈമാറ്റവും നടക്കുന്നതായുള്ള ആരോപണവും ഉയർന്നിട്ടുണ്ട്. പരാതിയിൽ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കിൽ മോട്ടോവാഹന വകുപ്പ് വാഗമണ്ണിൽ നടത്തുന്ന വാഹനപരിശോധനയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ടോണി തോമസ് വ്യക്തമാക്കി. വാഗമൺ എം.എം.ജെ. എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിൽ ശനിയാഴ്ചയാണ് ഓഫ് റോഡ് വാഹന മത്സരം നടന്നത്.കൃഷിക്കുമാത്രമേ ഉപയോഗിക്കാവൂ എന്ന നിബന്ധനയിൽ കൈവശം നൽകിയ ഭൂമിയിൽ നിയമവിരുദ്ധമായിട്ടാണ് ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചതെന്നാണ് ടോണി തോമസിന്റെ ആരോപണം.

ഇത് പ്ലാേന്റഷൻ ലാൻഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും നടൻ ജോജുവിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് മത്സരത്തിൽ യാതൊരു തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നില്ലന്നും അപകടകരമായ രീതിയിലാണ് പരിപാടി നടന്നതെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ജില്ലാ ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതിയും മത്സരത്തിനില്ലായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വാഗമൺ എംഎംജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് റൈഡ് സംഘടിപ്പിച്ചത്. ഓഫ് റോഡ് മത്സരത്തിൽ ജോജു തന്റെ ജീപ്പ് റാംഗ്ലറുമായി പങ്കെടുത്തതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ ശ്രദ്ധനേടിയിരുന്നു. ഓഫ്‌റോഡ് മാസ്റ്റേഴ്‌സ് ആണ് വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇട്ടത്.

കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളുമൊക്കെയുള്ള ട്രാക്കിൽ ആവേശത്തോടെ വാഹനമോടിക്കുന്ന ജോജുവിന്റെ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുമായി കെഎസ്‌യു രംഗത്തെത്തിയത്.വാഗമണ്ണിലെ എംഎംജെ എസ്റ്റേറ്റിൽ സംഘടിപ്പിച്ച ഓഫ് റോഡ് മത്സരത്തിലെ സംഘാടകരുടെ ക്ഷണപ്രകാരമാണ് ജോജു ട്രാക്കിലെത്തിയത്. ആദ്യമായാണ് ഒരു ഓഫ്‌റോഡ് ട്രാക്കിൽ മത്സരത്തിനായി താരം വാഹനമോടിക്കുന്നത്. 'പൊളി, ചെതറിക്കുവല്ലേ' എന്ന് താരം ഓഫ് റോഡ് ഡ്രൈവിന് ശേഷം പറയുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. റാംഗ്ലർ ട്രാക്കിലൂടെ നിഷ്പ്രയാസം ഓടിച്ചുപോകുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വളരെ ആവേശത്തോടെയാണ് ജീപ്പ് ജോജു ഓടിക്കുന്നത്.റാംഗ്ലർ അൺലിമിറ്റഡിന്റെ പെട്രോൾ വകഭേദം 2018 ലാണ് ജോജു ജോർജ് വാങ്ങിയത്. 3.6 ലീറ്റർ വി6 എൻജിനാണ് വാഹനത്തിൽ. 6350 ആർപിഎമ്മിൽ 284 പിഎസ് കരുത്തും 4300 ആർപിഎമ്മിൽ 347 എൻഎം ടോർക്കും നൽകും ഈ എൻജിൻ. കാറുകളോടും ജീപ്പുകളോടും ഹരമുള്ള നടനാണ് ജോജു ജോർജ്ജ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP