- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐ കാൻ ബി ദ ട്വൽത്ത്മാൻ; നിഗൂഡത നിറച്ച് ട്വൽത്ത് മാൻ ട്രെയ്ലർ പുറത്ത്; മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രം ഒടിടിയായി എത്തും
കൊച്ചി: ദൃശ്യം, ദൃശ്യം 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന 12ഠഒ മാൻ ട്രെയിലർ പുറത്ത്. 11 പേരടങ്ങുന്ന ഒരു കൂട്ടുകാരുടെ ഇടയിലേക്ക് കടന്നുവരുന്ന പന്ത്രണ്ടാമനെക്കുറിച്ചാണ് സിനിമ പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
പന്ത്രണ്ടാമൻ വന്നതിന് ശേഷമുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പറയുന്നത്. പറയുന്നത്. ഏറെ ദുരൂഹത നിറഞ്ഞുനിൽക്കുന്നതാണ് ട്രെയിലർ.മോഹൻലാലിനൊപ്പം വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മിസ്റ്ററി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം ഹോട്ട്സ്റ്റാറിലൂടെ മെയ് 20നാണ് റിലീസ് ചെയ്യുക.
കെ.ആർ.കൃഷ്ണകുമാറിന്റേതാണു സ്‌ക്രിപ്റ്റ്.. ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, അനു മോഹൻ, ചന്തുനാഥ്, ലിയോണ ലിഷോയ്, ശിവദ, രാഹുൽ മാധവ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. സംഗീതം അനിൽ ജോൺസൺ, ഛായാഗ്രഹണം സതീഷ് കുറുപ്പ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.




