- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം പാർട്ടി കോൺഗ്രസ്സിൽ ചൈനയ്ക്ക് പിന്തുണ; ചൈനയ്ക്കെതിരെയുള്ള സാമ്രാജ്യത്വ നീക്കത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന് സീതാറാം യെച്ചൂരി; ശക്തമായി പിന്തുണച്ച് പാർട്ടി; ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ ഇന്ത്യൻ സർക്കാരിന്റെ നിലപാടിനെ പിന്തുണച്ചും പാർട്ടി
കണ്ണൂർ: പാർട്ടികോൺഗ്രസ്സിൽ ചൈനയ്ക്ക് എല്ലാപിന്തുണയും പ്രഖ്യാപിക്കുമ്പോൾത്തന്നെ വിഷയത്തിൽ ജാഗ്രതയോടെ ഇടപെടാൻ സിപിഎം. നയം. ഇവിടെ പാർട്ടിക്കെതിരേ ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ചൈനാചാരന്മാർ എന്ന പ്രയോഗമാണ്. അതിനാൽ ചൈനയ്ക്ക് രാഷ്ട്രീയപിന്തുണ പ്രഖ്യാപിക്കുമ്പോൾത്തന്നെ ഇക്കാര്യത്തിൽ ശ്രദ്ധവേണമെന്നാണ് പാർട്ടികോൺഗ്രസ് ചർച്ചചെയ്യുന്ന രാഷ്ട്രീയരേഖയിൽ പറയുന്നു.
ഇന്നലെ മൂന്ന് മണിക്കൂർ നീണ്ട കരട് പ്രമേയമാണ് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ചത്. കരട് രാഷ്ട്രീയ പ്രമേയ അവതരണത്തിൽ റഷ്യക്കെതിരെ കടുത്ത വിമർശനവും യെച്ചൂരി ഉന്നയിച്ചിട്ടുണ്ട്. പുടിന്റേത് സങ്കുചിത ദേശീയ ചിന്താഗതിയാണന്നും, ഇത് പ്രതിസന്ധിക്ക് ആക്കം കൂട്ടിയിട്ടുണ്ടന്നും, ശ്രീലങ്ക നേരിടുന്നത് ആഗോളവത്കരണ പാതയുടെ പ്രതിസന്ധിയാണെന്നെന്നും കരട് രാഷ്ട്രീയ പ്രമേയത്തിൽ യെച്ചൂരി പറയുന്നു. ഒപ്പം പാർട്ടികോൺഗ്രസ് ഉദ്ഘാടനപ്രസംഗത്തിൽ ചൈനയെ ശക്തമായി ന്യായീകരിച്ച് സീതാറാം യെച്ചൂരി രംഗത്തുവന്നിട്ടുണ്ട്.
ചൈനയെ പിടിച്ചുകെട്ടാനാണ് യു.എസ്. മുൻകാലങ്ങളിൽ ശ്രമിച്ചത്. കോവിഡിനുശേഷമുള്ള ലോകത്ത് ചൈനയെ അന്താരാഷ്ട്രതലത്തിൽ ഒറ്റപ്പെടുത്താനാണ് ഇപ്പോൾ ലക്ഷ്യമിടുന്നതെന്നും,. ചൈനയ്ക്കെതിരേയുള്ള സാമ്രാജ്യത്വനീക്കമായ ക്വാഡ് സഖ്യത്തിൽനിന്ന് ഇന്ത്യ പിൻവാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, അതിർത്തിയിൽ ചൈനയുമായി സംഘർഷസാധ്യതയുള്ളതിനാൽ ജാഗ്രതപാലിക്കണമെന്ന് രാഷ്ട്രീയരേഖയിൽ സൂചിപ്പിക്കുന്നുണ്ട്. പാർട്ടിക്കെതിരേ ചൈനാപക്ഷപാതികളെന്നനിലയിൽ തീവ്രവലതുപക്ഷശക്തികൾ അഴിച്ചുവിടുന്ന പ്രചാരണത്തെ ചെറുക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും, സാമൂഹികമാധ്യമങ്ങളിൽ മോർഫുചെയ്ത ചിത്രങ്ങളും മറ്റും ഇതിനായി പ്രചരിപ്പിക്കപ്പെടുന്നുണ്ടെന്നും രേഖ വ്യക്തമാക്കുന്നു.
ഇതേസമയം 2020 ജൂൺ 15-ന് ലഡാക്കിലെ ഗാൽവൻ താഴ്‌വരയിൽനടന്ന ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ ഇന്ത്യൻ സർക്കാർ സ്വീകരിച്ച സമീപനത്തിനും നിലപാടിനും പാർട്ടി പിന്തുണ നൽകിയിട്ടുണ്ട്. യഥാർഥ നിയന്ത്രണരേഖ വേർതിരിച്ച് അടയാളപ്പെടുത്തിയിരിക്കുന്നതിലുള്ള അവ്യക്തതയാണ് തർക്കങ്ങൾക്കെല്ലാം കാരണമെന്നും ഇരുരാജ്യങ്ങളും നിയന്ത്രണരേഖ വ്യക്തമായി അടയാളപ്പെടുത്താൻ ധാരണയിലെത്തണമെന്നും സിപിഎം. നിർദേശിക്കുന്നു.
യുക്രൈനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് പറയുമ്പോൾത്തന്നെ റഷ്യയെ ന്യായീകരിക്കാനും യെച്ചൂരി ശ്രമിക്കുന്നുണ്ട്. യഥാർഥയുദ്ധം റഷ്യയും അമേരിക്കയും നാറ്റോസഖ്യവും തമ്മിലാണന്നും, യുക്രൈൻ അതിന്റെ വേദിമാത്രമാവുകയാണന്നും, റഷ്യൻസുരക്ഷയ്ക്ക് ഭീഷണിയാവുന്നതരത്തിൽ അതിർത്തിക്കടുത്തേക്ക് നാറ്റോസൈന്യം എത്തുന്നതാണ് പ്രശ്നമെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
സിപിഎം പാർട്ടി കോൺഗ്രസിന്റെ രണ്ടാം ദിനമായ ഇന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലുള്ള ചർച്ചകളും നടക്കും. കേരളത്തിൽ നിന്ന് മൂന്ന് പേരാണ് ചർച്ചയിൽ പങ്കെടുക്കുന്നത്. ചർച്ച പൂർത്തിയായ ശേഷം രാഷ്ട്രീയ പ്രമേയത്തിന് സമ്മേളനം അംഗീകാരവും നൽകുകയും ചെയ്യും. ഇതിനിടയിൽ കേരളത്തിൽ സിപിഎം സ്വീകരിക്കുന്ന വികസന നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പാർട്ടി സ്വീകരിക്കുന്ന വികസന മാതൃക അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഎം പ്രസിദ്ധീകരണമായ ചിന്തയുടെ പാർട്ടി കോൺഗ്രസ് പതിപ്പിലാണ് കേരള ലൈൻ വിശദീകരിക്കുന്ന പിണറായിയുടെ ലേഖനം.
നവ കേരളത്തിനായുള്ള സിപിഎം പാർട്ടി ഇടപെടൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്നും, . ആഗോള വത്കരണ നയമല്ല കേരളാ വികസന രേഖയിലുള്ളതെന്നും, വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് കൂടുതൽ നിക്ഷേപം ആവശ്യമുണ്ടന്നും പിണറായി വിശദീകരിക്കുന്നു. നാടിന്റെ താൽപ്പര്യം ഹനിക്കാത്ത വായ്‌പ്പകളും ആവശ്യമുണ്ടന്നും അദ്ദേഹം പറയുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന പശ്ചാത്തലത്തിലും പാർട്ടി കോൺഗ്രസ് നടക്കുന്ന വേളയിലും കൂടിയാണ് പിണറായിയുടെ ഈ ലേഖനമെന്നത് ശ്രദ്ധേയവുമാണ്.




