Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നവജാതശിശു പരിപാലന ദേശീയ സമ്മേളനം തുടങ്ങി; നിപ്മറിലെ സമ്മേളനം ആരോഗ്യ രംഗത്തെ പ്രൊഫഷണൽസിനായി

നവജാതശിശു പരിപാലന ദേശീയ സമ്മേളനം തുടങ്ങി; നിപ്മറിലെ സമ്മേളനം ആരോഗ്യ രംഗത്തെ പ്രൊഫഷണൽസിനായി

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ആരോഗ്യ രംഗത്തെ പ്രൊഫഷനൽസിനായി നിപ്മറും നിയോനാറ്റൽ തെറാപ്പിസ്റ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാമത് നവജാതശിശു പരിപാലന ദേശീയ സമ്മേളനം നിപ്മറിൽ തുടങ്ങി. ഓൺലൈനിൽ നടക്കുന്ന സമ്മേളനം ഉന്നത വിദ്യഭ്യാസ- സമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഉയർന്ന പരിശീലനവും ശേഷിയും സിദ്ധിച്ച നവജാത ശിശു തെറാപ്പിസ്റ്റുകളുടെ കുറവ് പരിഹരിക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടനപ്രസംഗത്തിൽ മന്ത്രി പറഞ്ഞു. ഭിന്നശേഷി അവസ്ഥകൾക്കുള്ള പരിഹാരവും പരിചരണവും ഭ്രൂണാവസ്ഥയിൽ തന്നെ ആരംഭിക്കണമെന്നതാണ് വികസിച്ച ശാസ്ത്രീയ കാഴ്ചപ്പാട്. ആ നിലയ്ക്ക് നിപ്മർ പോലുള്ള ഒരു സ്ഥാപനം നവജാത ശിശുക്കളുടെ തീവ്രപരിചരണ മേഖലയിലേക്ക് കൂടി കടക്കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ സർവകലാശാല വി സി. ഡോ. മോഹനൻ' കുന്നുമ്മൽ മുഖ്യപ്രഭാഷണം നടത്തി. സയന്റിഫിക് സെഷനിൽ 'നവജാത ശിശു പരിപാലനത്തിലെ സമഗ്ര പരിപാലനം' എന്ന വിഷയത്തിൽ ഹരിയാന പരാസ് ഹോസ്പിറ്റൽ ഡയരക്റ്റർ ഡോ. അമൃത സെൻഗുപ്ത പ്രഭാഷണം നടത്തി.

നവജാത ശിശു പരിപാലനം - സമഗ്ര വിലയിരുത്തൽ എന്ന വിഷയത്തിൽ പൂണെ കെം ഹോസ്പിറ്റൽ അസി. പ്രൊഫ. ഡോ. ഹൈമന്ത് നന്ദ്ഗാഓങ്കറും നവജാത ശിശു നഴ്സിങ് പരിചരണം എന്ന വിഷയത്തിൽ വെല്ലൂർ സിഎംസിഎച്ചിലെ മോറിസ് ശങ്കനും എന്നിവർ ശാസ്ത്രീയ പ്രഭാഷണം നടത്തി.അമേരിക്കയിലെ വെയ്ൻ യൂണിവേഴ്‌സിറ്റിയിലെ അസോ. പ്രൊഫസർ ഡോ. പ്രീതി സാമുവൽ സയന്റിഫിക് പേപ്പർ പ്രസന്റേഷൻ നടത്തി.

രണ്ടാം ദിനമായ ശനിയാഴ്ച ബെസ്റ്റ് സ്റ്റാൻഡേർഡ് ഓഫ് എൻഐസിയു കെയർ എന്ന വിഷയത്തിൽ അമേരിക്കയിലെ മിഷിഗൻ ചിൽഡ്രൻസ് ഹോസ്പിറ്റലിലെ സീനിയർ ഒക്യൂപേഷനൽ തെറാപ്പിസ്റ്റ് ബേത് ആംഗ്സ്റ്റ് സംസാരിക്കും. തുടർന്ന് ഡോ. എലിസബത്ത് (ശ്രീ മൂകാംബിക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, തമിഴ്‌നാട്), ഡോ. പാർവതി മോഹൻ( അമല, തൃശൂർ), ഡോ. ജെ. മീനാക്ഷി ( നിഷ്ട ഇന്റഗ്രേറ്റഡ് ന്യൂറോ ഡെവലപ്‌മെന്റ് സെന്റർ, ചെന്നൈ), ഡോ. ഫെബി ഫ്രാൻസിസ് (തൃശൂർ മെഡിക്കൽ കോളെജ്), ഡോ. സനിത സത്യൻ (വെട്ടം ഐ ഹോസ്പിറ്റൽ, കൊച്ചി), വൈശാലി പ്രഭു (ചെന്നൈ) എന്നിവർ സയന്റിഫിക് പേപ്പർ പ്രസന്റേഷൻ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കും.

ഉച്ചയ്ക്ക് ശേഷം ന്യൂറോ ഡെവലപ്‌മെന്റൽ കെയർ പോസ്റ്റ് എൻഐസിയു ആൻഡ് ഏളീ സ്റ്റിമുലേഷൻ എന്ന വിഷയത്തിൽ പ്രൊഫ (ഡോ) എം.കെ. സി. നായരും ഹൈപ്പർ ബെയറിക് ഓക്‌സിജൻ തെറാപ്പിയിൽ അമൃതയിലെ ഡോ. രവിശങ്കരനും പ്രബന്ധാവതരണം നടത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP