- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളിപ്പാട്ടം വാങ്ങി നൽകാത്തതിന് അച്ഛനോട് വഴക്കിട്ടു; കഴുത്തിൽ കുരുക്കിട്ടത് പേടിപ്പിക്കാൻ; പതിനൊന്നുകാരിക്ക് ദാരുണാന്ത്യം
ആലപ്പുഴ: കളിപ്പാട്ടം വാങ്ങി നൽകാത്തതിന്റെ പേരിൽ അച്ഛനെ പേടിപ്പിക്കാൻ കഴുത്തിൽ കുരുക്കിട്ട് തൂങ്ങിമരണം അഭിനയിച്ച ആറാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അബദ്ധത്തിൽ കുരുക്കു മുറുകിയാണ് പതിനൊന്നുകാരി മരിച്ചത്.
അരൂർ ചന്തിരൂർ കൂട്ടുങ്കലിൽ അബ്ദുൾ റഹ്‌മാന്റെ മകൾ ഫാത്തിമ റെയ്ഹാനയ്ക്കാണ് ദാരുണമരണം സംഭവിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
അച്ഛനുമായി വഴക്കിട്ട ഫാത്തിമ കിടപ്പുമുറിയിലെ കട്ടിലിൽ കയറിനിന്നു ജനലിൽ കയർ കെട്ടിയശേഷം കഴുത്തിൽ കുടുക്കിടുകയായിരുന്നു. ഇതിടെ കട്ടിലിലെ കിടക്ക തെന്നിമാറുകയും ബാലൻസ് തെറ്റിയ കുട്ടിയുടെ കഴുത്തിൽ കുരുക്ക് മുറുകുകയുമായിരുന്നു.
Next Story