- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഒരുവർഷം മുമ്പ് സാധാരണ വീട് പെട്ടെന്ന് ഇരുനിലയായി മാറി; പുതിയ ആഡംബരകാർ വാങ്ങി; പഠനം പാതിവഴിക്ക് നിർത്തിയതോടെ പാർട്ടി സൈബർ പോരാളിയായി; മൂന്നുമാസം മുമ്പ് ആർഭാടത്തോടെ വിവാഹം; സ്വർണക്കടത്തിലൂടെ കോടീശ്വരനായ ചങ്ക്ബ്രോയെ ഒടുവിൽ പാർട്ടി തള്ളിപ്പറഞ്ഞു: അർജുൻ ആയങ്കിയുടെ കഥ

കണ്ണൂർ : പൊന്നു കായ്ക്കുന്ന മരമായാലും പുരയ്ക്കു ചാഞ്ഞാൽ മുറിക്കണമെന്ന അവസ്ഥയിലാണ് ഒടുവിൽ സിപിഎം കണ്ണുർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ പാർട്ടിയുടെ പേരിൽ പിടിമുറുക്കിയ ക്വട്ടേഷൻ സംഘങ്ങൾക്കെതിരെ ആഞ്ഞടിച്ചത്. ഇതു കൊണ്ടത് സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തേടുന്ന അർജുൻ ആയങ്കിക്കോ കണ്ണുരിലെ ക്വട്ടേഷൻ രാജാവ് ആകാശ് തിലങ്കേരിക്കോ അല്ല മറ്റു പലർക്കുമാണ്.
പി.ജയരാജൻ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായ കാലത്താണ് പാർട്ടിയിൽ എന്തിനും ഏതിനും തയ്യാറായ നവ സഖാക്കൾ പന പോലെ പടരുന്നത്. ആയിരം സ്ളീപിങ് ഗ്രൂപ്പുകളാണ് ഇത്തരത്തിൽ കണ്ണുർ ജില്ലയുടെ മുക്കിലും മൂലയിയും പി.ജെ ആർമിയുടെ തണലിൽ വാർത്തെടുത്തത്. എന്നാൽ ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും മാറുകയും സിപിഎം കൊലക്കത്തി രാഷ്ട്രീയം ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് ഇവർ തൊഴിൽ രഹിതരാവുകയും ക്വട്ടേഷൻ പണിയെടുത്ത് പണമുണ്ടാക്കുകയും ചെയ്തത്. ഇതോടെ കഞ്ഞികുടിക്കാൻ പോലും പാങ്ങില്ലാത്ത ഇവരുടെ കുടുംബങ്ങൾ കോടിശ്വരന്മാരാവുകയും ചെയ്തു. ഇത്തരമൊരു കഥയാണ് രാമനാട്ടുകര സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന അഴീക്കൽ കപ്പ കടവ് സ്വദേശി അർജുൻ ആയങ്കിക്കും പറയാനുള്ളത്.
നിർമ്മാണ തൊഴിലാളിയുടെ മകൻ കോടീശ്വരനായ കഥ
അഴീക്കോട് ചാലിൽ ജനകീയ റോഡിൽ താമസിക്കുന്ന നിർമ്മാണ തൊഴിലാളിയായ പിതാവിന്റെ രണ്ടു ആൺമക്കളിൽ ഒരാളാണ് അർജുൻ ആയങ്കി. പിതാവിന്റെ വരുമാനം കൊണ്ട് ജീവിക്കുന്ന കുടുംബത്തിൽ ഒരു വർഷം മുമ്പാണ് മാറ്റങ്ങൾ തുടങ്ങിയതെന്ന് നാട്ടുകാർ പറയുന്നു. സാധാരണ വീട് പെട്ടെന്ന് ഇരുനിലയായി മാറി. അർജുൻ പുതിയ കാർ വാങ്ങുന്നു. പ്ലസ് ടു പഠനത്തിനു ശേഷം കണ്ണൂരിലെ പ്രൈവറ്റ് കോളജിൽ ചേർന്ന അർജുൻ പിന്നീട് പഠനം പാതിവഴിക്ക് നിർത്തി.
ഇതിനിടയിലാണ് പാർട്ടിയുടെ സൈബർ പോരാളിയായി ഫേസ്ബുക്കിൽ സജീവമാവുന്നത്. അതിനുശേഷം മറ്റ് ജോലികളൊന്നും ചെയ്തതായി നാട്ടുകാർക്ക് വിവരമില്ല. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ മൂന്നുമാസം മുമ്പ് വലിയ ആർഭാടത്തോടെ അർജുന്റെ വിവാഹം നടന്നത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട കൊല്ലം സ്വദേശിയായ ലോ കോളജ് വിദ്യാർത്ഥിയാണ് ഭാര്യ. പാർട്ടി മെമ്പർഷിപ്പില്ല, അനുഭാവി മാത്രം അർജുൻ ആയങ്കിയെന്ന 'പാർട്ടി സൈബർ പോരാളി'ക്ക് സിപിഎം പാർട്ടിയുടെ മെമ്പർഷിപ്പില്ല. അനുഭാവി മാത്രമായിരുന്ന ഇയാൾ കപ്പക്കടവിലെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ സാന്നിധ്യമാണ് പെട്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കാനുള്ള നവമീഡിയ കൂട്ടായ്മയിൽ അർജുനും എത്തുന്നത്. പിന്നീട് പാർട്ടി എതിരാളികൾക്കെതിരേയും സൈബർ ഇടത്തിലെ ഇടതു പ്രചാരകനായും മാറുകയായിരുന്നു. ഇതു പിന്നീട് വലിയ ബന്ധങ്ങളാണ് സമ്മാനിച്ചത്. ചെറുതും വലുതുമായി നേതാക്കളുമൊന്നിച്ച് ഫോട്ടോയെടുത്തും ബന്ധങ്ങൾ സ്ഥാപിച്ചും സാധാരണ പാർട്ടി പ്രവർത്തകരെക്കാൾ വലിയ നേതാവായി ഇയാൾ മാറുകയായിരുന്നു.
പാർട്ടിക്ക് വേണ്ടി പോരാടിയത് മെംബർഷിപ്പില്ലാതെ
സൈബർ ഇടങ്ങളിൽ വർഗശത്രുവിനെതിരെ വാളെടുത്ത് പോരിനിറങ്ങുന്ന അർജുനന് പാർട്ടി അംഗത്വമോ മറ്റു ഉന്നത ഭാരവാഹിത്വമോയില്ലെന്ന കാര്യം പലർക്കും അജ്ഞാതമായിരുന്നു. അനുഭാവി മാത്രമായിരുന്ന ഇയാൾ കപ്പക്കടവിലെ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. ഫേസ്ബുക്കിലെ സാന്നിധ്യമാണ് പെട്ടെന്ന് സിപിഎം ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശാനുസരണം പ്രവർത്തിക്കാനുള്ള നവമീഡിയ കൂട്ടായ്മയിൽ അർജുനും എത്തുന്നത്. പിന്നീട് പാർട്ടി എതിരാളികൾക്കെതിരേയും സൈബർ ഇടത്തിലെ ഇടതു പ്രചാരകനായും മാറുകയായിരുന്നു. ഇതു പിന്നീട് വലിയ ബന്ധങ്ങളാണ് സമ്മാനിച്ചത്. ചെറുതും വലുതുമായി നേതാക്കളുമൊന്നിച്ച് ഫോട്ടോയെടുത്തും അസാധാരണ ബന്ധങ്ങൾ സ്ഥാപിച്ചും സാധാരണ പാർട്ടി പ്രവർത്തകരെക്കാൾ വലിയ നേതാവായി ഇയാൾ മാറുകയായിരുന്നു.
പണി കൊടുത്തത് ചാലാട് സഖാക്കൾ
രാമനാട്ടുകര സ്വർണക്കടത്ത് സംഘം അപകടത്തിൽപ്പെട്ട് അഞ്ചു പേർ കൊല്ലപ്പെടാനിടയുണ്ടായ സംഭവത്തിൽ അർജുൻ ആയങ്കിയുടെ പങ്കു വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ പുറത്തുവിട്ടത് ചാലാട് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജ് കൂട്ടായ്മയാണ്. അർജുൻ ആയങ്കിയുടെ സ്വർണ്ണക്കടത്ത് ബന്ധങ്ങളെ കുറിച്ചുള്ള ഓഡിയോ റിപോർട്ട് 2020 നവംബറിൽ ആണ് പേജിലൂടെ പുറത്തുവിട്ടത്. ശബ്ദരേഖ പോസ്റ്റ് ഇപ്പോൾ വൈറലാകുകയാണ്. ഒരു പാവപ്പെട്ട പയ്യനെ കൊണ്ട് ഗൾഫിൽ നിന്നും സ്വർണം വരുത്തി അത് തട്ടിയെടുത്തു കാറും എടുത്തു വിലസി നടക്കുന്ന നിയുക്ത ഫേസ്ബുക് സഖാവ് 'അർജുൻ ആയങ്കി' സ്വർണ ഇടപാടുമായി നടത്തിയ ചില വോയ്സ് ഇവിടെ പോസ്റ്റ് ചെയുന്നു. വരും ദിവസങ്ങളിൽ കൂടുതൽ തെളിവുകൾ വരുന്നതായിരിക്കും. കണ്ണൂരുള്ള സഖാക്കൾ കരുതിയിരിക്കുക. ഇനി നിന്നവനും തിന്നവനും കയ്യിട്ട് വാരിയാവനും ബംഗൂളൂരിന്ന് നിയന്ത്രിച്ചവനും എല്ലാവരും റെഡിയായിരുന്നോ കള്ളക്കടത്തും കഞ്ചാവ് വിൽപനയും ഉണ്ടാക്കി പണം അപഹരിക്കലും എല്ലാം ഒരു ജോലിയായി കൊണ്ട് നടന്ന നിങ്ങൾക്ക് പൂട്ട് വീഴുന്ന സമയം വിദൂരമല്ലെന്നും പോസ്റ്റിലൂടെ അന്നേ വ്യക്തമാക്കിയിരുന്നു.
ഒരു കാലത്ത് നേതാക്കളുടെ ചങ്ക് ബ്രോ
.
രാമനാട്ടുകര സ്വർണക്കടത്ത് സംഭവത്തിൽ കോൺഗ്രസും സിപിഎമ്മും രാഷ്ട്രീയ മുതലെടുപ്പ് തടയുന്നതിനാണ് സിപിഎം നേതൃത്വം തങ്ങളുടെ ചങ്കായിയി രു ന്ന അർജുനനെയും ആകാശിനെയുമൊക്കെ അതിവേഗം തള്ളിപ്പറഞ്ഞത്. സി .പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജനും, പി.ജയരാജനും ഉൾപ്പെടെയുള്ള മുതിർന്ന പാർട്ടിക്കാരുള്ള പ്രധാന പാർട്ടി വാട്സാപ് ഗ്രൂപിൽ നിന്നും അർജുൻ ആയങ്കിയെ കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.
കേരളമെങ്ങുംഅറിയപ്പെടുന്ന യുവ പാർട്ടി സൈബർ സഖാവിനെ അവസാന നിമിഷം തള്ളിപ്പറഞ്ഞത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. സൈബർ ഇടത്തു നിന്നും ക്വട്ടേഷൻ സംഘങ്ങളായി മാറിയ ഇവരുടെ സാമ്പത്തിക സ്രോതസ് പോലും പരിശോധിക്കാനോ താക്കീത് നൽകാനോ കഴിയാത്തതും പാർട്ടിക്ക് വിനയായെന്ന വിമർശനവും ഉയരുന്നുണ്ട്..കഴിഞ്ഞ ദിവസം വരെ പാർട്ടി നേതാക്കളുടെ ഗ്രൂപ്പുകളിൽ സജീവമായ അർജുൻ ഉൾപ്പെടെയുള്ളവരുടെ വളർച്ച നാട്ടിൽ ചർച്ചയായിട്ട് വർഷങ്ങളായി. ഇവരുടെ സാമ്പത്തിക സ്രോതസ് എന്താണെന്ന് അവ്യക്തമായിരുന്നു.ഇതന്വേഷിക്കാതെയാണ് പാർട്ടിനേതൃത്വം ക്യാപ് സുൾ കൊടുത്ത് അർജുനനെയും ആകാശിനെയുമൊക്കെ വളർത്തിയത്.

