- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അസമിലും മേഘാലയയിലും വൻ ഭൂചലനം: റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത; ആളുകൾ വീട് വിട്ടോടി; വൻ നാശനഷ്ടം ഉണ്ടായതായി റിപ്പോർട്ട്
ഗുവാഹത്തി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വൻ ഭൂചലനം. അസം, മേഘാലയ എന്നിവിടങ്ങളിലാണ് രാവിലെ എട്ട് മണിയോടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണൽ സെന്റർ ഫോർ സീസ്മോളജിയാണ് അറിയിച്ചത്.
An earthquake with a magnitude of 6.4 on the Richter Scale hit Sonitpur, Assam today at 7:51 AM: National Center for Seismology pic.twitter.com/laGILeb34j
- ANI (@ANI) April 28, 2021
ഇക്കാര്യം യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ സ്ഥിരീകരിച്ചു. ഇന്ന് രാവിലെ 7.51 ഓടെയായിരുന്നു അസമിൽ ആദ്യ ഭൂചലനം ഉണ്ടായത്.7.55ന് രണ്ട് തുടർ ചലനങ്ങളുമുണ്ടായി. 4.3, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർ ചലനങ്ങളാണ് ഉണ്ടായത്.
തേസ്പൂരിൽ നിന്ന് 43 കിലോ മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാനത്ത് ഭൂചലനമുണ്ടായെന്ന റിപ്പോർട്ടുകൾ ആരോഗ്യമന്ത്രി ഹിമന്ത് ബിശ്വ ശർമ്മ സ്ഥിരീകരിച്ചു
Few early pictures of damage in Guwahati. pic.twitter.com/lTIGwBKIPV
- Himanta Biswa Sarma (@himantabiswa)April 28, 2021
പ്രഭവകേന്ദ്രത്തിൽ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം രൂപപ്പെട്ടത്. 6.4 തീവ്രതയുള്ള ഭൂചലനമാണുണ്ടായതെന്ന് നാഷനൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. പലയിടത്തും ജനം വീടുകളിൽനിന്ന് ഇറങ്ങിയോടി. രാവിലെ 7.51ഓടെയായിരുന്നു ഭൂചലനമെന്നും സീസ്‌മോളജി സെന്റർ വ്യക്തമാക്കി.
വടക്കൻ ബംഗാളിലും മറ്റു വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. അസമിൽ നാശനഷ്ടം ഉണ്ടായതായാണ് വിവരം. ആദ്യ ചലനത്തിനുശേഷം 7.55ന് 4.3 തീവ്രതയുള്ളതും 8.01ന് 4.4 തീവ്രതയുള്ളതുമായ ചലനങ്ങളുണ്ടായി. തേസ്പുർ, ഗുവാഹത്തി തുടങ്ങിയ സ്ഥലങ്ങളിലെ കെട്ടിടങ്ങൾക്കു കേടുപാടു സംഭവിച്ചു.
അതേസമയം, 6.2 ആണ് തീവ്രത രേഖപ്പെടുത്തിയതെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്‌മോളജിക്കൽ സെന്റർ (ഇഎംഎസ്സി) പറയുന്നു. 6.0 തീവ്രതയാണ് രേഖപ്പെടുത്തിയതെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.