Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ഒമാനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

ഒമാനിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു; മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു

സ്വന്തം ലേഖകൻ

കോഴിക്കോട്: ഒമാനിലെ ഇബ്രിയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് വടകര സ്വദേശി മരണപ്പെട്ടു. വടകര മൊകേരി കോവുക്കുന്ന് താണിയുള്ളതിൽ വീട്ടിൽ യൂസഫിന്റെ മകൻ ആഷിർ ആണ് മരിച്ചത്. 33 വയസ്സുണ്ടായിരുന്നു.ഇബ്രിക്കടുത്ത് കുബാറയിൽ ബുധനാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം.സമാഈലിൽ ഫുഡ്സ്റ്റഫ് കമ്പനിയിൽ വാൻസെയിൽസ് വിഭാഗം ജീവനക്കാരനായിരുന്നു.

ജോലി ആവശ്യാർഥം ഇബ്രിയിലെത്തിയ ആഷിർ സഞ്ചരിച്ച വാൻ നഗരസഭയുടെ വാഹനത്തിൽ ഇടിച്ചാണ് അപകടമുണ്ടായത്.ആഷിർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സ്വദേശി പൗരനും മറ്റൊരാൾക്കും ഗുരുതര പരിക്കേറ്റു.നഫീസയാണ് മാതാവ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP