Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

കാറിന് ഇഷ്ടനമ്പർ വേണം; ഇന്ത്യൻ വ്യവസായി ചെലവഴിച്ചത് 66 കോടി രൂപ; കോടികൾ മുടക്കി ബൽവീന്ദർ സാഹ്നി നേടിയത് ഡി5 എന്ന നമ്പർ പ്ലേറ്റ്

കാറിന് ഇഷ്ടനമ്പർ വേണം; ഇന്ത്യൻ വ്യവസായി ചെലവഴിച്ചത് 66 കോടി രൂപ; കോടികൾ മുടക്കി ബൽവീന്ദർ സാഹ്നി നേടിയത് ഡി5 എന്ന നമ്പർ പ്ലേറ്റ്

സ്വന്തം ലേഖകൻ

ദുബായ്: ഉഗ്രൻ നമ്പർ കിട്ടിയപ്പോൾ അതു വയ്ക്കാൻ കിടിലൻ ഒരു കാറുവാങ്ങിയ ചൈനീസ് വ്യാപാരിയാണ് ഇപ്പോൾ താരം. ഇന്ത്യക്കാരനും മോശമായില്ല. ബൽവീന്ദർ സാഹ്നി എന്ന വ്യവസായി ഡി5 എന്ന നമ്പർ പ്ലേറ്റിനു നൽകിയത് 33 ദശലക്ഷം ദിർഹമാണ്(66 കോടി രൂപയിലധികം). പബ്ലിക് റിസോഴ്‌സ് അഥോറിറ്റി റാസൽഖൈമയിൽ നടത്തിയ കൗതുക കാർ നമ്പർ ലേലത്തിലാണ് കോടികളെറിഞ്ഞ് ഇഷ്ട നമ്പർ വ്യവസായികൾ വാങ്ങിയത്.

ദുബായ് അൽ അവീറിൽ കാർ ഷോറൂം നടത്തുന്ന ചൈനീസ് വ്യവസായി സിയാൻ ജുൻ ആണ് എക്‌സ്-1 എന്ന അപൂർവ നമ്പർ കിട്ടിയപ്പോൾ അതു വയ്ക്കാൻ റോൾസ് റോയ്‌സ് തന്നെ വാങ്ങിയത്. നല്ല നീല നിറത്തിലുള്ള റോൾസ് റോയ്‌സിനു എട്ടു കോടി രൂപ ചെലവായെന്നു വെളിപ്പെടുത്തിയ സിയാൻ ജുൻ (തശ്യമി ഖൗി)പക്ഷേ, നമ്പർ കിട്ടാൻ എത്ര ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയിട്ടില്ല. എക്‌സ് എന്ന നമ്പർ കോഡ് തന്റെ പേരിന്റെ കൂടി ആദ്യ അക്ഷരമായതിനാലാണ് ഏറെ ഇഷ്ടം തോന്നിയതെന്ന് സിയാൻ പറയുന്നു.

ചൈനയിൽ വച്ചും ഇതുപോലെ കൗതുകമുള്ള നമ്പരുകൾ വാങ്ങുമായിരുന്നെന്നും കുടുംബത്തിലേക്ക് ഇനിയും രണ്ടു മൂന്ന് എക്‌സ് സീരീസ് നമ്പർ പ്ലേറ്റുകളും വാങ്ങാൻ താൽപര്യമുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. മൂന്നു വർഷമായി ദുബായിൽ താമസിക്കുന്ന സിയാന് നാലു കുട്ടികളാണുള്ളത്. അപൂർവമായ നമ്പർ ദാനം പ്രത്യേക ചടങ്ങായിത്തന്നെ ഇനോക് വാഹനപരിശോധന വില്ലേജിൽ റാസൽഖൈമ പൊലീസ് സംഘടിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP