Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

നാലുപേർക്ക് യാത്രചെയ്യാം; ഒരൊറ്റ ചാർജിംഗിൽ 170 കിലോമീറ്റർ വരെ യാത്രചെയ്യാം; വിലയോ തരതമ്യേന വളരെ കുറവും; ചൈനയിലെ ഇലക്ട്രിക് കാർ വിപണിയിൽ ടെസ്ലയെ പിന്തള്ളി മുൻനിരയിലെത്തിയ ഹോംഗ് ഗുവാങ്ങ് മിനി ഇ വിയുടെ വിശേഷങ്ങൾ അറിയാം

നാലുപേർക്ക് യാത്രചെയ്യാം; ഒരൊറ്റ ചാർജിംഗിൽ 170 കിലോമീറ്റർ വരെ യാത്രചെയ്യാം; വിലയോ തരതമ്യേന വളരെ കുറവും; ചൈനയിലെ ഇലക്ട്രിക് കാർ വിപണിയിൽ ടെസ്ലയെ പിന്തള്ളി മുൻനിരയിലെത്തിയ ഹോംഗ് ഗുവാങ്ങ് മിനി ഇ വിയുടെ വിശേഷങ്ങൾ അറിയാം

സ്വന്തം ലേഖകൻ

ന്ന് ചൈനയിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഇലക്ട്രിക് കാറായി മാറിയിരിക്കുന്നു ഹോംഗ് ഗുവാങ്ങ് മിനി ഇ വി. 4,500 അമേരിക്കൻ ഡോളർ മാത്രം വിലവരുന്ന ഈ കാർ, ഇലക്ട്രിക് കാർ മേഖലയിലെ ലോകോത്തര ബ്രാൻഡായ ടെസ്ലയെ ബഹുദൂരം പിന്നിലാക്കിയാണ് ചൈനീസ് വിപണി കൈയടക്കിയിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള സെയ്ക് മോടോറ്റ് കമ്പനിയുടെയും അമേരിക്കൻ നിർമ്മാതാക്കളായ ജി എം മോട്ടോഴ്സിന്റെയും സംയുക്ത സംരംഭത്തിലാണ് ഈ കാർ നിർമ്മിക്കുന്നത്. മൂന്നു മീറ്ററിൽതാഴെ മാത്രം നീളമുള്ള ഈ കാറിൽ നാലുപേർക്ക് സൗകര്യപൂർവ്വം യാത്ര ചെയ്യാം.

മാത്രമല്ല, 240 വോൾട്ട് മെയിൻ സോക്കറ്റിൽ നിന്നും ഒരു തവണ ചാർജ്ജ് ചെയ്താൽ ഇതിന് 170 കിലോമീറ്റർ ദൂരം വരെ സഞ്ചരിക്കാൻ ആകുമെന്നും നിർമ്മാതാക്കൾ അവകാശപ്പെടുന്നു. ഇതിന്റെ ഏറ്റവും അടിസ്ഥാന മോഡലിന്റെ വില വെറും 4,500 അമേരിക്കൻ ഡോളർ മാത്രമാണ്. എയർകണ്ടീഷൻ മോഡലിന് 5200 ഡോളർ വിലവരും. ഇതിന്റെ ഏറ്റവും വിലകൂടിയ മോഡലിന്റെ വില 5,900 അമേരിക്കൻ ഡോളറാണ്. അതായത്, ഇതിന്റെ ഏറ്റവും വിലക്കുറഞ്ഞ മോഡലിന്റെ വില ബ്രിട്ടനിൽ ഇന്ന് ലഭ്യമായ ഏറ്റവും വിലക്കുറഞ്ഞ പെട്രോൾ ഡാസിയ സാൻഡെരോയുടെ വിലയുടെ പകുതിമാത്രമാണെന്നർത്ഥം.

ചൈനയിലെ ഓട്ടോമൊബൈൽ രംഗത്തെ ഭീമന്മാരായ സെയ്ക് മോട്ടോർ കമ്പനി സാധാരണക്കാരുടേ വാഹനം എന്ന നിലയിലാണ് ഇത് വിപണിയിലിറക്കിയിരിക്കുന്നത്. വലിയ നഗരങ്ങളിലേക്ക് പോകുന്നവർക്ക് സൗകര്യപ്രദമായ യാത്ര ഇത് വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ വേനല്ക്കാലത്താണ് മിനി ഇ വി വിപണിയിലിറക്കിയത്. അന്നുമുതൽ ഇതിന് അഭൂതപൂർവ്വമായ ജനപ്രീതിയാണ് ലഭിക്കുന്നത്. വിപണിയിലെത്തി മാസങ്ങൾക്കുള്ളിൽ തന്നെ 50,000 കാറുകൾക്കുള്ള ഓർഡറാണ് കമ്പനി നേടിയെടുത്തത്.

2020 ന്റെ രണ്ടാം പകുതിയിൽ 1,12,000 കാറുകൾ വിറ്റ് ടെസ്ലാ മോഡൽ 3 ക്ക് തൊട്ടുപുറകേ വിപണിയിൽ രണ്ടാം സ്ഥാനത്തെത്തിയ മിനി ഇ വി 2021 ജനുവരിയിൽ 25,778 കാറുകളുമായി ഒന്നാംസ്ഥാനത്തെത്തി. ഇതേകാലയളവിൽ ടെസ്ല വിറ്റത് 13,843 കാറുകൾ മാത്രമായിരുന്നു. 2.9 മീറ്റർ നീളവും 1.49 മീറ്റർ വീതിയും 1.62 മീറ്റർ ഉയരവും ഉള്ള ഈ പുതിയ മോഡൽ നഗരത്തിലെ തിരക്കുപിടിച്ച സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ വാഹനമാണ്. മാത്രമല്ല, പാർക്കിങ് സ്ഥലങ്ങൾ ഇല്ലാതെ വിഷമിക്കുന്ന നഗരങ്ങളെ സംബന്ധിച്ചിടത്തോളം ഇതൊരു അനുഗ്രഹവുമാണ്.

ഇതിന്റെ ബാറ്ററിയും ഇലക്ട്രിക് മോട്ടറും പരമാവധി 13 കിലോവാട്ട് വൈദ്യൂതിയും 85 എൻ എം ടോർക്കും ഉദ്പാദിപ്പിക്കും. മണിക്കൂറിൽ പരമാവധി 62 മൈൽ വേഗത കൈവരിക്കാൻ ഇത് ധാരാളമാണ്. ചൈനയിലെ സാഹചര്യങ്ങൾക്കനുസരിച്ച് ഒരൊറ്റ ചാർജിംഗിൽ 170 കി. മീ ദൂരം വരെ പോകാൻ കഴിവുള്ള ഇതിന്റെ ബാറ്ററി സാധാരണ വീടുകളിലെ വൈദ്യൂത സ്രോതസ്സുകളിൽ നിന്നും ചാർജ്ജ് ചെയ്യാൻ സാധിക്കും.

യൂറോപ്യൻ സാഹചര്യങ്ങളിൽ ഒരൊറ്റ ചാർജിൽ ഇതിന് എത്ര ദൂരം വരെ പോകാനാകുമെന്ന് നിർമ്മാതാക്കൾ വെളിപ്പെടുത്തിയിട്ടില്ല. മാത്രമല്ല, യൂറോ എൻ സി എ പിയുടെ കടുത്ത ക്രാഷ് ടെസ്റ്റുകൾ അതിജീവിക്കാൻ ഇതിനാവുമോ എന്ന കാര്യവും ഉറപ്പായിട്ടില്ല. കാറിന്റെ ബോഡി നിർമ്മാണത്തിൽ 57 ശതമാനത്തിലധികം കരുത്തുള്ള സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത് എന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

ആന്റി-ലോക്ക് ബ്രേക്കുകൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, റിവേഴ്സ് പാർക്കിങ് സെൻസറുകൾ എന്നിവയും ഈ മോഡലിലുണ്ട്. മാത്രമല്ല, പിൻസീറ്റിൽചൈൽഡ് സേഫ്റ്റി സീറ്റുകൾ ഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. പിൻസീറ്റുകൾ കൂടി ഉപയോഗിക്കുമ്പോൾ ലെഗ് സ്പേസ് തീരെ ഇല്ല എന്നൊരു പോരായ്മയുണ്ട്. എന്നാൽ മുൻ സീറ്റുകൾ മാത്രം ഉപയോഗിക്കുമ്പോൾ പിൻ സീറ്റുകൾ മടക്കിവച്ച്, ലഗേജ് വയ്ക്കുവാനുള്ള സ്ഥലം ഉണ്ടാക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP