ചവറ : ഇലക്ഷൻ പ്രചാരണത്തിനിടെ സ്ഥാനാർത്ഥി കുഴഞ്ഞ് വീണു മരിച്ചു.പന്മന ഗ്രാമപഞ്ചായത്തിലെ പറമ്പി മുക്ക് വാർഡിലെ ബിജെപി സ്ഥാനാർത്ഥി പന്മന വടക്കുംതല നെല്ലിപ്പറമ്പിൽ വീട്ടിൽ വിശ്വനാഥനാണ് (60) മരിച്ചത്.ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം.

പന്മന കൊല്ലശ്ശേരി ജംഗ്ഷനിൽ പ്രവർത്തകർക്കൊപ്പം ഇലക്ഷൻ പ്രചരണം നടത്തുന്നതിനിടെ ഇദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സഹപ്രവർത്തകർ സമീപത്തെ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : സതീ ദേവി.മക്കൾ :വിപിൻകുമാർ,ബിജി, വിനു കുമാർ. മരുമക്കൾ : ആര്യ, രതീഷ്.