Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

ബിജെപിയെ പിന്തുണയ്ക്കാൻ രാമക്ഷേത്ര രാഷ്ട്രീയം! പിസി ജോർജിന് പിന്നാലെ സാക്ഷാൽ മെത്രാൻ തന്നെ അമ്പല നിർമ്മാണത്തിന് സംഭാവന നൽകി; പാലാ മെത്രാന്റെ നീക്കത്തിൽ ദുരൂഹത കണ്ട് കോൺഗ്രസും സിപിഎമ്മും; പ്രതീക്ഷയിൽ പരിവാറുകാരും; മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് മോദി പ്രീണനമോ?

ബിജെപിയെ പിന്തുണയ്ക്കാൻ രാമക്ഷേത്ര രാഷ്ട്രീയം! പിസി ജോർജിന് പിന്നാലെ സാക്ഷാൽ മെത്രാൻ തന്നെ അമ്പല നിർമ്മാണത്തിന് സംഭാവന നൽകി; പാലാ മെത്രാന്റെ നീക്കത്തിൽ ദുരൂഹത കണ്ട് കോൺഗ്രസും സിപിഎമ്മും; പ്രതീക്ഷയിൽ പരിവാറുകാരും; മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് മോദി പ്രീണനമോ?

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ ക്രൈസ്തവ വോട്ടുകൾ ആരു പിടിക്കുമെന്നത് നിർണ്ണായകമാണ്. കോൺഗ്രസിന്റെ പരമ്പരാഗത വോട്ട് ബാങ്കാണ് അവർ. കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തെ കൂടെ കൂട്ടി സിപിഎമ്മും ഈ വോട്ടുകൾ ലക്ഷ്യമിടുന്നു. ബിജെപിയും ക്രൈസ്വ രാഷ്ട്രീയം അനുകൂലമാക്കാനുള്ള നെട്ടോട്ടത്തിലാണ്. ബിജെപിയുമായി തൊട്ടുകൂടായ്മ ഇല്ലെന്ന് കർദിനാൾ ആലഞ്ചേരിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് പാലാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് രാമക്ഷേത്രം പണിയാൻ സംഭാവന നൽകിയത് ചർച്ചയാകുന്നത്.

ആർഎസ്എസ് നിയന്ത്രണത്തിലാണ് ക്ഷേത്ര നിർമ്മാണം. വിഎച്ച്പിയാണ് എല്ലാ പ്രവർത്തനവും നടത്തുന്നത്. അഥിനിടെയാണ് സംഭാവന നൽകിയതിൽ മാനങ്ങളേറെ. ആർഎസ്എസ് ബിജെപി നേതാക്കളെ പാലാ ബിഷപ്സ് ഹൗസിൽ ക്ഷണിച്ചിരുത്തി ചായ കൊടുത്ത് സൽകരിച്ചശേഷമാണ് ശ്രീരാമന് അഭിവാദ്യം അർപ്പിച്ച് സംഭാവന അർപ്പിച്ചത്. ഇതോടെ പാലാ ബിഷപ്പിന്റെ മനസ്സ് ബിജെപിക്കൊപ്പമാണെന്ന ചർച്ചയും സജീവമാകുന്നു. ബിജെപിക്ക് പിന്തുണ നൽകാൻ ആഗ്രഹിക്കുന്നവരെല്ലാം രാമക്ഷേത്ര നിർമ്മാണത്തിന് സംഭവാന നൽകുന്നുവെന്ന പൊതു ചിത്രം സമൂഹത്തിലുണ്ട്. പൂഞ്ഞാറിലെ എംഎൽഎ പിസി ജോർജും സംഭാവന നൽകിയിരുന്നു.

പാലാ മെത്രാൻ ഇന്ത്യൻ കത്തോലിക്കാ സഭയിലും സീറോ മലബാർ കത്തോലിക്കാ സഭയിലും സ്വാധീനമുള്ള വ്യക്തിയാണ്. പണ്ഡിതനും വാഗ്മിയുമായ ജോസഫ് കല്ലറങ്ങാട്ട് വടവാതൂർ സെന്റ് തോമസ് മേജർ സെമിനാരിയിൽ പ്രഫസറും ആയിരക്കണക്കിന് വൈദികരുടെ ഗുരുനാഥനുമാണ്. ഭാരതീയ കത്തോലിക്കാ മെത്രാൻ സമിതിയിലെ പ്രധാനിയും ദൈവശാസ്ത്ര സംബന്ധമായ കമ്മീഷനിൽ ദേശീയ മെത്രാൻസമിതിയുടെ ചെയർമാനുമാണ് കല്ലറങ്ങാട്ട്. സിബിസിഐ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കത്തോലിക്ക മെത്രാൻസമിതി പരിഗണിച്ചുവരുന്ന മെത്രാനും.

പാലാ ചേർപ്പുങ്കലിൽ മാർ ശ്ലീവാ മെഡി സിറ്റി എന്ന കൂറ്റൻ സൂപ്പർ സ്പെഷാലിറ്റി ആശുപത്രി പണിത് ആകെ കടം കയറി നിൽപ്പാണ്. ഇത്തരത്തിൽ കടം വാങ്ങിയും മറ്റും ആശുപത്രിയുണ്ടാക്കിയതിന്റെ പേരിൽ ബിഷപ്പിനെതിരെ ആകെ വിമർശനമാണ്. കല്ലറങ്ങാട്ടിന്റെ സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ ബിഷപ് സ്ഥാനം ഉപേക്ഷിച്ച് സന്യാസം സ്വീകരിക്കാൻ തീരുമാനമെടുത്തു നിൽക്കുന്നു. ഇങ്ങനെ വിവാദങ്ങളിലൂടെ പോകുന്ന മെത്രാനാണ് അയോധ്യയിൽ പള്ളി പണിയാൻ പണം കൊടുക്കുന്നത്. പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിൽ ബിഷപിന് സംഭാവന നൽകിയ ആറിടത്തെ സ്ഥലങ്ങൾ വിൽക്കാണ് കല്ലറങ്ങാട്ടിന്റെ തീരുമാനം. കൊച്ചിയിലെ സഭയിലെ സ്ഥലം വിൽപന വിവാദത്തിനു പിന്നാലെ പാലായിൽ നടന്ന സ്ഥലം വിൽപന നീക്കം വൻവിവാദത്തിനാണ് തീ കൊളുത്തിയത്.

ഇതിനിടെയിലാണ് കർദിനാൾമാരായ ആലഞ്ചേരിയും ബസേലിയോസ് ക്ലീമീസും ഓസ്വാൾഡ് ഗ്രേഷ്യസും ചേർന്ന് രണ്ടു മാസം മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. മിസോറാം ഗവർണർ പിഎസ് ശ്രീധരൻപിള്ളയായിരുന്നു ഇതിന്റെ ഇടനിലക്കാരൻ. ഫ്രാൻസിസ് മാർപ്പാപ്പെയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്നും ഇന്ത്യയിൽ കേരളത്തിൽ ഉൾപ്പെടെ ആറിടത്ത് സ്വീകരണം നൽകണമെന്നും കർദിനാൾമാർ മോദിയോട് ആവശ്യപ്പെട്ടപ്പോൾ കോവിഡ് മഹാമാരിയുട തീവ്രത കുറഞ്ഞാലുടൻ പരിഹാരമുണ്ടാക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. ഇതിന് പിന്നാലെ സഭ ബിജെപിയുമായി അടുത്തു. ഈ സാഹചര്യത്തിലാണ് പാലാ മെത്രാൻ രാമക്ഷേത്രത്തിനു നൽകിയ ലക്ഷം സംഭാവന പ്രീണനമാണെന്ന ചർച്ച ഉയരുന്നത്.

ജോർജ് കുര്യൻ, അൽഫോൻസ് കണ്ണന്താനം, മുൻ ഡിജിപി ജേക്കബ് തോമസ്, പിസി തോമസ് എന്നിവരൊക്കെ പുതുപ്പള്ളി, കാഞ്ഞിരപ്പള്ളി, പാലാ മണ്ഡലങ്ങളിലൊക്കെ നിയമസഭയിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുകയാണ്. ഇവർക്കെല്ലാം പ്രതീക്ഷയാണ് പാലാ മെത്രാന്റ് അയോധ്യാ ഇടപെടൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP