കണ്ണൂർ: കണ്ണൂരിൽ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ഗോപി മത്സരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കെ മലയോരത്ത് അതിശക്തമായ വോട്ടു ബാങ്കുള്ള ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾ പിൻതുണച്ചേക്കുമെന്ന പ്രഖ്യാപനം സി.പി. എം, കോൺഗ്രസ് നേതാക്കളിൽ ആധിപരത്തുന്നു. റബർ കർഷകരുടെ വിഷയം ഉയർത്തിക്കാണിച്ചുകൊണ്ടു വേണമെങ്കിൽ ബിജെപിക്കും വോട്ടു ചെയ്യാൻ മടിയില്ലെന്ന വ്യക്തമായസന്ദേശമാണ് മാർജോസഫ്പാംപ്ളാനി നൽകിയിരിക്കുന്നത്. ഇങ്ങനെ പോയാൽ ക്രിസ്ത്യൻ സഭയുടെ പിൻതുണ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കേണ്ടെന്ന വ്യക്തമായ സന്ദേശം കോൺഗ്രസിനും ഇടതുമുന്നണിക്കും നൽകിയതോടെ തലശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ളാനി ബിജെപിക്ക് അനുകൂലമാണ് വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കാറ്റെന്ന് പറയാതെ പറഞ്ഞിരിക്കുകയാണ്.

സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കുന്ന പ്രസംഗമാണ് അദ്ദേഹം കഴിഞ്ഞ ദിവസം കണ്ണൂരിലെആലക്കോട് നടന്ന കർഷക പ്രതിഷേധ സംഗമത്തിൽ അഴിച്ചുവിട്ടത്. ഇതോടെ കോൺഗ്രസും സി.പി. എമ്മും സമ്മർദ്ദത്തിലാവുകയുംവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാമെന്ന ബിജെപിയുടെ സ്വപ്നങ്ങൾക്ക് ചിറകുമുളയ്ക്കുകയും ചെയ്തിരിക്കുകയാണ്. വരും ദിനങ്ങളിൽ ഉന്നത ബിജെപി നേതാക്കൾ ഈ വിഷയം ചർച്ച ചെയ്യുന്നതിനായി തലശേരി ആർച്ച് ബിഷപ്പിനെ സന്ദർശിക്കുമെന്നാണ് സൂചന.

ഇതിനു മുൻപെ തന്നെ കത്തോലിക്കസഭയ്ക്കുള്ള ക്ഷോഭത്തിന്റെ മഞ്ഞുരുക്കാൻ സി.പി. എം നേതാക്കളും നീക്കം തുടങ്ങിയിട്ടുണ്ട്. എന്നാൽ കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണമില്ലാത്ത കോൺഗ്രസാണ് സഭയുടെ പുതിയ നിലപാടുകൊണ്ടു ത്രിശങ്കുവിലായത്. കണ്ണൂർ ജില്ലയിൽ നിന്നുൾപ്പെടെ യു.ഡി. എഫ് വിജയത്തിന്റെ നിർണായ റോൾ വഹിക്കുന്നത് ക്രിസ്ത്യൻ വോട്ടുകളാണ്. അതു ഈ സാഹചര്യത്തിൽ ലഭിക്കുമോയെന്ന ആശങ്ക കോൺഗ്രസ് നേതാക്കൾക്കുണ്ട്.

താൻ ബിജെപിയെ സഹായിക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർജോസഫ് പാംപ്ളാനി ഇന്ന് തലശേരി ബിഷപ്പ് ഹൗസിൽ തിരുത്തിയിട്ടുണ്ടെങ്കിലും അദ്ദേഹംലക്ഷ്യമിടുന്നത് ഇതുതന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. റബർ കർഷകരെ സഹായിക്കുന്നവരുടെ കൂടെ നിൽക്കുമെന്നാണ് പറഞ്ഞത്. റബർ കർഷകരെ കേന്ദ്രംസഹായിച്ചാലും സംസ്ഥാനം സഹായിച്ചാലും അവർക്കൊപ്പം നിൽക്കുമെന്നാണ് അതിരൂപതയുടെ പിതാവ് അസന്നിഗ്ദ്ധമായി പറഞ്ഞത്. അതിൽ ബിജെപിയോ കോൺഗ്രസോ ഇടതുമുന്നണിയോ എന്ന വ്യത്യാസമില്ലെന്നും അദ്ദേഹം കൃത്യമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മലയോര കർഷക സമിതികൾ പിതാവ് ഈക്കാര്യം പറയണമെന്ന് ആവശ്യപ്പെട്ടിട്ടാണ് താൻ ഈക്കാര്യം പറഞ്ഞതെന്നാണ് അദ്ദേഹം വിശദീകരിക്കുന്നുണ്ടെങ്കിലും സഭയുടെ പൊതുനിലപാടല്ലാതെപിതാവ് പ്രഖ്യാപിക്കില്ലെന്നാണ്ഇതുമായി ബന്ധമുള്ളവർ പറയുന്നു. താൻ നടത്തിയ പ്രസംഗത്തിൽ ഒരു ഏതെങ്കിലും ഒരു പാർട്ടിയെ സഹായിക്കണമെന്ന നിലപാടില്ലെന്നു പാംപ്ളാനി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ക്രിസ്ത്യാനികൾ ഇനി ആർക്കും കണ്ണൂം പൂട്ടി വോട്ടുകുത്തില്ലെന്ന വ്യക്തമായ സന്ദേശവും നൽകുന്നുണ്ട്.

ബിജെപിയോട്തങ്ങൾക്ക് അയിത്തമില്ലെന്നും കേരളത്തിൽ നിന്നുംഅയിത്തത്തിനെ പടിയിറക്കി വിടാൻ പരിശ്രമിച്ചതാണ് കത്തോലിക്ക സഭയെന്നും അദ്ദേഹം ഇതിന് തുടർച്ചയായി പറഞ്ഞിട്ടുണ്ട്. ദേശീയതലത്തിൽ മതന്യൂനപക്ഷങ്ങൾ അക്രമിക്കപ്പെടുന്നത് സഭഗൗരവകരമായി കാണുന്നുണ്ട്. ഈക്കാര്യം ഉത്തരവാദിത്വപ്പെട്ടവരോട് പറയേണ്ട വേദികളിൽ പറയുന്നുണ്ട്.തന്റെ പ്രസംഗത്തിനു ശേഷം ബിജെപി നേതാക്കളോ മറ്റു പാർട്ടിക്കാരോ ബന്ധപ്പെട്ടിട്ടില്ല. ആർക്കും തലശേരി ബിഷപ്പ് ഹൗസിലേക്ക് വരാമെന്നും വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

റബർ കർഷകരോട് കേന്ദ്രസർക്കാർ നീതി പുലർത്തിയില്ലെന്നാണ് വില നൂറ്റി ഇരുപതിലേക്ക് എത്തിയതോടെ തെളിഞ്ഞിരിക്കുന്നു.സംസ്ഥാന സർക്കാർ റബർ കർഷകർക്ക് ജപ്തിനോട്ടീസ് നൽകി കുടിയിറക്കാൻ ശ്രമിക്കുകയാണെന്ന ആരോപണം വീണ്ടും അദ്ദേഹം ഉന്നയിച്ചു. റബർ കർഷകർ ലഭിക്കാനുള്ള കുടിശിക പോലും സംസ്ഥാന സർക്കാർ നൽകിയിട്ടില്ല. ഈ പ്രതിസന്ധയിൽ ഒരു ചുവട് പോലും മുൻപോട്ടുവയ്ക്കാൻ കഴിയാത്ത സാഹചര്യമാണ് റബർകർഷകരുടെതെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരൂപതാ ആർച്ച് ബിഷപ്പിനെ കാണാനും റബർ കർഷകരുടെവിഷയങ്ങൾ ചർച്ചചെയ്യുന്നതിനുമായി കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും അടുത്ത ദിവസം കണ്ണൂരിലെത്തുമെന്നാണ് സൂചന.