Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൗദിയിൽ 45 പേർക്ക് കൂടി കോവിഡ്; 72 പേർക്ക് രോഗമുക്തി

സൗദിയിൽ 45 പേർക്ക് കൂടി കോവിഡ്; 72 പേർക്ക് രോഗമുക്തി

ന്യൂസ് ഡെസ്‌ക്‌

റിയാദ്: സൗദി അറേബ്യയിൽ 45 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 72 പേർ രോഗമുക്തരായി. ഒരു മരണം കോവിഡ് മൂലമാണെന്ന് കണ്ടെത്തുകയും ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആകെ 31,867,094 പി.സി.ആർ പരിശോധന നടന്നു. ആകെ റിപ്പോർട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 550,088 ആയി. ഇതിൽ 539,277 പേരും സുഖം പ്രാപിച്ചു. ആകെ 8,850 പേർ മരിച്ചു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. അസുഖ ബാധിതരായി ആകെയുള്ള 1,961 പേരിൽ 29 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

രാജ്യത്താകെ ഇതുവരെ 47,928,781 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 24,745,011 എണ്ണം ആദ്യ ഡോസ് ആണ്. 22,730,918 എണ്ണം സെക്കൻഡ് ഡോസും. 1,724,957 ഡോസ് പ്രായാധിക്യമുള്ളവർക്കാണ് നൽകിയത്. 452,852 പേർക്ക് ബൂസ്റ്റർ ഡോസ് നൽകി. രാജ്യത്തെ വിവിധ മേഖലകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 16, ജിദ്ദ 9, മദീന: 3, ദമ്മാം 3, മക്ക 2, മറ്റ് 12 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP