- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബുധനാഴ്‌ച്ചയോടെ കനത്ത മഴയ്ക്കൊപ്പം ഡുഡ്ലി കൊടുങ്കാറ്റ് ആഞ്ഞുവീശും; അപകടകരമായ നിലയിലേക്ക് കാര്യങ്ങൾ മാറും; നോർത്ത് വെസ്റ്റ് ലണ്ടനിലെ നൂറുകണക്കിന് വീടുകളീൽ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു
ലണ്ടൻ: ഈയാഴ്‌ച്ച ബ്രിട്ടനെ കാത്തിരിക്കുന്നത് കടുത്ത ദുരിതങ്ങളാണെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറയുന്നത്. കനത്ത മഴയും ശക്തിയായ കൊടുങ്കാറ്റുംബുധനാഴ്‌ച്ചയോടുകൂടി എത്തുമെന്നാണ് പ്രവചനം. അറ്റ്ലാന്റിക് മേഖലയിൽ നിന്നുള്ള ന്യുനമർദ്ദമാണ് ഇതിനു കാരണം. ഇംഗ്ലണ്ടിന്റെ വടക്കൻ മേഖലയിലും സ്‌കോട്ട്ലാൻഡിലുമായിരിക്കും കനത്ത കാറ്റു വീശുക. ഡുഡ്ലി എന്ന് നാമകരണം ചെയ്തിരിക്കുന്ന കൊടുങ്കാറ്റ് ബുധനാഴ്‌ച്ചയോടെ ഈ മേഖലയിൽ ആഞ്ഞുവീശും. സ്‌കോട്ട്ലാൻഡിലെ പർവ്വതമേഖലയിൽ മണീക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ വീശുന്ന കാറ്റ് താഴ്‌ച്ച പ്രദേശങ്ങളിൽ 70 മൈൽ വേഗത്തിൽ വരെ ആഞ്ഞടിക്കും.
ഗതാത തടസ്സങ്ങളും വൈദ്യൂതി വിതരണത്തിലെ തടസ്സങ്ങളും ഒക്കെ സംഭവിക്കാം. മാത്രമല്ല, മരങ്ങൾ കടപുഴകി വീഴാനും കെട്ടിടങ്ങൾക്ക് തകരാറുകൾ സംഭവിക്കാനും സാധ്യതയുണ്ട്. നോർത്തേൺ അയർലൻഡിന്റെ ചില ഭാഗങ്ങളിലും കനത്ത കാറ്റിനെ കുറിച്ചുള്ള യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ബുധനാഴ്‌ച്ചയും വ്യാഴാഴ്‌ച്ചയും ഇത് നിലനിൽക്കും. ഇംഗ്ലണ്ടിലെ വടക്കൻ മേഖലയിലെയും സ്‌കോട്ട്ലാൻഡിലേയും ഭൂരിഭാഗം പ്രദേശങ്ങളും ഈ അലർട്ടിനു കീഴിൽ വരും.
കാലാവസ്ഥാ നിരീക്ഷകർ പറയുന്നത് രാജ്യം മുഴുവൻ കനത്ത കാറ്റുവീശാൻസാധ്യതയുണ്ടെന്നാണ്. ഈയൊരാഴ്‌ച്ച മുഴുവൻ ഇത്തരത്തിലുള്ള തീവ്രമായ കാലാവസ്ഥയായിരിക്കും ബ്രിട്ടനിലുണ്ടാവുക എന്ന് മെറ്റ് ഓഫീസിലെ മെട്രിയോളജിസ്റ്റ് ടോം മോർഗൻ പറയുന്നു. ബുധനാഴ്‌ച്ചയോടെയായിരിക്കും ഇത് ആരംഭിക്കുക. ഓർക്നി ദ്വീപുകൾ മുതൽ യോർക്ക്ഷയറിലേയും ലങ്കാഷയറിലേയും ചില ഭാഗങ്ങൾ വരെ നീളുന്ന ഭാഗങ്ങളീൽ കാറ്റിനെതിരെ മുന്നറിയിപ്പ് നൽകീയിട്ടുണ്ട്. ബുധനാഴ്‌ച്ച രാവിലെ 6 മണിമുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഈ മുന്നറിയിപ്പ്.
പടിഞ്ഞാറൻ സ്‌കോട്ട്ലാൻഡായിരിക്കും കാറ്റിന്റെ കൈകളിൽ കൂടുതൽ ദുരിതമനുഭവിക്കുക എന്ന് ടോം മോർഗൻ പറയുന്നു. കടുത്ത മഞ്ഞുവീഴ്‌ച്ചയ്ക്കും ഇത് കാരണമായേക്കും. ബുധനാഴ്‌ച്ച രാത്രിയും വ്യാഴാഴ്‌ച്ച പകലുമായി മണീക്കൂറിൽ 80 മുതൽ 90 മൈൽ വരെ വേഗതയുള്ള കാറ്റ് പ്രതീക്ഷിക്കാം. ഈ ശൈത്യകാലത്ത് ഒന്നിലധികം കൊടുങ്കാറ്റുകൾ എത്തി നാശം വിതച്ച ഈ മേഖലയിൽ ഡുഡ്ലി എന്ന ഈ കൊടുങ്കാറ്റും കനത്ത നാശത്തിനു കാരണമായേക്കാം.
വെറും കാറ്റിലൊതുങ്ങില്ല ബ്രിട്ടന്റെ ദുരിതം എന്നാണ് മോർഗൻ പറയുന്നത്. സ്‌കോട്ട്ലാൻഡിലും നോർത്തേൺ അയർലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും കനത്ത തോതിലുള്ള മഞ്ഞുവീഴ്‌ച്ചയും ഉണ്ടാകും. ഇത് അടുത്ത കുറച്ചു ദിവസം തുടരുകയും ചെയ്യും. അതേസമയം, ഇതിന്റെ പ്രഭാവം തെക്കൻ ഇംഗ്ലങ്ങിലും വെയിൽസിലുമുണ്ടാകും. വെള്ളിയാഴ്‌ച്ചയോടു കൂടി ഈ മേഖലയിൽ കനത്ത കാറ്റു വീശും. അതേസമയം കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ വെയിൽസിന്റെ ചില ഭാഗങ്ങളിൽ ഇന്ന് യെല്ലോ വാർണിങ് നൽകീയിട്ടുണ്ട്.
ഇംഗ്ലണ്ടിന്റെയും വെയിൽസിന്റെയും മിക്ക ഭാഗങ്ങളിലും അന്തരീക്ഷ താപനില ഇരട്ട അക്കത്തിലേക്ക് ഉയരുമെങ്കിലും മഴയും മഞ്ഞുവീഴ്‌ച്ചയും ജീവിതം ദുസ്സഹമാക്കിയേക്കും. അതേസമയം വടക്കൻ മേഖലകളീൽ രാത്രികാല താപനില 6 മുതൽ 7 ഡിഗ്രി സെൽഷ്യസ് ആയി തുടരും. ഫെബ്രുവരി ഏതാണ്ട് മുഴുവൻ തന്നെ ഇത്തരത്തിലുള്ള കാലാവസ്ഥ ആയിരിക്കും എന്നാണ് ഈ മേഖലയിൽ വിദഗ്ദർ പറയുന്നത്.
ലണ്ടൻ ഇരുട്ടിലാണ്ടു
ഒരു വലിയ സാങ്കേതിക പ്രശ്നത്തെ തുടർന്ന് വടക്ക് പടിഞ്ഞാറൻ ലണ്ടനും ഹെർട്ട്ഫോർഡ്ഷയറും ഇന്നലെ അന്ധകാരത്തിലായി. ആയിരക്കണക്കിന് വീടുകളിലാണ് വൈദ്യൂതിബന്ധം തകരാറിലായത്. നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഇതിനെതിരെ പരാതിയുമായി എത്തിയത്. വെംബ്ലി, സ്റ്റാന്മോർ, ഹാരോ എന്നിവ ഉൾപ്പടെ ലണ്ടനിലേയും ഹെർട്ട്ഫോർഡ്ഷയറിലേയും 38 പോസ്റ്റ് കോഡ് ഏരിയകളിലാണ് വൈദ്യൂതി വിതരണത്തിന് തടസ്സം നേരിട്ടതെന്ന് യു കെ പവർ നെറ്റ്‌വർക്ക്സ് സ്ഥിരീകരിച്ചു.
രാത്രി 9.30 ന് മുൻപായി തകരാറ് പരിഹരിക്കുമെന്ന് ഉറപ്പു നൽകിയെങ്കിലും പലയിടങ്ങളിലും അതിനായില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഹൈ വോൾട്ടേജ് വൈദ്യൂതി വിതരണ ശൃംഖലയിൽ ഉൾപ്പെട്ട ഒരു ഭൂഗർഭ വൈദ്യൂതി ലൈനിൽ ഉണ്ടായ പ്രശ്നമാണ് വൈദ്യൂതി വിതരണം തടസ്സപ്പെടുത്തിയതെന്നും അവർ അറിയിച്ചു.