- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കെസിയും അലങ്കാറും പറയുന്നത് മാത്രം കേൾക്കുന്ന രാഹുൽ; ഡ്രൈവറുടെ ഉപദേശം തേടുന്ന നേതാവിനെ നിയന്ത്രിക്കുന്നത് ബോഡി ഗാർഡ്; ഗുലാംനബിയുടെ രാജികത്തിലുള്ള സുരക്ഷാ ഗാർഡ് കോട്ടയം കൂരോപ്പടക്കാരൻ കെബി ബൈജു; ത്രിമൂർത്തികളിൽ പ്രധാനി പഴയ എസ് പി ജിക്കാരനോ? രാഹുൽ ഗാന്ധിയെ നശിപ്പിക്കുന്ന ആ 'ചിലർ' ആരെല്ലാം?
ന്യൂഡൽഹി: സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ് കോൺഗ്രസ്. ദീർഘകാലം ഇന്ത്യയെ ഭരിച്ച പാർട്ടിയാണ്. പാരമ്പര്യമുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്. പക്ഷേ നിലവിൽ പാർട്ടിക്കുള്ളിലെ സംഘടനാ സംവിധാനത്തിൽ ഉണ്ടായിരിക്കുന്ന വീഴ്ചകളാണ് പാർട്ടിയെ ശിഥിലമാക്കുന്നത്. അതിനിടെ രാഹുൽ ഗാന്ധി വീണ്ടും പാർട്ടി അധ്യക്ഷനാകുമെന്ന വിലയിരുത്തലും സജീവം. അങ്ങനെ വന്നാൽ കോൺഗ്രസ് വീണ്ടും കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകും. ഇപ്പോൾ പാർട്ടിയെ നയിക്കുന്ന കോക്കസുകൾ വീണ്ടും പിടിമുറുക്കും. ഇതാണ് ഗുലാംനബി ആസാദിന്റെ രാജി ചർച്ചയാക്കുന്നത്.
കോൺഗ്രസിനെ നയിക്കാനുള്ള നേതൃഗുണം ഇല്ലെന്ന് പലതവണ ബോധ്യമായിട്ടും രാഹുൽ ഗാന്ധിയെ നേതൃത്വത്തിൽ നിലനിർത്താനാണ് എന്നാൽ ഇപ്പോഴും ഒരു പ്രബല വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്ക് വേണ്ടി വാദിക്കുന്നവരുടെ നേതാവാണ് കെ സി വേണുഗോപാലാണ്. കെ സി വേണുഗോപാൽ എന്ന നേതാവിനെ പോലെ രാഹുൽ ഗാന്ധിക്ക് ഒരു ഡ്രൈവറുണ്ട് അലങ്കാർ എന്ന പേരിൽ. ഈ രണ്ട് പേർ പറയുന്നതല്ലാതെ മറ്റൊന്നും രാഹുൽ ഗാന്ധി കേൾക്കുകയില്ല. വിശ്വസിക്കുകയില്ല. അതുകൊണ്ടാണ് കോൺഗ്രസ് തകരുന്നതെന്ന വാദവും സജീവമാണ്. ഇതാണ് ഗുലാംനബി ആസാദും ചർച്ചയാക്കിയത്. കെസിയെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് മാറ്റണമെന്നതായിരുന്നു ഗുലാംനബി ആസാദ് നയിച്ച ജി 23 കൂട്ടായ്മയുടെ ആവശ്യം. അത് അംഗീകരിച്ചില്ല. അങ്ങനെയാണ് പ്രശ്‌നം രൂക്ഷമാകാൻ തുടങ്ങിയത്. ഇത് ഗുലാംനബിയെ കടുത്ത തീരുമാനങ്ങളിലും എത്തിച്ചു.
രാഹുൽ എന്തു ചെയ്യണമെങ്കിലും കെ സി വേണുഗോപാൽ പറയണം. അല്ലെങ്കിൽ രാഹുൽ വിശ്വസിക്കണമെങ്കിൽ അലങ്കാർ എന്ന ഡ്രൈവർ പറയണം. ഇവർക്കൊപ്പം രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥൻ ബൈജുവിനും റോളുണ്ട്. രാഹുൽ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്‌പിജി ഉദ്യോഗസ്ഥനായിരുന്നു കെ.ബി ബൈജു. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ലാണ് ജോലി ഉപേക്ഷിച്ച് രാഹുലിനൊപ്പം ചേർന്നത്. കോൺഗ്രസ് പാർട്ടിയിൽ തീരുമാനമെടുക്കുന്നതിലും മറ്റും രാഹുൽ ഗാന്ധിയെ നിയന്ത്രിക്കുന്നത് ബോഡി ഗാർഡാണെന്ന ഗുരുതര ആരോപണമാണ് രാജിക്കത്തിൽ ഗുലാം നബി ആസാദ് ആരോപിച്ചത്. രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ച കത്തിൽ എന്നാൽ ബോഡിഗാർഡിന്റെ പേരെടുത്ത് വിമർശിച്ചിട്ടില്ല.
ബൈജുവിനൊപ്പം കെസിയും അലങ്കാറുമാണ് താരങ്ങൾ. ഈ സാഹചര്യത്തിൽ കോൺഗ്രസ് രക്ഷപ്പെടുത്തി എടുക്കാൻ വലിയ പ്രയാസമാണെന്ന് ഗുലാംനബിയെ പോലുള്ള നേതാക്കൾ കരുതുന്നു. കോൺഗ്രസിന് ഇനി എന്തെങ്കിലും രക്ഷ നേടണമെങ്കിൽ പതിയെ പതിയെ ജനാധിപത്യ സംഘടനാ സംവിധാനം ശക്തിപ്പെടുത്തി നെഹ്‌റു കുടുംബം പാർട്ടിയുടെ പദവികളിൽ നിന്നും ഒഴിയണം. അതിനായി കോൺഗ്രസിന്റെ ഹൈക്കമാന്റ് എന്ന് പറയുന്ന സംവിധാനം ഇല്ലാതാകണം. സംസ്ഥാന ഘടകങ്ങൾക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നൽകി പാർട്ടിയെ കൂടുതൽ ജനാധിപത്യ രീതിയിൽ ശക്തിപ്പെടുത്തേണ്ടതാണ്.
ജമ്മു കശ്മീരിൽ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചതിന് തൊട്ടുപിന്നാലെയാണ് പാർട്ടിയിൽ നിന്ന് തന്നെ ഗുലാം നബി പടിയിറങ്ങുന്നത്. കോൺഗ്രസിൽ മുഴുവൻ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റിൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളിൽ ആസാദുമുണ്ടായിരുന്നു. ഇതിന് പിന്നാലെ നടന്ന എഐസിസി പുനഃസംഘടനയിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ കൂട്ടായ ചർച്ചകൾ നടക്കുന്നില്ലെന്നായിരുന്നു ഗുലാം നബി ആസാദ് കൂടി ഉൾപ്പെട്ട ഗ്രൂപ്പ് 23 ന്റെ വിമർശനം. ഏറെ നാളുകൾ നീണ്ട അസ്വാരസ്യങ്ങൾക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്റെ രാജി. ജമ്മു കശ്മീർ രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും ഗുലാം നബി ആസാദ് രാജിവച്ചിരുന്നു.
അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ രാജി ദുഃഖകരമെന്ന് കോൺഗ്രസ്.സോണിയയും രാഹുലും കോൺഗ്രസും വിലക്കയറ്റം ഉൾപ്പെടെയുള വിഷയങ്ങളിൽ പ്രതിഷേധം ശക്തമാക്കുമ്പോഴാണ് രാജി.ഭാരത് ജോഡോ യാത്രക്കായി പാർട്ടി ഒരുങ്ങുന്നു.ഈ സമയത്തുള്ള രാജി ദൗർഭാഗ്യകരവും ദുഃഖകരവുമാണെന്ന് അജയ് മാക്കനും ജയറാം രമേശും പറഞ്ഞു.മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ നേതാക്കൾ വാർത്ത സമ്മേളനം അവസാനിപ്പിച്ചു.
കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ഗുലാം നബി ആസാദ് രാജിവച്ചത്. രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. കലാപക്കൊടി ഉയർത്തിയ ശേഷമാണ് കോൺഗ്രസിന്റെ തല മുതിർന്ന നേതാവ് പാർട്ടിയിൽ നിന്ന് പടിയിറങ്ങുന്നത്. അര നൂറ്റാണ്ടിലേറെയായി കോൺഗ്രസിൽ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്.