തിരുവനന്തപുരം: തിരുവനന്തപുരം പാളയം എ കെ ജി സെന്ററിന് തൊട്ടു മുന്നിൽ പൊലിസ് വാഹനം അപകടത്തിൽപ്പെട്ട് ഒരു ഉദ്യോഗസ്ഥൻ മരിച്ചു. കൺട്രോൾ റൂമിലെ പൊലിസുകാരൻ അജയകുമാറാണ് മരിച്ചത്. മൂന്നുപേർക്ക് പരിക്കേറ്റിട്ടുണ്ട്. നിയന്ത്രണം തെറ്റിയ കൺട്രോൾ റും വാഹനം പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഹൈവേയിൽ നിന്നും ഇന്ധനം നിറയ്ക്കാൻ എസ് എ പി ക്യാമ്പിലേക്ക് പോകുമായിരുന്നു അപകടം.

ജീപ്പിന് മുമ്പിലിരുന്നവർ സീറ്റ് ബൽറ്റ് ധരിച്ചിരുന്നു. പുറകിലിരുന്ന അജയകുമാർ സീറ്റ് ബൽറ്റ് ധരിച്ചിരുന്നില്ല. ജീപ്പ് പോസ്റ്റിൽ ഇടിച്ചപ്പോൾ തെറിച്ചു വീണ അജയകുമാറിന്റെ തല പോസ്റ്റിൽ ഇടിച്ചു. തലയ്ക്ക് ഗുരുതര പരിക്കേറ്റു. അതാണ് മരണ കാരണമായത്. അപകടം നടന്ന ഉടൻ തന്നെ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.

തിരുവനന്തപുരത്ത് മഴ ശക്തമാണ്. മഴയിൽ റോഡിലുണ്ടായിരുന്ന മിനുസതയാകും അപകടമുണ്ടാക്കിയതെന്നാണ് സൂചന. നല്ല റോഡാണ് ഈ സ്ഥലത്ത്. ചെറിയൊരു വളവുമുണ്ട്. ഈ വളവിലുണ്ടായ അശ്രദ്ധയാകും അപകടമുണ്ടാക്കിയതെന്നാണ് നിഗമനം.