Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202301Saturday

സ്വിറ്റ്സർലൻഡിൽ ഖുറാൻ കത്തിച്ചതിന്റെ പ്രതികാരം കേരളത്തിൽ; ബൈബിൾ പരസ്യമായി കത്തിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടും മൗനംപാലിക്കുന്നു; നവകേരള താലിബാനിസത്തെ സാമുദായിക - രാഷ്ട്രീയ നേതാക്കൾക്ക് ഭയമെന്ന് ആക്ഷേപം; പ്രതിഷേധം കടുക്കുന്നു

സ്വിറ്റ്സർലൻഡിൽ ഖുറാൻ കത്തിച്ചതിന്റെ പ്രതികാരം കേരളത്തിൽ; ബൈബിൾ പരസ്യമായി കത്തിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടും മൗനംപാലിക്കുന്നു; നവകേരള താലിബാനിസത്തെ സാമുദായിക - രാഷ്ട്രീയ നേതാക്കൾക്ക് ഭയമെന്ന് ആക്ഷേപം; പ്രതിഷേധം കടുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

കാസർകോഡ്: വിദേശ രാജ്യത്ത് ഖുറാൻ കത്തിച്ചെന്ന പേരിൽ കാസർകോട് ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് നേതൃത്വം രംഗത്ത് എത്തി.

ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച എരിഞ്ഞിപ്പുഴയിലെ മുഹമ്മദ് മുസ്തഫക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. വിഴിഞ്ഞം സമരകാലത്ത് ഒരു വൈദികനിൽ നിന്നുമുണ്ടായ നാക്കു പിഴയ്ക്ക് അദ്ദേഹം മാപ്പുപറഞ്ഞിട്ടും ആക്രോശങ്ങളുമായി മാധ്യമങ്ങളിൽ നിറഞ്ഞ കപട മതേതര സാമുദായിക - രാഷ്ട്രീയ നേതാക്കളുടെ ഇപ്പോഴത്തെ മൗനം ബൈബിൾ കത്തിച്ച സംഭവത്തിലെ അവരുടെ നിലപാട് വ്യക്തമാക്കുന്നു. നവകേരള താലിബാനിസത്തെ അവർ ഭയപ്പെടുന്നതിന്റെ സൂചനയാണിതെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കുറ്റപ്പെടുത്തി.

വിദേശ രാജ്യത്ത് ഖുറാൻ കത്തിച്ചതിന് പകരമായാണ് ഇവിടെ ബൈബിൾ കത്തിക്കുന്നത് എന്ന് ന്യായീകരിക്കുന്ന മുഹമ്മദ് മുസ്തഫമാർക്ക് നാളെ ക്രൈസ്തവ സമൂഹത്തിന് നേരെ എന്ത് അതിക്രമവും കാട്ടാൻ ധൈര്യം നല്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം.

ക്രൈസ്തവ വിശ്വാസത്തിനെതിരെ ആക്രമണം ഉണ്ടാകുമ്പോൾ നിശബ്ദരാകുന്നവർ മറ്റ് വിശ്വാസങ്ങൾക്കെതിരെ പ്രശ്നമുണ്ടാകുമ്പോൾ മതേതരത്വ സംരക്ഷകർ എന്ന പേരിൽ തെരുവിലിറങ്ങുന്നത് അപലപനീയമാണ്. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്നും ഒരു മതവിഭാഗത്തിനും അമിതമായ പ്രാധാന്യമോ അവഗണനയോ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കേരളാ കൗൺസിൽ ഓഫ് ചർച്ചസ് നേതൃത്വം പറയുന്നു.

ക്രൈസ്തവരുടെ വിശുദ്ധഗ്രന്ഥമായ ബൈബിൾ കത്തിച്ച് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എരിഞ്ഞിപ്പുഴ മുസ്തഫ എന്ന് സ്വയം വെളിപ്പെടുത്തിയ കാസർഗോഡ് സ്വദേശിക്കെതിരെയാണ് കാസർഗോഡ് ബേഡകം പൊലീസ് കേസെടുത്തത്.

ക്രൈസ്തവ മതവിശ്വാസം വൃണപ്പെടുത്താൻ ലക്ഷ്യമിട്ട് ഒരു മതത്തിന്റെ വിശുദ്ധ ഗ്രന്ഥം അവഹേളനകരമായ വിധം കത്തിക്കുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തതോടെ പ്രതി മനപ്പൂർവം പ്രകോപനം സൃഷ്ടിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കുന്നത്. വിവിധ മതവിശ്വാസികൾ സാഹോദര്യത്തിലും സഹവർത്വത്തിലും ജീവിക്കുന്ന കേരളത്തിൽ സമാധാനാന്തരീക്ഷം തകർക്കാൻ ബോധപൂർവ്വമുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നും പൊലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു.

സ്വിറ്റ്സർലൻഡിൽ ഖുറാൻ കത്തിച്ചതിനോടുള്ള പ്രതികാരമെന്ന് പറഞ്ഞ് പ്രതി മുസ്തഫ ബൈബിൾ മേശപ്പുറത്തേക്ക് വയ്ക്കുന്നത് വീഡിയോയിൽ കാണം. തുടർന്ന് ബൈബിളിന്റെ പേജുകൾ മറിച്ച് അതിന് പുറത്തേക്ക് വെളിച്ചെണ്ണ ഒഴിക്കുന്നു. ലൈറ്റർ ഉപയോഗിച്ച് കത്തിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാൽ ഗ്യാസ് സ്റ്റൗവ് കത്തിച്ച ശേഷം അതിന്മുകളിൽ ബൈബിളിന്റെ പേജുകൾ കമഴ്‌ത്തി വച്ച് കത്തിക്കുകയായിരുന്നു.

തീ പടർന്നു പിടിക്കുന്നതിനായി ഇടക്കിടെ ഇയാൾ എണ്ണ ഒഴിച്ചുകൊടുക്കുന്നതും വീഡിയേയിൽ ദൃശ്യമാണ്. വീഡിയോക്കെതിരെ സോഷ്യൽ മീഡിയ ഒന്നടങ്കം രംഗത്തുവന്നതോടെയാണ് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ക്രിസ്മസിന് സർക്കാർ ആശുപത്രിയിൽ സ്ഥാപിച്ചിരുന്ന പുൽക്കൂട് തകർത്ത കേസിലെ പ്രതിതന്നെയാണ് ഇപ്പോൾ ബൈബിൾ കത്തിച്ചിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി.

കേരളാ കൗൺസിൽ ഓഫ് ചർച്ചസിന്റെ പ്രതികരണം

ബൈബിൾ കത്തിച്ച നടപടിയിൽ പ്രതിഷേധിക്കുന്നു
ബൈബിൾ കത്തിച്ച് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച എരിഞ്ഞിപ്പുഴയിലെ മുഹമ്മദ് മുസ്തഫ എന്ന മതതീവ്രവാദിയുടെ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. മുൻപ് ക്രിസ്മസ് തലേന്ന് മൂളിയാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെ പുൽക്കൂട് തകർത്ത സംഭവത്തിൽ ഇയാൾക്കെതിരെ ശക്തമായ നടപടിയെടുക്കാത്ത പൊലീസിന്റെ സമീപനമാണ് ബൈബിൾ കത്തിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. വിദേശ രാജ്യത്ത് ഖുറാൻ കത്തിച്ചതിന് പകരമായാണ് ഇവിടെ ബൈബിൾ കത്തിക്കുന്നത് എന്ന് ന്യായീകരിക്കുന്ന മുഹമ്മദ് മുസ്തഫമാർക്ക് നാളെ ക്രൈസ്തവ സമൂഹത്തിന് നേരെ എന്ത് അതിക്രമവും കാട്ടാൻ ധൈര്യം നല്കുന്ന അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകണം. വിഴിഞ്ഞം സമരകാലത്ത് ഒരു വൈദികനിൽ നിന്നും വന്ന നാക്കു പിഴയ്ക്ക് അദ്ദേഹം മാപ്പുപറഞ്ഞിട്ടും ആക്രോശങ്ങളുമായി മാധ്യമങ്ങളിൽ നിറഞ്ഞ കപട മതേതര സാമുദായിക - രാഷ്ട്രീയ നേതാക്കളുടെ ഇപ്പോഴത്തെ മൗനം ബൈബിൾ കത്തിച്ച സംഭവത്തിലെ അവരുടെ നിലപാട് വ്യക്തമാക്കുന്നു. നവകേരള താലിബാനിസത്തെ അവർ ഭയപ്പെടുന്നതിന്റെ സൂചനയാണിത്. ക്രൈസ്തവ വിശ്വാസത്തിനെതിരെ ആക്രമണം ഉണ്ടാകുമ്പോൾ നിശബ്ദരാകുന്നവർ മറ്റ് വിശ്വാസങ്ങൾക്കെതിരെ പ്രശ്നമുണ്ടാകുമ്പോൾ മതേതരത്വ സംരക്ഷകർ എന്ന പേരിൽ തെരുവിലിറങ്ങുന്നത് അപലപനീയമാണ്. നിയമത്തിന് മുമ്പിൽ എല്ലാവരും തുല്യരാണെന്നും ഒരു മതവിഭാഗത്തിനും അമിതമായ പ്രാധാന്യമോ അവഗണനയോ ഉണ്ടാകുന്നില്ല എന്നും ഉറപ്പാക്കുക സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി ഉണ്ടാകണം എന്ന് കാണിച്ച് കേരളാ കൗൺസിൽ ഓഫ് ചർച്ചസ് കേന്ദ്ര ആഭ്യന്തര മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, കേന്ദ്ര- സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുകൾ എന്നിവരോട് ആവശ്യപ്പെട്ടു എന്നും ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ് പ്രസ്താവനയിൽ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP