Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തി നശിച്ചു; തീപിടുത്തമുണ്ടായത് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ; സ്വർണകടത്ത് കേസിൽ എൻഐഎയ്ക്കും എൻഫോഴ്‌സ്‌മെന്റിനും തെളിവുകൾ സൂക്ഷിക്കുന്നിടത്തുണ്ടായ അഗ്നിബാധയിൽ ഗൂഢാലോചന ആരോപണം ശക്തം; അട്ടിമറിയെന്ന് ആരോപിച്ചു പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന തെളിവു നശിപ്പിക്കലെന്നും രമേശ് ചെന്നിത്തല; തീപിടുത്തം അട്ടിമറിയെന്ന് കെ സുരേന്ദ്രനും

സംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം; നിരവധി ഫയലുകൾ കത്തി നശിച്ചു; തീപിടുത്തമുണ്ടായത് പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ; സ്വർണകടത്ത് കേസിൽ എൻഐഎയ്ക്കും എൻഫോഴ്‌സ്‌മെന്റിനും തെളിവുകൾ സൂക്ഷിക്കുന്നിടത്തുണ്ടായ അഗ്നിബാധയിൽ ഗൂഢാലോചന ആരോപണം ശക്തം; അട്ടിമറിയെന്ന് ആരോപിച്ചു പ്രതിപക്ഷനേതാവ്; മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന തെളിവു നശിപ്പിക്കലെന്നും രമേശ് ചെന്നിത്തല; തീപിടുത്തം അട്ടിമറിയെന്ന് കെ സുരേന്ദ്രനും

മറുനാടൻ മലയാളി ബ്യൂറോ

 തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയേറ്റിൽ തീപിടുത്തം. സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചതായാണ് വിവരം. അഗ്‌നിശമന സേന എത്തി തീയണച്ചു. ഷോർട്ട്‌സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വർണകടത്ത് കേസിൽ എൻ.ഐ.എയ്ക്കും ഇടിക്കും നൽകേണ്ട തെളിവുകൾ സൂക്ഷിക്കുന്നയിടത്താണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ അതീവ സുരക്ഷാ മേഖലയിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തം. നിരവധി ഫയലുകൾ കത്തി നശിച്ചതായാണ് വിവരം. അഗ്‌നിശമന സേന എത്തി തീയണച്ചു. ഷോർട്ട്‌സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്വർണകടത്ത് കേസിൽ എൻ.ഐ.എയ്ക്കും ഇടിക്കും നൽകേണ്ട തെളിവുകൾ സൂക്ഷിക്കുന്നയിടത്താണ് അഗ്‌നിബാധയുണ്ടായിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെ അഗ്‌നിബാധ അട്ടിമറിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ അറിവോടെ തെളിവുകൾ നശിപ്പിച്ചുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തെളിവ് നശിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമമാണിതെന്ന് ചെന്നിത്തല പറഞ്ഞു. 'സംസ്ഥാനത്തിന് അപമാനകരമായ സംഭവമാണിത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപ് ദൃശ്യങ്ങൾ നൽകിയില്ല. അന്ന് ഇടിമിന്നലേറ്റ് നശിപ്പിച്ചുപോയെന്നാണ് പറഞ്ഞത്'. വിദേശയാത്രയുമായി ബന്ധപ്പെട്ടുള്ള രേഖകളെല്ലാം പ്രോട്ടോക്കോൾ വിഭാഗത്തിലാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കും മന്ത്രി കെ.ടി ജലീലിനും എതിരായുള്ള കേസിനുള്ള രേഖകൾ അടങ്ങിയ പ്രോട്ടോകോൾ വിഭാഗത്തിലെ ഫയൽ കത്തിയിട്ടില്ലെന്ന അറിയിപ്പൊന്നും ശരിയല്ലെന്നും സംഭവം അട്ടിമറിയാണെന്നും ബിജെപി അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പ്രതികരിച്ചു. അഗ്‌നിശമനസേന എത്തി തീ അണച്ചു. 

കമ്പ്യൂട്ടറുകളിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് ജീവനക്കാർ പറയുന്നു. കന്റോൺമെന്റ് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ റൂംബുക്കിംഗുമായി ബന്ധപ്പെട്ട കുറച്ച് ഫയലുകൾ മാത്രമാണ് നശിച്ചതെന്ന് പൊതുഭരണവകുപ്പ് അഡി.സെക്രട്ടറി പി.ഹണി അറിയിച്ചു.

ജീവനക്കാരന് കോവിഡ് ബാധിച്ചതിനാൽ മറ്റ് ഉദ്യോഗസ്ഥരെല്ലാം ക്വാറന്റീനിലായിരുന്നു. രണ്ട് ഉദ്യോഗസ്ഥരാണ് ഓഫീസിൽ ഉണ്ടായിരുന്നത്. ഗസ്റ്റ് ഹൗസ് റൂം ബുക്കിംഗിന്റെ ഫയലുകളാണ് നശിച്ചതെന്നും അവയൊന്നും പൂർണ്ണമായി നശിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. 'സുപ്രധാനമായ ഫയലുകളെല്ലാം സുരക്ഷിതമാണ്. ഒന്നും നഷ്ടപ്പെട്ടിട്ടില്ല', ഹണി പറഞ്ഞു.

മറുനാടൻ മലയാളി യുട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യാൻ ക്ലിക് ചെയ്യുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP