Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202115Saturday

“ഏതെങ്കിലും പ്രക്ഷോഭം ദീർഘകാലം നടക്കുന്നത് സമൂഹത്തിന് നല്ലതല്ല”; കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ്; ഏതൊക്കെ വിഷയങ്ങളിൽ കൂടുതൽ ഇളവ് നൽകാമെന്ന് സർക്കാർ ആലോചിക്കണമെന്നും ജനറൽ സെക്രട്ടറി സുരേഷ് ജോഷി

“ഏതെങ്കിലും പ്രക്ഷോഭം ദീർഘകാലം നടക്കുന്നത് സമൂഹത്തിന് നല്ലതല്ല”; കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ്; ഏതൊക്കെ വിഷയങ്ങളിൽ കൂടുതൽ ഇളവ് നൽകാമെന്ന് സർക്കാർ ആലോചിക്കണമെന്നും ജനറൽ സെക്രട്ടറി സുരേഷ് ജോഷി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കർഷക പ്രക്ഷോഭം ഒത്തുതീർപ്പാക്കണമെന്ന ആവശ്യവുമായി ആർഎസ്എസ് രം​ഗത്ത്. 41 കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ ഇന്ന് പത്താംവട്ട ചർച്ച നടത്താനിരിക്കെയാണ് ആർഎസ്എസ് വിഷയത്തിൽ ഇടപെടുന്നത്. സർക്കാരും കർഷകസംഘടനകളും സമവായത്തിൽ എത്തണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ജോഷി പറഞ്ഞു. ഏതൊക്കെ വിഷയങ്ങളിൽ കൂടുതൽ ഇളവ് നൽകാമെന്ന് സർക്കാർ ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദി ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലായിരുന്നു ജോഷിയുടെ അഭിപ്രായ പ്രകടനം.

“ഏതെങ്കിലും പ്രക്ഷോഭം ദീർഘകാലം നടക്കുന്നത് സമൂഹത്തിന്റെ ആരോഗ്യത്തിന് നല്ലതല്ല”. “പ്രക്ഷോഭം വേഗത്തിൽ അവസാനിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,” അദ്ദേഹം പറഞ്ഞു.“ജനാധിപത്യം ഇരുവിഭാഗത്തിനും അവസരമൊരുക്കുന്നു. ഇരുവശവും അവരുടെ സ്ഥാനത്ത് ശരിയാണെന്ന് ഞാൻ കരുതുന്നു. സംഭാഷണത്തിലൂടെ തങ്ങൾക്ക് ലഭിക്കുന്നതെന്തും അംഗീകരിക്കുന്ന കാര്യം പ്രക്ഷോഭകർ പരിഗണിക്കണം. ഇതിന് കൂടുതൽ എന്ത് നൽകാനാകുമെന്ന് സർക്കാർ ചിന്തിക്കണം. ”ജോഷി പറഞ്ഞു.

ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിമുതലാണ് ഡൽഹി വിഗ്യാൻ ഭവനിൽ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിന്റെ നേതൃത്വത്തിലുള്ള സംഘം കർഷകരുമായി ചർച്ച നടത്തുന്നത്. സമരത്തിന് ഖലിസ്ഥാൻ ഭീകരർ സാമ്പത്തിക സഹായം ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സമരക്കാർക്ക് എൻഐഎ നോട്ടിസ് നൽകിയതിലുള്ള പ്രതിഷേധം ചർച്ചയിൽ നേതാക്കൾ അറിയിക്കും. സമരവുമായി ബന്ധപ്പെട്ട ഹർജികൾ ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

അതിനിടെ കർഷകസമരത്തിൽ പങ്കെടുക്കുന്ന വിമുക്തഭടന്മാർ സൈനിക യൂണിഫോം ധരിക്കരുതെന്നും സേനാമെഡലുകൾ സമരത്തിൽ പ്രദർശിപ്പിക്കരുതെന്നും കരസേന നിർദ്ദേശം നൽകി. കൃഷി നിയമങ്ങളുമായി ബന്ധപ്പെട്ട് കർഷകർ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതി ആദ്യ യോഗം ചേർന്നിരുന്നു. സമിതിയംഗങ്ങളായ അനിൽ ഘൻവത്, ഡോ. പ്രമോദ് കുമാർ ജോഷി, അശോക് ഗുലാഠി എന്നിവരാണു യോഗം ചേർന്നത്. കർഷക സംഘടനകളുമായി ഇവർ നാളെ ചർച്ച നടത്തും. 2 മാസത്തിനകം റിപ്പോർട്ട് സുപ്രീം കോടതിക്കു സമർപ്പിക്കും.

എന്നാൽ, കൃഷി നിയമങ്ങളെ അനുകൂലിക്കുന്നവരുൾപ്പെട്ട സമിതിക്കു മുൻപാകെ ഹാജരാകില്ലെന്നാണ് കർഷകരുടെ നിലപാട്. നിയമങ്ങൾ പിൻവലിക്കുക പ്രായോഗികമല്ലെന്നും ഭേദഗതികളാകാമെന്നുമുള്ള മുൻ നിലപാട് കേന്ദ്രം ആവർത്തിച്ചാൽ, ഇന്നത്തെ ചർച്ചയും വഴിമുട്ടും. ഇതിനിടെ, ചർച്ച അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്നു കേന്ദ്ര മന്ത്രി പ്രകാശ് ജാവഡേക്കർ ആരോപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP