Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് പ്രതിസന്ധിയാൽ നാട്ടരങ്ങുകളിൽ തിരശ്ശീല ഉയർന്നിട്ട് മാസങ്ങൾ; സ്റ്റേജ് കലാകാരെ സഹായിക്കാൻ ഒരുക്കിയ സിനിമ 'ഇടത് വലത് തിരിഞ്ഞ്' വെള്ളിയാഴ്ച റിലീസ് ചെയ്യും; സ്റ്റേജ് കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും അഭിനയിച്ച സിനിമ പ്രേക്ഷകരിലെത്തുന്നത് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ

കോവിഡ് പ്രതിസന്ധിയാൽ നാട്ടരങ്ങുകളിൽ തിരശ്ശീല ഉയർന്നിട്ട് മാസങ്ങൾ; സ്റ്റേജ് കലാകാരെ സഹായിക്കാൻ ഒരുക്കിയ സിനിമ 'ഇടത് വലത് തിരിഞ്ഞ്' വെള്ളിയാഴ്ച റിലീസ് ചെയ്യും; സ്റ്റേജ് കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരും അഭിനയിച്ച സിനിമ പ്രേക്ഷകരിലെത്തുന്നത് മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെ

ന്യൂസ് ഡെസ്‌ക്‌

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ കേരളത്തിലെ സ്റ്റേജ് കലാകാരന്മാരെ സഹായിക്കുന്നതിനായി ധനസമാഹരണം ലക്ഷ്യമിട്ട് ഒരുക്കിയ ചലച്ചിത്രം 'ഇടത് വലത് തിരിഞ്ഞ്' വെള്ളിയാഴ്ച റിലീസ് ചെയ്യും. മലയാളത്തിലെ മൂന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സിനിമ റിലീസ് ചെയ്യുക.

High hopes, first show , lime light എന്നീ പ്ലാറ്റ്‌ഫോം വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്.

https://highhopesentertainments.com/title/edath-valath-thirinju-pre-booking/

കേരളത്തിലെ സ്റ്റേജ് കലാകാരും സാംസ്കാരിക കാരുണ്യ പ്രവർത്തകരുമാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സിനിമയിലൂടെ കിട്ടുന്ന മുഴുവൻ തുകയും കേരളത്തിലെ ദുരിതമനുഭവിക്കുന്ന കലാകാർക്കായി ഉപയോഗിക്കും.

ചിലപ്പോൾ പെൺകുട്ടിക്കു ശേഷം പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഇടതു വലതു തിരിഞ്ഞ്'. വലിയവനെന്നോ ചെറിയവനെന്നോ ഭാവമില്ലാത്ത ഒരു സംഘം പച്ചയായ മനുഷ്യർ സിനിമ എന്ന ഒരു വലിയ കൂട്ടായ്മയുടെ കുടകീഴിൽ ഒരുമിച്ചത്.

റിട്ടേർഡ് അദ്ധ്യാപകനും കഴിഞ്ഞ 56 വർഷമായി തുടർച്ചയായി കൊല്ലം അശ്വതി ഭാവന നാടക സമിതി നടത്തി വരുന്ന കരുനാഗപ്പള്ളി ക്യഷ്ണൻകുട്ടിയാണ് സിനിമയുടെ കഥയും തിരക്കഥയും സംഭാക്ഷണവും ഒരുക്കിയത്. കരുനാഗപ്പള്ളി നാടകശാലക്കു വേണ്ടി കേരളത്തിലെ 54 ലോളം നാടക സാംസ്കാരിക കലാകാരെ അണിനിരത്തിയാണ് ചിത്രീകരണം നിർവഹിച്ചത്.



ചേർത്തല രാജൻ, നിഖിൽ ബാബു, ജോഷി കാളാരൻ, അശോകൻ, മുജീബ്, സുരേഷ്, പോണാൽ നന്ദകുമാർ, മധു പട്ടത്താനം, പ്രകാശ് മുതുകുളം, സുജിത്ത്, ഷാനവാസ് കമ്പികീഴിൽ , വിനോദ് ക്രിഷ്ണ, അബാ മോഹൻ, പ്രസന്നൻ , ഡോ.അമീൻ, അഡ്വ.വിനു, ജിതിൻ ശ്യാം കൃഷ്ണ, ശക്തികുമാർ, ജയൻ മീത്തിൽ, ബാലൻ ഓച്ചിറ, ജയരാജ്, മണികുട്ടി, ജയ, ഗീതാഞ്ജലി, ജലജ, കല, രത്‌നമ്മ ബ്രാഹ്‌മമുഹുർത്തം തുടങ്ങി അമ്പത്തിനാലോളം കലാകാരന്മാരാണ് ചിത്രത്തിനായി ഒരുമിച്ചത്.

കൂടാതെ ഇവർക്ക് പൂർണ പിന്തുണയുമായി കാരുണ്യ പ്രവർത്തകൻ ഗാന്ധിഭവൻ സ്ഥാപകൻ പുനലൂർ സോമരാജ്, മജീഷ്യൻ സാമ്രാജ്, സാമൂഹ്യ പ്രവർത്തകയും, വനിത കമ്മീഷൻ അംഗവുമായ ഷാഹിദ കമാലും ചിത്രത്തിൽ വേഷമിട്ടു.

കലോത്സവ വേദികളിലൂടെ കലാ പ്രതിഭയായ അർജുൻ കെ കുളത്തിങ്കളാണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചത്. നായികയായി ഭാഗ്യലക്ഷ്മിയും, ഉപനായികയായി ഹർഷ കാർത്തികയും ചിത്രത്തിൽ അണിനിരന്നു.

കരുനാഗപ്പള്ളിയെ വർണ്ണിക്കുന്ന 38 നവ ഗായകർ പാടിയ ശീർഷ ഗാനവും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. രാജീവ് ആലുങ്കലിന്റെ വരികൾക്ക് കെ.ആർ.അജയ് സംഗീതം നൽകിയ മറ്റു രണ്ട് പാട്ടുകളും ചിത്രത്തിലുണ്ട്.

ചിത്രത്തിന്റെ ലാഭം പൂർണമായും ദുരിതം അനുഭവിക്കുന്ന കലാ കാർക്കായി ഉപയോഗപ്പെടുത്തുമെന്ന് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി പറയുന്നു..

കേന്ദ്ര സർക്കാരിന്റെയും കേരള സർക്കാരിന്റെയും നേത്യത്വത്തിൽ ഏതാണ്ട് 20 വർഷകാലം കേരളത്തിലുടനീളം തെരുവുനാടകങ്ങൾ അവതരിപ്പിച്ച് പ്രശസ്തനാണ് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി.

തന്റെയും, ഭാര്യ റിട്ടേർഡ് സെയിൽസ് ടാക്‌സ് ഉദ്യോഗസ്ഥ രത്‌നമ്മയുടേയും ബ്രാഹ്‌മമുഹുർത്തത്തിന്റെയും പെൻഷൻ പണവും മക്കൾ ജിതിൻ ശ്യാം കൃഷ്ണയും നിതിൻ ഭാവനയും സഹായിച്ചതും ചേർത്താണ് കാരുണ്യപ്രവർത്തനത്തിനായി 'ഇടതു വലതു തിരിഞ്ഞ്' എന്ന ചിത്രത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതെന്ന് കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP