Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിവാരം-മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണം: വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി

അടിവാരം-മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണം: വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി

ജാസിം മൊയ്തീൻ

\കോഴിക്കോട്: കാലങ്ങളായുള്ള വയനാട് ചുരത്തിലെ യാത്രാദുരിതം പരിഹരിക്കുന്നതിനായി നിർദിഷ്ട അടിവാരം-മരുതിലാവ്-തളിപ്പുഴ ചുരം ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്ന് വയനാട് ചുരം ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. കാൽനൂറ്റാണ്ട് കാലത്തെ മുറവിളിയുടെ ഫലമായി രണ്ട് തവണ സർവ്വേ നടത്തി പ്ലാൻ തയ്യാറാക്കിയത് മാത്രമാണ് ഇത് സംബന്ധിച്ചുണ്ടായ ഏകനടപടിയെന്നും, നിർദിഷ്ട ബൈപാസ് ഹെയർപിൻ വളവുകളില്ലാതെ 14.500 കിലോമീറ്റർ ദൂരത്തിലാണ് തളിപ്പുഴയിൽ എത്തിച്ചേരുന്നതെന്നും, പുതിയ തുഷാരഗിരി റോഡ് ഉപയോഗിച്ചാൽ രണ്ട് കിലോമീറ്റർ ദൂരം ഇനിയും കുറയുമെന്നും ഇവർ പറഞ്ഞു.

റോഡ് വികസനത്തിനായി കോഴിക്കോട് ജില്ലയിലെ ഫോറസ്റ്റ് അതിർത്തിവരെയുള്ള സ്ഥലങ്ങൾ സൗജന്യമായി ലഭിക്കുമെന്നും,തുടർന്ന് 2 കിമി മാത്രമാണ് വനഭൂമിയുള്ളത്. വയനാട്ടിൽ വരുന്ന ഇഎഫ്എൽ വനഭൂമിയിൽ നിലവിലുള്ള കൂപ്പ് റോഡ് വിപുലീകരിക്കേണ്ടതേയുള്ളുവെന്നും, വനഭൂമി വിട്ടുകിട്ടുന്നതിൽ കാലതാമസമാണെങ്കിൽ വനത്തിലൂടെ തുരങ്കപാതയും പരിഗണിക്കാവുന്നതാണെന്നും ഇവർ പറഞ്ഞു.

കോഴിക്കോട്,വയനാട് ജില്ലയിലെ ജനപ്രതിനിധികൾ ഈ പ്രശ്നത്തിൽ ഇടപെടണമെന്നാവിശ്യപ്പെട്ട്കൊണ്ട് മാർച്ച് 6 ശനിയാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണിവരെ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ അടിവാരത്ത് ഉപവാസം നടത്തുമെന്നും ഇവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP